ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളിലെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ സമയത്ത് നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തിന്മേല് 8.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥാപനമുണ്ട്.
ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളിലെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ സമയത്ത് നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തിന്മേല് 8.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥാപനമുണ്ട്. ഇവിടെ നിക്ഷേപിക്കുന്ന ഏതൊരു വ്യക്തിയ്ക്കും സ്ഥിര നിക്ഷേപത്തിന്മേല് 8.5% പലിശ നിരക്ക് ലഭിക്കും.

മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളാണ് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 8.5 ശതമാനം പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. പിന്നേയും ഒട്ടേറെ പ്രത്യേകതകള്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്കുണ്ട്.
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലാണ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. കേരളത്തില്‍ നിലവില്‍ ആകെ ഇരുപത്തിയൊന്നോളം മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 8.5% ശതമാനം പലിശ നിരക്ക് നിക്ഷേപകര്‍ക്ക് നല്കുമ്പോള് നിക്ഷേപ കാലാവധി ഉയരും തോറും പലിശ നിരക്കിലും വര്‍ധനവ് ഉണ്ടാകും.
ഓരോ വര്‍ഷത്തിലും അര ശതമാനം വീതം പലിശ നിരക്കാണ് ഉയരുക. അതായത് ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 8.5 ശതമാനം പലിശ നിരക്ക് ലഭിക്കുമ്പോള്‍, രണ്ട് വര്‍ഷ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 9 ശതമാനം പലിശ നിരക്ക് ലഭിക്കും. നിക്ഷേപം മൂന്ന് വര്‍ഷത്തേക്കാണെങ്കില്‍ 9.5 ശതമാനം പലിശ നിരക്കും, നാല് വര്‍ഷത്തെ നിക്ഷേപത്തിന് 10 ശതമാനം പലിശ നിരക്കും ലഭിക്കും. അഞ്ച് വര്‍ഷത്തേക്കാണ് സ്ഥിര നിക്ഷേപം നടത്തുന്നത് എങ്കില്‍ 10.5 ശതമാനമാണ് നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ലഭിക്കുക. ആറ് വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 11 ശതമാനവും 7 വര്‍ഷ കാലയളവുള്ള നിക്ഷേപങ്ങള്‍ക്ക് 11.5 ശതമാനവും പലിശ നിരക്ക് ലഭിക്കും.
60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് നല്കുന്നതിനാല് 0.5 ശതമാനം പലിശ നിരക്ക് അധികമായി ലഭിക്കും. മുതിര്‍ന്ന പൗരന്മാരായ സ്ത്രീകളാണ് നിക്ഷേപം നടത്തുന്നത് എങ്കില്‍ 5,6,7 വര്‍ഷങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് അവര്‍ക്ക് 0.5 ശതമാനം പലിശ അധികം നല്‍കും. അതായത് 60 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു സ്ത്രീ 7 വര്‍ഷത്തേക്ക് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ നിക്ഷേപം നടത്തിയാല്‍ ലഭിക്കുന്ന പലിശ 12.5 ശതമാനമായിരിക്കും!.
നിക്ഷേപമായി സ്വീകരിക്കുന്ന പണത്തിന്റെ 70 ശതമാനത്തോളം വായ്പയായി നല്‍കുകയും പത്ത് ശതമാനത്തോളം റിസര്‍വ് ഫണ്ടായി കരുതുകയും ശേഷിക്കുന്ന 20 ശതമാനം ഉപയോഗിച്ച് വേണം മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താനുമെന്നുമാണ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവര്‍ത്തന മാനദണ്ഡം.
More From GoodReturns

വെള്ളപ്പൊക്കത്തിൽ കാർ തകരാറിലായോ? ഇൻഷുറൻസ് ക്ലെയിം നിരസിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?



Click it and Unblock the Notifications