വ്യക്തിഗത വായ്പകൾ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കുന്നു. നിങ്ങളുടെ വീട് പണി നടക്കുകയോ അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യങ്ങളോ അല്ലെങ്കിൽ ചികിത്സാ ആവശ്യത്തിനോ വേണ്ടി കഷ്ടപ്പെടുകയാണോ? ഇത്തരം ഘട്ടങ്ങളിൽ വ്യക്തിഗത വായ്പകൾ മികച്ച സഹായം വാഗ്ദനം ചെയ്യുന്നു. കാരണം മറ്റു വായ്പകളെ അപേക്ഷിച്ച് ഈടുകൾ നൽകാതെ ഉടനടി തന്നെ വ്യക്തിഗത വായ്പകൾ നിങ്ങൾക്ക് ഉറപ്പാക്കാം.
എന്നാൽ പലിശ നിരക്ക് ഒരു സുപ്രധാന ഘടകമാണ്. എങ്ങനെയാണ് കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കുന്നത്? എല്ലാവരും കുറഞ്ഞ പലിശയാണ് ആഗ്രഹിക്കുന്നതും. ഇന്ത്യയിലെ മുൻനിര ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആദിത്യ ബിർള ക്യാപിറ്റൽ എന്നിവ 10.15% മുതൽ 30% വരെ പലിശ നിരക്ക് ഈടാക്കുന്നു. പലിശ നിരക്കുകൾ, തിരിച്ചടവ് നിബന്ധനകൾ, പ്രോസസ്സിംഗ് ഫീസ് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച ശേഷം മാത്രം മികച്ച വായ്പകളെ സമീപിക്കുക.
താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ ഒരു വ്യക്തിഗത വായ്പ ഉറപ്പാക്കുന്നതിന് നിങ്ങൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ ഇവിടെയുണ്ട്.. ഓരോന്നും വിശദമായി നോക്കാം...
1. ഉയർന്ന ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് സ്കോർ എന്നത് നിസ്സാരമല്ല. എപ്പോഴും ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താൻ ശ്രദ്ധിക്കുക. അത് നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു. 750 ന് മുകളിലുള്ള ക്രെഡിറ്റ് സ്കോർ മികച്ചതാണ്. 900 വരെയാണ് ഉയർന്ന ക്രെഡിറ്റ് സ്കോറിൻ്റെ നിരക്ക്. ഉയർന്ന സ്കോറുള്ളവർക്ക് വായ്പകൾ പെട്ടെന്ന് തന്നെ ലഭിക്കും. മാത്രമല്ല കുറഞ്ഞ പലിശ നിരക്കും മറ്റു വായ്പാ നിബന്ധനകളിൽ ഇളവുകൾ ഉറപ്പാക്കാൻ ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ സാധിക്കും.
ക്രെഡിറ്റ് സ്കോർ എപ്പോഴും ഉയർന്ന നിരക്കിൽ തന്നെ നിലനിർത്തണമെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകളും ഇഎംഐകളും കൃത്യസമയത്ത് അടയ്ക്കുക. അതുപോലെ തന്നെ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ അതിൻ്റെ ക്രെഡിറ്റ് ഉപയോഗ അനുപാതം പരിമിതപ്പെടുത്തണം. എപ്പോഴും 30% ൽ താഴെയായിരിക്കണം നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതം. ഇത് ക്രെഡിറ്റ് കാർഡിൻ്റെ ആപ്പിലൂടെ പരിമിതപ്പെടുത്തിയാൽ പിന്നീട് ഒരിക്കലും ആ പരിധിയിൽ കൂടുതൽ ചിലവഴിക്കില്ല.
ഇടയ്ക്കിടെയുള്ള ക്രെഡിറ്റ് കാർഡ് അപേക്ഷകളും വായ്പാ അഭ്യർത്ഥനകളും ചെയ്യാതിരിക്കുക. മാത്രമല്ല നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ എപ്പോഴും പരിശോധിക്കുക. തെറ്റുകൾ ശ്രദ്ധയിൽപെട്ടാൽ അവ തിരുത്താൻ ഇത് സഹായിക്കും. ഒരു നല്ല ക്രെഡിറ്റ് ഹിസ്റ്ററിയുണ്ടെങ്കിൽ വായ്പാ ദാതാവിന് നിങ്ങളുടെ തിരിച്ചടവ് കഴിവിൽ വിശ്വാസം വരികയും വായ്പാ അംഗീകരിക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു.
2. സ്ഥിര വരുമാനമുള്ള ജോലിയിൽ നിലനിൽക്കുക....
സ്ഥിര വരുമാനമുള്ള വായ്പക്കാർക്കാണ് മുൻനിര ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പരിഗണന നൽകുന്നത്. അതിനാൽ തന്നെ നിങ്ങളുടെ മൊത്തത്തിലുള്ള പ്രവൃത്തിപരിചയവും നിലവിലെ ജോലിയിലെ കാലാവധിയുമെല്ലാം വായ്പ അംഗീകരിക്കുന്നതിനു മുന്നേ പരിശോധിക്കും. നിങ്ങളുടെ ഇപ്പോഴത്തെ ജോലിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. മാത്രമല്ല മൊത്തത്തിൽ രണ്ട് മുതൽ നാല് വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതെല്ലാം വായ്പാ അംഗീകാരത്തിൻ്റെ ശക്തി വർദ്ധിപ്പിക്കും.
സർക്കാർ ജോലികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്ഥിരതയുള്ള സ്വകാര്യ ജോലികൾ എന്നീ മേഖലയിലുള്ള വ്യക്തികൾക്ക് പലപ്പോഴും കുറഞ്ഞ പലിശ നിരക്കുകളും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നത് ഈ ജോലിയിലെ പ്രവൃത്തി പരിചയം കൊണ്ടാണ്.

3. ലോൺ ഓഫറുകൾ താരതമ്യം ചെയ്യുക...
വായ്പാ ഓഫർ ഒരുപാട് വന്നേക്കാം. എന്നാൽ അവയെല്ലാം നിങ്ങൾക്ക് അനുയോജ്യമായിരിക്കണമെന്നില്ല. ആദ്യ ഘട്ടങ്ങളിൽ വരുന്ന വായ്പാ ഓഫറുകൾ ധാരണയില്ലാതെ ഉടനടി സ്വീകരിച്ചാൽ അത് നിങ്ങളുടെ ദീർഘകാല സാമ്പത്തിക ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. വ്യത്യസ്ത ബാങ്കുകളിൽ നിന്നുമുള്ള ഓരോ ഓഫറുകളും താരതമ്യം ചെയ്ത് നിങ്ങളുടെ ആവശ്യങ്ങളെ പൂർത്തീകരിക്കുന്ന ഓഫറുകൾ വരുമ്പോൾ മാത്രം അത് സ്വീകരിക്കുക.
ഇത്തരം ഓഫറുകൾ വരുമ്പോൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിച്ച് ഇവർ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് ഓഫറുകൾ പരിശോധിക്കുക. ഒപ്പം അമിത ചാർജുകൾ ഈടാക്കുന്നുണ്ടോ എന്നും പരിശോധിച്ച് ഉറപ്പിക്കണം.
4. തെറ്റുകളും അപകടങ്ങളും ഒഴിവാക്കുക
കുറഞ്ഞ പലിശ നിരക്കിനെ കുറിച്ച് മാത്രമാണ് വായ്പ എടുക്കുമ്പോൾ ആളുകൾ പ്രധാനമായും ശ്രദ്ധിക്കുന്നത്. എന്നാൽ അതിനു പുറമേ മറ്റു ചില ചാർജുകളേ കുറിച്ചും നിങ്ങൾ മനസിലാക്കണം. പ്രോസസ്സിംഗ് ഫീസ് , മറഞ്ഞിരിക്കുന്ന ചാർജുകൾ, മുൻകൂർ പേയ്‌മെന്റ് പിഴകൾ അല്ലെങ്കിൽ വൈകിയ പേയ്‌മെന്റുകൾക്കുള്ള പിഴകൾ എന്നിവ വായ്പക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഇവ ശരിയായ രീതിയിൽ ശ്രദ്ധിക്കാതെ പോയാൽ അനാവശ്യമായി അധികം പണം നിങ്ങൾ നൽകേണ്ടി വരും. കുറഞ്ഞ പലിശ നിരക്കിനേക്കാൾ ഉയർന്ന പ്രോസസിംഗ് ചാർജ് ഈടാക്കിയാലും കീശ കാലിയാവും. മാത്രമല്ല ഇഎംഐ ഓപ്ഷനുകൾ പരിഗണിക്കുമ്പോഴും ഇവ കൃത്യമായി ശ്രദ്ധിക്കുക.
5. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലിക്വിഡിറ്റി നിലനിർത്തുക
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എപ്പോഴും പണം ഉണ്ടായിരിക്കണം. അതായത് വായ്പക്ക് അപേക്ഷിക്കുമ്പോൾ ബാങ്ക് അല്ലെങ്കിൽ പ്രസ്തുക വായ്പാദാതാവ് നിങ്ങളുടെ ശരാശരി പ്രതിമാസ ബാലൻസ് (AMB) പരിശോധിക്കും. നിങ്ങൾക്ക് മികച്ച ശരാശരി പ്രതിമാസ ബാലൻസ് ഉണ്ടെങ്കിൽ അതിനർത്ഥം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിവുണ്ട് എന്നാണ്. മാത്രമല്ല ബാങ്ക് അക്കൗണ്ട് മാനേജ് ചെയ്യുന്നതിലും നിങ്ങൾക്ക് കഴിവുണ്ടെന്ന് വ്യക്തമാവുന്നു. സ്ഥിരമായ പണമൊഴുക്കും നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ സൂചിപ്പിക്കുന്നു. അതിനാൽ വായ്പാദാതാവിന് നിങ്ങളോടുള്ള വിശ്വാസം വർദ്ധിക്കുകയും വായ്പ ഉടനടി തന്നെ അംഗീകരിക്കാനുള്ള സാധ്യതയും ഉയർത്തുന്നു.
6. കുറഞ്ഞതും എളുപ്പമുള്ളതുമായ വായ്പാ കാലാവധികൾ
വ്യക്തിഗത വായ്പകൾക്ക് കുറഞ്ഞ പലിശ നിരക്ക് തിരയുമ്പോൾ കാലാവധി തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ പുലർത്തണം. അതായത് കുറഞ്ഞ കാലാവധി തിരഞ്ഞെടുത്താൽ കുറഞ്ഞ പലിശ മാത്രമാണ് ഈടാക്കുന്നത്. ഇവിടെ ഇഎംഐ ഓപ്ഷനിൽ പ്രതിമാസ തവണകൾ അൽപം കൂടുതലായിരിക്കും, എങ്കിലും കാലതാമസമില്ലാതെ വായ്പാ തിരിച്ചടവ് പൂർത്തിയാക്കാൻ സാധിക്കും. പലപ്പോഴും കുറഞ്ഞ വായ്പാ കാലയളവുകൾക്ക് എളുപ്പമുള്ള തിരിച്ചടവ് നിബന്ധനകളും വ്യവസ്ഥകളുമാണ് പല ധനകാര്യ സ്ഥാപനങ്ങളും നൽകുന്നത്.
750 പോയിൻ്റിലും ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക, സാമ്പത്തിക സ്ഥിരത, സമഗ്രമായ സാമ്പത്തിക വിശകലനം തുടങ്ങിയ വിവിധ കാര്യങ്ങൾ പരിശോധിച്ചാൽ കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പ ഉറപ്പാക്കാൻ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications