പണം നേടുക എന്നത് പ്രാധാന്യമുള്ള ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൂടുതല്‍ ലാഭം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപം നടത്തുന്നത് അതുപോലെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ്. റിസ്‌കുകള്‍ ഇല്ല
പണം നേടുക എന്നത് പ്രാധാന്യമുള്ള ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൂടുതല്‍ ലാഭം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപം നടത്തുന്നത് അതുപോലെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ്. റിസ്‌കുകള്‍ ഇല്ലാതെ നിങ്ങളുടെ പണം നിക്ഷേപം നടത്തുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ധാരാളം നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കുവാനായി നിങ്ങള്‍ക്ക് മുന്നിലുണ്ട്. ദിവസം വെറും 50 രൂപ വീതം നിക്ഷേപം നടത്തിക്കൊണ്ട് 34 ലക്ഷം രൂപ നേടാവുന്ന ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
എന്‍പിഎസ്
റിട്ടയര്‍മെന്റ് കാലത്ത് സുരക്ഷിതമായ സമ്പാദ്യം ഉറപ്പു വരുത്തുവാന്‍ നമ്മെ സഹായിക്കുന്ന പെന്‍ഷന്‍ സംവിധാനമാണിത്. ഒരു ദിവസം ചുരുങ്ങിയത് 50 രൂപയെങ്കിലും നിങ്ങള്‍ക്ക് എന്‍പിഎസിലേക്ക് മാറ്റിവയ്ക്കാന്‍ സാധിച്ചാല്‍ റിട്ടയര്‍മെന്റ് സമയമാകുമ്പോള്‍ നിങ്ങളുടെ കൈയ്യില്‍ എത്തുക 34 ലക്ഷം രൂപയായിരിക്കും. ഏറ്റവും എളുപ്പമുള്ളതും അതേ സമയം വളരെ ചെറിയ റിസ്‌ക് സാധ്യതകളും മാത്രമുള്ള നിക്ഷേപ പദ്ധതിയാണ് എന്‍പിഎസ്.
പ്രത്യേകതകള്‍
വിപണിയുമായി ബന്ധിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയാണ് എന്‍പിഎസ്. ഓഹരി വിപണി, ഡെബ്റ്റ് എന്നീ രണ്ട് നിക്ഷേപ സംവിധാനങ്ങളിലാണ് എന്‍പിഎസിലെ നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്നത്. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് തന്നെ എന്‍പിഎസിലെ എത്ര ശതമാനം തുക ഓഹരികളില്‍ നിക്ഷേപിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. സാധാരണഗതിയില്‍ എന്‍പിഎസ് തുകയുടെ 75 ശതമാനമാണ് ഓഹരികളില്‍ നിക്ഷേപിക്കാറ്. അതില്‍ തന്നെ പിപിഎഫ്, ഇപിഎഫ് നിക്ഷേപ പദ്ധതികളേക്കാള്‍ കുറച്ചുകൂടി ഉയര്‍ന്ന ആദായം നിക്ഷേപകന് തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.
34 ലക്ഷം രൂപ നേടാം
നിങ്ങള്‍ ജോലിയ്ക്ക് കയറി സമ്പാദിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കില്‍ കൂടുതല്‍ പണം മാറ്റി വയ്ക്കാതെ തന്നെ എന്‍പിഎസില്‍ നിക്ഷേപം ആരംഭിക്കാം. ഒരു ദിവസം 50 രൂപ എന്‍പിഎസിലേക്ക് മാറ്റിവയ്ക്കാന്‍ സാധിച്ചാല്‍ അത്രയും മതി എന്നര്‍ഥം. നിങ്ങള്‍ക്ക് ഇപ്പോള്‍ 25 വയസ്സ് ആണെന്ന് കരുതുക. ദിവസം 50 രൂപ വീതം മാറ്റിവച്ച് ഒരു മാസം 1500 രൂപ നിങ്ങള്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്നു എന്ന് കരുതുക. 60 വയസ്സിന് ശേഷം നിങ്ങള്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ എന്‍പിഎസിലൂടെ 10 ശതമാനം പലിശ നിരക്കോടെ 34 ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക. 35 വര്‍ഷം തുടര്‍ച്ചായി നിക്ഷേപിച്ചാലുള്ള ആദായമാണിത്.
എത്ര പെന്‍ഷന്‍
എന്‍പിഎസിലെ മുഴുവന്‍ തുകയും ഒറ്റയടിക്ക് പിന്‍വലിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. ആകെ തുകയുടെ 60 ശതമാനം മാത്രം പിന്‍വലിക്കുവാനേ എന്‍പിഎസ് ഉപയോക്താക്കളെ അനുവദിക്കുകയുള്ളൂ. ശേഷിക്കുന്ന 40 ശതമാനം ആന്വുറ്റിയായാണ് പരിഗണിക്കുക. 20.51 ലക്ഷം രൂപയാണ് പിന്‍വലിക്കാന്‍ സാധിക്കുക. 8 ശതമാനം പലിശ നിരക്ക് കണക്കാക്കിയാല്‍ 9,000 രൂപയായിരിക്കും പ്രതിമാസം നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുക. നമ്മുടെ ഉദാഹരണത്തില്‍ നിക്ഷേപം ആരംഭിക്കുന്ന പ്രായം 25 വയസ്സാണ്. നേരത്തേ നിക്ഷേപം ആരംഭിച്ചാല്‍ റിട്ടയര്‍മെന്റ് സമയത്ത് കൂടുതല്‍ ആദായം നേടാന്‍ അതുവഴി സാധിക്കും. ഓരോ മാസവും നിങ്ങള്‍ നിക്ഷേപിക്കുന്ന തുക, നിങ്ങള്‍ നിക്ഷേപം ആരംഭിച്ച പ്രായം, നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം ഇവയെയൊക്കെ അടിസ്ഥാനമാക്കിയാണ് നിക്ഷേപകന് ലഭിക്കുന്ന പെന്‍ഷന്‍ തുക കണക്കാക്കുന്നത്.
നാഷണല്‍ പെന്‍ഷന്‍ സ്‌കീം
റിട്ടയര്‍മെന്റ് കാലം ലക്ഷ്യം വച്ചുകൊണ്ടുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം അഥവാ എന്‍പിഎസ്. എങ്കിലും റിട്ടയര്‍മെന്റിന് മുമ്പും അടിയന്തിര സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്ക് എന്‍പിഎസ് പദ്ധതിയില്‍ നിന്നും ഭാഗിക പിന്‍വലിക്കല്‍ നടത്തുവാനും സാധിക്കും. എന്‍പിഎസ് പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് ഓഹരികളില്‍ ദീര്‍ഘകാലം നിക്ഷേപം നടത്താം
മികച്ച ആദായം
അതിനാല്‍ തന്നെ മികച്ച ആദായം നേടുവാനുള്ള സാധ്യകളും വര്‍ധിക്കുന്നു. എന്നാല്‍ മികച്ച ആദായത്തിനൊപ്പം അതേ സമയം നിക്ഷേപകര്‍ക്ക് നികുതി ലാഭം നേടുന്നതിനും എന്‍പിഎസ് പദ്ധതിയിലെ നിക്ഷേപത്തിലൂടെ സാധിക്കും. ഏതൊക്കെ രീതിയിലാണ് എന്‍പിഎസ് നിക്ഷേപത്തിലൂടെ നികുതി നേട്ടം സാധ്യമാകുന്നത് എന്ന് നമുക്കൊന്ന് വിലയിരുത്തി നോക്കാം.
നികുതി ഇളവ്
ആദായ നികുതി നിയമത്തിലെ വകുപ്പ് 80സിസിഡി (1) പ്രകാരം പരമാവധി 1.5 ലക്ഷം രൂപയുടെ വരെ നികുതി ഇളവ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കും. ശമ്പള വേതനക്കാരായ വ്യക്തികളാണെങ്കില്‍ വാര്‍ഷിക വേതനത്തിന്റെ പരമാവധി 10 ശതമാനമായിരിക്കും നികുതി ഇളവ്. എന്നാല്‍ 20 ശതമാനമെന്ന പരിധിയും ഇതില്‍ നിബന്ധനയുണ്ട്. അതായതത് ഉദാഹരണത്തിന് നിങ്ങളുടെ വേതന വരുമാനം (അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ന്നത്) 20 ലക്ഷം രൂപയാണെന്നിരിക്കട്ടെ. നിങ്ങള്‍ 2 ലക്ഷം രൂപ ഒരു സാമ്പത്തിക വര്‍ഷത്തില്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്നു. അത്തരം സാഹചര്യത്തില്‍ വകുപ്പ് 80സിസിഡി (1) പ്രകാരമുള്ള നികുതി ഇളവ് പരമാവധി 1.5 ലക്ഷം രൂപ വരെ മാത്രമേ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.


Click it and Unblock the Notifications