നല്ല നാളേയ്ക്ക് വേണ്ടി നമ്മള്‍ ഇന്ന് തന്നെ നിക്ഷേപിച്ചു തുടങ്ങണം. ഇന്നതെ ചെറിയ നിക്ഷേപം നാളെ വലിയൊരു തുക സമ്പാദ്യമായി മാറ്റുവാന്‍ നിങ്ങളെ സഹായിക്കും. നിലവിലെ സാഹചര്യത്തില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്, ഒപ്പം വിപണിയിലെ ചാഞ്ചാട്ടങ്ങളും. അതിനാല്‍ തന്നെ നിക്ഷേപം എന്നത് ഇക്കാലത്ത് ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒരവിഭാജ്യ ഘടകമായി ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ മാറിക്കഴിഞ്ഞു.
Also Read : തെറ്റായ അക്കൗണ്ടിലേക്ക് പണമയച്ചു പോയോ? ഇങ്ങനെ തിരികെ നേടാം

നിക്ഷേപ പദ്ധതികള്‍
ഭാവി സുരക്ഷിതമാക്കാന്‍ നമ്മെ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ വിപണിയില്‍ നമുക്ക് ലഭ്യമാണ്. റിട്ടയര്‍മെന്റ് കാലം മുന്‍നിര്‍ത്തിക്കൊണ്ട് ഈ പദ്ധതികളില്‍ ഏതിലെങ്കിലും നമുക്ക് നിക്ഷേപം ആരംഭിക്കാം. റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം അഥവാ എന്‍പിഎസ്.
Also Read : ഈ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കൂ, പലിശയ്ക്കൊപ്പം മറ്റ് നേട്ടങ്ങളും

നാഷണല്‍ പെന്‍ഷന്‍ സ്‌കീം
കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നാണിത്. പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും, അസംഘടിത മേഖലകളിലും തൊഴിലെടുക്കുന്ന വ്യക്തികള്‍ക്കും സ്വമേധയാ തെരഞ്ഞെടുക്കാവുന്ന നിക്ഷേപ സമ്പാദ്യ പദ്ധതിയായ എന്‍പിഎസില്‍ അക്കൗണ്ട് ഉടമയ്ക്ക് ഒരു സാമ്പത്തീക വര്‍ഷത്തില്‍ 2 ലക്ഷം രൂപ വരെ നികുതിയിളവിനും അര്‍ഹതയുണ്ട്. എന്‍പിഎസില്‍ നിക്ഷേപം നടത്തുന്നതോടെ റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള സാമ്പത്തിക ആശങ്കകളെല്ലാം നമുക്ക് ഒഴിവാക്കാം.

പ്രത്യേകതകള്‍
നിക്ഷേപിക്കുന്ന തുകയുടെ മുഴുവന്‍ നേട്ടവും നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. നിക്ഷേപ തുകയില്‍ നിന്നും ലഭിക്കുന്ന ആദായത്തിന്മേല്‍ പരിപൂര്‍ണ സുരക്ഷയും ഉറപ്പും എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നു. 18നും 60നും മധ്യേ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍പിഎസില്‍ അംഗമാവാം. ഒരു വ്യക്തിക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ അനുമതിയുള്ളൂ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളും ഏതാനും സ്വകാര്യ ബാങ്കുകളും കൂടാതെ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ആയിരക്കണക്കിന് പോസ്റ്റ് ഓഫീസുകള്‍ വഴിയും എന്‍പിഎസില്‍ അംഗത്വമെടുക്കാം.

നികുതി ഇളവ്
ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയും, വകുപ്പ് 80 സിസിഡി പ്രകാരം 50,000 രൂപ വരെയുമാണ് എന്‍പിഎസ് നിക്ഷേപകന് നികുതി ഇളവ് ലഭിക്കുക. എന്‍പിഎസിലൂടെ നിക്ഷേപകര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ മാത്രമല്ല ഉറപ്പാക്കുവാന്‍ സാധിക്കുക. ഒപ്പം മെച്യൂരിറ്റി അമൗണ്ട് ആയും ഒരു തുക നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് ലഭിക്കും.
Also Read : സരള്‍ ബചത് ഭീമ പ്ലാന്‍; 7 വര്‍ഷം വരെ പ്രീമിയം നല്‍കൂ, നേടാം 15 വര്‍ഷത്തേക്ക് പരിരക്ഷ

ദീര്‍ഘകാലാടിസ്ഥാനത്തില്‍
നിക്ഷേപ തുകയുടെ 75 ശതമാനം വരെ നിക്ഷേപകന് ഇക്വിറ്റി അഥവാ ഓഹരികളില്‍ നിക്ഷേപം നടത്താവുന്നതാണ്. എങ്കിലും റിസ്‌ക് ഏറ്റെടുക്കുവാന്‍ താത്പര്യം കുറഞ്ഞ വ്യക്തികളാണെങ്കില്‍ 60 ശതമാനം ഇക്വുറ്റി, 40 ശതമാനം ഡെബ്റ്റ് എന്നീ രീതിയില്‍ നിക്ഷേപ അനുപാതം തെരഞ്ഞെടുക്കാം. ഈ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും നിക്ഷേപകന് ലഭിക്കുന്ന ആദായം 10 ശതമാനമായിരിക്കും.

ആന്വുറ്റി വാങ്ങിക്കുവാന്‍
ആന്വുറ്റി വാങ്ങിക്കുന്നതിനായി മെച്യൂരിറ്റി തുകയുടെ ഏറ്റവും ചുരുങ്ങിയത് 40 ശതമാനം തുകയെങ്കിലും എന്‍പിഎസ് അക്കൗണ്ട് ഉടമ മാറ്റി വയ്ക്കേണ്ടതുണ്ട്. എന്നാല്‍ കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയ്ക്ക് ഈ ശതമാനത്തില്‍ കൂടുതല്‍ തുക ആന്വുറ്റിയ്ക്കായി മാറ്റിവയ്ക്കാം. ഒരാളുടെ ആന്വുറ്റി പര്‍ച്ചേസാണ് അയാളുടെ പ്രതിമാസ പെന്‍ഷന്‍ തുക നിശ്ചയിക്കുന്നത്.

കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കുവാന്‍
കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കുവാന്‍ മെച്യൂരിറ്റി തുകയില്‍ നിന്നും ആന്വുറ്റിയ്ക്കായി കൂടുതല്‍ ശതമാനം തുക മാറ്റി വയ്ക്കേണം. എന്‍പിഎസ് നിയമങ്ങള്‍ പ്രകാരം മെച്വൂരിറ്റി തുകയുടെ ഏറ്റവും ചുരുങ്ങിയത് 40 ശതമാനമെങ്കിലും നിര്‍ബന്ധമായും ആന്വുറ്റി വാങ്ങിക്കുന്നതിനായി മാറ്റി വച്ചേ മതിയാകൂ. പരമാവധി എത്ര തുക മാറ്റി വയ്ക്കാം എന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. അക്കൗണ്ട് ഉടമയുടെ താത്പര്യം അനുസരിച്ച് മെച്യൂരിറ്റി തുകയുടെ 100 ശതമാനവും വേണമെങ്കില്‍ ആന്വുറ്റി വാങ്ങിക്കുന്നതിനായി ചിലവഴിക്കാവുന്നതാണ്.

15,000 രൂപ ഓരോ മാസവും നിക്ഷേപിച്ചാല്‍
എന്നാല്‍ എന്‍പിഎസ് മെച്യൂരിറ്റി തുകയുടെ 60 ശതമാനം ആന്വുറ്റി വാങ്ങിക്കുവാനും, 40 ശതമാനം പിന്‍വലിക്കുകയും ചെയ്യണമെന്നുമാണ് നിക്ഷേപ വിദഗ്ധര്‍ പറയുന്നത്. ഒരു വ്യക്തി 15,000 രൂപ ഓരോ മാസവും 30 വര്‍ഷത്തേക്ക് ഇക്വിറ്റിയില്‍ 60 ശതമാനവും ഡെബ്റ്റില്‍ 40 ശതമാനവുമായി എന്‍പിഎസില്‍ നിക്ഷേപം നടത്തിയാല്‍ അയാള്‍ക്ക് ഇക്വിറ്റിയില്‍ നിന്ന് 12 ശതമാനവും, ഡെബ്റ്റ് നിക്ഷേപങ്ങളില്‍ നിന്നും 8 ശതമാനവും ആദായം പ്രതീക്ഷിക്കാം. ആകെ ആയാള്‍ക്ക് 10 മുതല്‍ 10.4 ശതമാനം വരെ ആദായം ലഭിക്കും. 60:40 അനുപാതത്തില്‍ ആന്വുറ്റിയും പിന്‍വലിക്കലും തെരഞ്ഞെടുത്താല്‍ അയാള്‍ക്ക് പിന്‍വലിക്കാവുന്ന തുക 1,36,75,952 രൂപയായിരിക്കും. അതില്‍ നിന്നും മാസം 1,02,5070 രൂപ നിക്ഷേപകന് പെന്‍ഷനും ലഭിക്കും.