ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!

കയ്യിലുള്ള ചെറിയ തുക നിക്ഷേപം നടത്തിക്കൊണ്ട് അതില്‍ നിന്നും ഏറ്റവും മികച്ച ആദായം നേടാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അനുയോജ്യമായ ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇനി പറയുവാന്‍ പോകുന്നത്. പലപ്പോഴും ഓരോ പദ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യിലുള്ള ചെറിയ തുക നിക്ഷേപം നടത്തിക്കൊണ്ട് അതില്‍ നിന്നും ഏറ്റവും മികച്ച ആദായം നേടാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അനുയോജ്യമായ ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇനി പറയുവാന്‍ പോകുന്നത്. പലപ്പോഴും ഓരോ പദ്ധതികളെക്കുറിച്ചും പൂര്‍ണമായ കൃത്യമായ വിവരങ്ങള്‍ മനസ്സിലാക്കത്തത് കാരണം അവയുടെ പൂര്‍ണമായ ഗുണഫലം ലഭിക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.

 

Also Read : പാനും ആധാറും ബന്ധിപ്പിച്ചില്ല എങ്കില്‍ ഇനി ഓഹരിയിലും നിക്ഷേപിക്കാന്‍ സാധ്യമല്ലAlso Read : പാനും ആധാറും ബന്ധിപ്പിച്ചില്ല എങ്കില്‍ ഇനി ഓഹരിയിലും നിക്ഷേപിക്കാന്‍ സാധ്യമല്ല

കുറഞ്ഞ തുക നിക്ഷേപം നടത്തിക്കൊണ്ട് വലിയ മെച്യൂരിറ്റി തുക നേടാം

കുറഞ്ഞ തുക നിക്ഷേപം നടത്തിക്കൊണ്ട് വലിയ മെച്യൂരിറ്റി തുക നേടാം

നേട്ടങ്ങള്‍ അധികമാര്‍ക്കും പരിചിതമല്ലാത്ത അത്തരമൊരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ നിക്ഷേപിക്കുന്നതിലൂടെ ഏറെ ലാഭം നേടുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. അതിന് പുറമേ, മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അഷ്വേര്‍ഡ് തുകയ്‌ക്കൊപ്പം ബോണസും ഉപയോക്താക്കള്‍ക്ക് ലഭിക്കും. കുറഞ്ഞ തുക നിക്ഷേപം നടത്തിക്കൊണ്ട് വലിയ മെച്യൂരിറ്റി തുക ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന പോളിസിയാണിത്.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

ആര്‍ക്കൊക്കെ പോളിസി വാങ്ങിക്കാം?

ആര്‍ക്കൊക്കെ പോളിസി വാങ്ങിക്കാം?

എന്നാല്‍ ഈ പോളിസി ഉപയോക്താവ് ആകുന്നതിന് ചില നിബന്ധനകളുണ്ട്. എല്ലാവര്‍ക്കും ഈ നിക്ഷേപ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുകയില്ല. എന്നാല്‍ മിക്ക വ്യക്തികള്‍ക്കും പോളിസി വാങ്ങിക്കുവാനും സാധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രൊഫഷണലുകള്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകള്‍, ലോയേഴ്‌സ്, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഈ പോളിസി വാങ്ങിക്കാം.

Also Read : ദിവസം 200 രൂപ നിക്ഷേപിക്കുന്നതിലൂടെ 28 ലക്ഷം രൂപ നേടാം; ഈ എല്‍ഐസി പോളിസിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ!Also Read : ദിവസം 200 രൂപ നിക്ഷേപിക്കുന്നതിലൂടെ 28 ലക്ഷം രൂപ നേടാം; ഈ എല്‍ഐസി പോളിസിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ!

പോളിസിയുടെ ഗുണഭോക്താവ് ആകാം

പോളിസിയുടെ ഗുണഭോക്താവ് ആകാം

സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന വ്യക്തികള്‍ക്കും ഈ പോളിസി വാങ്ങിക്കുവാന്‍ സാധിക്കും. കൂടാതെ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ), ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) എന്നീ സ്‌റ്റോക്ക് എക്‌സചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന കമ്പനികളില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ക്കും ഈ പോളിസിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുന്നതാണ്.

Also Read : ഭവന വായ്പാ ഇഎംഐയുണ്ടോ? ചെലവ് ചുരുക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാംAlso Read : ഭവന വായ്പാ ഇഎംഐയുണ്ടോ? ചെലവ് ചുരുക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാം

സന്തോഷ് പോളിസി

സന്തോഷ് പോളിസി

ഇതൊരു  റെഗുലര്‍ പ്രീമിയം പോളിസിയാണ്. പോളിസി നിലനില്‍ക്കുന്ന വര്‍ഷങ്ങളിലേക്കാണ് പ്രീമിയം നല്‍കേണ്ടത്. പോളിസിയില്‍ അഷ്വര്‍ ചെയ്യുന്ന ഏറ്റവും ചുരുങ്ങിയ തുക 20,000 രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുക 50, 00, 000 രൂപയും. അതായത് സന്തോഷ് പോളിസിയ്ക്ക് കീഴില്‍ ഒരു വ്യക്തിയ്ക്ക് 20,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുവാന്‍ സാധിക്കും. എല്ലാ മാസത്തിലുമോ, അല്ലെങ്കില്‍ ഓരോ മൂന്ന് മാസത്തിലുമോ, ആറ് മാസത്തിലോ, ഒരു വര്‍ഷത്തിലോ എന്ന രീതിയില്‍ പ്രീമിയം തുക നല്‍കാവുന്നതാണ്.

Also Read : എന്താണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍? ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ഇരട്ടി നേട്ടം ഇവ നല്‍കുമോ? അറിയാംAlso Read : എന്താണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍? ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ഇരട്ടി നേട്ടം ഇവ നല്‍കുമോ? അറിയാം

പോളിസി വാങ്ങിക്കുവാനുള്ള പ്രായ പരിധി

പോളിസി വാങ്ങിക്കുവാനുള്ള പ്രായ പരിധി

പോളിസി വാങ്ങിക്കുവാനുള്ള ഏറ്റവും ചുരുങ്ങിയ പ്രായം 19 വയസ്സാണ്. പരമാവധി പ്രായം 55 വയസ്സും. പോളിസി വാങ്ങിക്കുന്ന സമയത്ത് തന്നെ ഏത് പ്രായത്തിലാണ് മെച്യൂരിറ്റി എടുക്കുന്നത് എന്ന തീരുമാനവും കൈക്കൊള്ളേണ്ടതുണ്ട്. 35, 40, 45, 50,55, 58, 60 വയസ്സുകളില്‍ നിക്ഷേപകര്‍ക്ക് മെച്യൂരിറ്റി തെരഞ്ഞെടുക്കാം.

Also Read : പിപിഎഫ് മുതല്‍ എന്‍പിഎസ് വരെ; ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് അറിയാംAlso Read : പിപിഎഫ് മുതല്‍ എന്‍പിഎസ് വരെ; ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് അറിയാം

എങ്ങനെ നിക്ഷേപിക്കാം?

എങ്ങനെ നിക്ഷേപിക്കാം?

നിങ്ങള്‍ക്ക് ഇപ്പോള്‍ 30 വയസ്സാണ് പ്രായം എന്നിരിക്കട്ടെ. നിങ്ങള്‍ സന്തോഷ് പോസ്റ്റല്‍ ഇന്‍ഷുറന്‍സ് പ്ലാനില്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കുകയാണ്. 5,00,000 രൂപയാണ് അഷ്വേര്‍ഡ് തുകയായി നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. റിട്ടയര്‍മെന്റ് പ്രായമായ 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴാണ്  പോളിസി മെച്യൂരിറ്റിയെന്നും തീരുമാനിച്ചു.

Also Read : പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ട് ഉടമയാണോ? ഈ പുതിയ മാറ്റങ്ങള്‍ അറിയൂAlso Read : പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ട് ഉടമയാണോ? ഈ പുതിയ മാറ്റങ്ങള്‍ അറിയൂ

30ാം വയസ്സില്‍ നിക്ഷേപിച്ചാല്‍

30ാം വയസ്സില്‍ നിക്ഷേപിച്ചാല്‍

30ാം വയസ്സില്‍ പോളിസി വാങ്ങിച്ചിരിക്കുന്നതിനാല്‍ പോളിസി കാലയളവ് 30 വര്‍ഷമാണ്. 30 വര്‍ഷത്തേക്ക് നിങ്ങള്‍ പോളിസി പ്രീമിയം തുക നല്‍കുകയും വേണം. മാസത്തവണകളായി പ്രീമിയം അടയ്ക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത് എങ്കില്‍ ആദ്യ വര്‍ഷം നല്‍കേണ്ടുന്ന തുക 1332 രൂപയാണ്. ഇനി വാര്‍ഷിക ഗഢുക്കളായാണ് പ്രീമിയം നല്‍കുന്നത് എങ്കില്‍ 15,508 രൂപയാണ് പ്രീമിയമായി നല്‍കേണ്ടത്.

Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!

നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന തുക

നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന തുക

പോളിസി കാലയളവായ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും നിങ്ങള്‍ ആകെ നല്‍കുന്ന പോളിസി തുക 4,55,51 രൂപയായിരിക്കും. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ അഷ്വേര്‍ഡ് തുകയായ 5,00,000 രൂപയും ഒപ്പം 7,80, 000 രൂപ ബോണസും ലഭിക്കും. ഇത്തരത്തില്‍ പോളിസി കാലയളവ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സന്തോഷ് പോളിസിയിലൂടെ നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന തുക 12,80,000 രൂപയാണ്.

Also Read : ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം; പ്രതിസന്ധി ഘട്ടത്തില്‍ ലഭിക്കുന്നത് 5 ലക്ഷം രൂപAlso Read : ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം; പ്രതിസന്ധി ഘട്ടത്തില്‍ ലഭിക്കുന്നത് 5 ലക്ഷം രൂപ

ബോണസ് തുക

ബോണസ് തുക

ബോണസ് തുക ഓരോ വര്‍ഷവും പോളിസിയ്‌ക്കൊപ്പം ചേര്‍ക്കപ്പെടുകയും മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് നല്‍കുകയുമാണ് ചെയ്യുക. ഇനി പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെടുകയാണെങ്കില്‍ അയാളുടെ നോമിനിയ്ക്ക് അഷ്വേര്‍ഡ് തുക ഡെത്ത് ബെനഫിറ്റ് ആയി ലഭിക്കും. ഇവിടെ 5 ലക്ഷം രൂപ. കൂടാതെ എത്ര വര്‍ഷത്തേക്കാണോ പോളിസി കാലയളവ് ഉള്ളത് അതിനനുസരിച്ച് ബോണസ് തുകയും ചേര്‍ക്കപ്പെടും.

Also Read : ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാംAlso Read : ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാം

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സുകള്‍

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സുകള്‍

ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ഏവര്‍ക്കും അനിവാര്യമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്. ചെറിയ പ്രീമിയം തുകയില്‍ ഉയര്‍ന്ന ആദായവും, ജീവിതത്തില്‍ എന്തെങ്കിലും പ്രതികൂലമായി സംഭവിക്കുകയാണെങ്കില്‍ അത്തരം സമയങ്ങളില്‍ നോമിനിയ്ക്ക് ലഭിക്കുന്ന മൊത്ത തുകയും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ ആകര്‍ഷകമാക്കുന്നു. രാജ്യത്ത് പൊതുമേഖലാ, സ്വകാര്യ കമ്പനികള്‍ പല തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്.

Also Read : പോസ്റ്റ് ഓഫീസ് ഇടപാട് നിയമങ്ങളില്‍ മാറ്റം; എത്ര തുക പിന്‍വലിക്കുവാന്‍ സാധിക്കുമെന്നറിയാംAlso Read : പോസ്റ്റ് ഓഫീസ് ഇടപാട് നിയമങ്ങളില്‍ മാറ്റം; എത്ര തുക പിന്‍വലിക്കുവാന്‍ സാധിക്കുമെന്നറിയാം

നിക്ഷേപത്തിന് സര്‍ക്കാറിന്റെ സുരക്ഷിതത്വം

നിക്ഷേപത്തിന് സര്‍ക്കാറിന്റെ സുരക്ഷിതത്വം

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പോസ്റ്റ് ഓഫീസ്, എല്‍ഐസി സ്ഥാപനങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. കുറഞ്ഞ പ്രീമിയം തുകയില്‍ ഉയര്‍ന്ന ആദായമാണ് നിങ്ങള്‍ ലക്ഷ്യമിടുന്നത് എങ്കില്‍ ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സുകളായിരിക്കും. നമ്മുടെ നിക്ഷേപത്തിന് സര്‍ക്കാറിന്റെ സുരക്ഷിതത്വമുണ്ടാകുമെന്നതും പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകളെ സവിശേഷമാക്കുന്നു.

Read more about: insurance
English summary

get bigger maturity later with less money; Know everything about this postal life insurance scheme | ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!

get bigger maturity later with less money; Know everything about this postal life insurance scheme
Story first published: Sunday, September 5, 2021, 10:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X