ഗ്യാസ് ബുക്ക് ചെയ്യാന്‍ ഏജന്‍സിയില്‍ ചെന്ന് ക്യൂ നില്ക്കേണ്ടുന്ന കാലമൊക്കെ കഴിഞ്ഞിരിക്കകയാണ്. ഇന്ന് എളുപ്പത്തിലും വേഗത്തിലും വീട്ടിലിരുന്ന് തന്നെ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കും.
ഗ്യാസ് ബുക്ക് ചെയ്യാന്‍ ഏജന്‍സിയില്‍ ചെന്ന് ക്യൂ നില്ക്കേണ്ടുന്ന കാലമൊക്കെ കഴിഞ്ഞിരിക്കകയാണ്. ഇന്ന് എളുപ്പത്തിലും വേഗത്തിലും വീട്ടിലിരുന്ന് തന്നെ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കും.

ഇപ്പോള്‍ ഇന്‍ഡേന്‍ ഗ്യാസ് ഉപയോക്താക്കള്‍ക്ക് പേടിഎം ഗ്യാസ് ബുക്കിംഗ് സേവനത്തിലൂടെ ഏറെ സൗകര്യപ്രദമായ രീതിയില്‍ ഗ്യാസ് ബുക്ക് ചെയ്യുവാന്‍ സാധിക്കും.
നിങ്ങള്‍ ഇന്‍ഡേന്‍ ഗ്യാസ് ഉപയോക്താവ് ആണെങ്കില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടിയുണ്ട്. പേടിഎം മുഖേന ഇന്‍ഡേന്‍ ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ ക്യാഷ് ബാക്ക് ഓഫര്‍ കൂടെ ലഭിക്കും. 900 രൂപയാണ് പേടിഎം മുഖേന ഇന്‍ഡേന്‍ ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താവിന് ക്യാഷ് ബാക്ക് ആയി ലഭിക്കുക.
ഇന്‍ഡേന്‍ ഗ്യാസ് പേടിഎമ്മിലൂടെ ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് 900 രൂപ ക്യാഷ് ബാക്ക് ലഭിക്കും. - ഇന്‍ഡ്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച സന്ദേശത്തില്‍ പറയുന്നു. ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കും ട്വിറ്റര്‍ സന്ദേശത്തില്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്പറേഷന് ലി. പങ്കുവച്ചിരിക്കുന്ന ട്വിറ്റര്‍ സന്ദേശത്തില്‍ നല്‍കിയിട്ടുണ്ട്.
നിങ്ങള്‍ വീട്ടിലോ, ഓഫീസിലോ എവിടെയായാലും ഏത് സമയത്തും പേടിഎമ്മില്‍ ലോഗ് ഇന്‍ ചെയ്ത് ഗ്യാസ് ബുക്ക് ചെയ്യുവാന്‍ സാധിക്കും. എങ്ങനെയാണ് പേടിഎമ്മിലൂടെ ഗ്യാസ് ബുക്ക് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.
ഘട്ടം 1
ആദ്യം പേടിഎമ്മിലെ ഇന്‍ഡേന്‍ ഗ്യാസ് ബുക്കിംഗ് പേജില്‍ ചെല്ലുക.
ഘട്ടം 2
അതില്‍ നിങ്ങളുടെ കണ്‍സ്യൂമര്‍ നമ്പറോ മൊബൈല്‍ നമ്പറോ എല്‍പിജി ഐഡിയോ നല്‍കുക
ഘട്ടം 3
അടുത്തതായി നിങ്ങളുടെ ഗ്യാസ് ഏജന്‍സി തെരഞ്ഞെടുക്കുക.
ഘട്ടം 4
പ്രൊസീഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 5
ഇനി പണം നല്കുന്ന രീതി ഏതെന്ന് തെരഞ്ഞെടുക്കാം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ (യുപിഐ സേവനം പേടിഎം ആപ്പില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ) തുടങ്ങിയവയില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ പണം നല്കല് രീതി തെരഞ്ഞെടുക്കാം.
ഘട്ടം 6
പണം അടച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഗ്യാസ് ബുക്കിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications