ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നുണ്ട്. പൊതു വിഭാഗങ്ങളിൽ മാത്രമല്ല പ്രത്യേക ആവശ്യങ്ങൾക്കുള്ള ക്രെഡിറ്റ് കാർഡുകളും ഉണ്ട്. അത്തരത്തിൽ ഇടക്കിടെ സിനിമ കാണാൻ തിയേറ്ററിൽ പോകുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ സിനിമാ പ്രമികൾക്കായി പ്രത്യേകം ക്രെഡിറ്റ് കാർഡുകൾ ഉണ്ട്.
അതായത് ഒരു സിനിമ കാണാൻ ഏറ്റവും കുറഞ്ഞത് 130 രൂപ വേണം. അത് മാസത്തിൽ 4 തവണ പോയാൽ 520 രൂപയായി. അതിൻ്റെ ജിഎസ്ടിയും ചേരുമ്പോൾ ഇതിലും ഉയർന്നേക്കാം. 200 രൂപ, 250 രൂപ, 250 രൂപ എന്നിങ്ങനെ ഉയർന്ന ടിക്കറ്റ് നിരക്കുള്ള നിരവധി തിയേറ്ററുകളുണ്ട്. ഒരേ മാസം ഒന്നിലധികം സിനിമയ്ക്കു പോയാൽ കീശ കാലിയാവും.
എന്നാൽ സിനിമാ ടിക്കറ്റുകൾക്ക് ആകർഷകമായ ഓഫറുകളോടെ പ്രത്യേക ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ പണം ലാഭിക്കാം. ഒപ്പം ഒട്ടനവധി നേട്ടങ്ങളും ഉറപ്പാക്കാം. നിരവധി കിഴിവുകളും സൗജന്യ സിനിമാ ടിക്കറ്റുകളും വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ പരിശോധിക്കാം. ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്ന സമയത്ത് വാർഷിക ഫീസ് പോലുള്ള ഘടകങ്ങളും കാർഡ് ഉടമകൾ മറക്കാതെ പരിഗണിക്കണം.
സിനിമാ ടിക്കറ്റുകൾക്കുള്ള പ്രത്യേക ക്രെഡിറ്റ് കാർഡുകൾ:
1. ഐസിഐസിഐ ബാങ്ക് കോറൽ ക്രെഡിറ്റ് കാർഡ്:
സിനിമാ പ്രേമികൾക്ക് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡാണിത്. ബുക്ക് മൈഷോയിലും ഇനോക്സിലും മാസത്തിൽ രണ്ടുതവണ സിനിമാ ടിക്കറ്റുകൾക്ക് കിഴിവുകൾ ലഭിക്കും. 25 ശതമാനം വരെ കിഴിവുണ്ട്, പരമാവധി 100 വരെ കിഴിവ് ലഭിക്കും. സ്ഥിരമായി സിനിമ കാണുന്നവർക്ക് ഇത് ഇരട്ടി ലാഭം നൽകുന്നു.
ഐസിഐസിഐ ബാങ്ക് കോറൽ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസ് 500 രൂപ + ജിഎസ്ടിയാണ്. രണ്ടാം വർഷം മുതൽ വാർഷിക ഫീസായി 500 രൂപയും ജിഎസ്ടിയും ഈടാക്കും. എന്നാൽ നിങ്ങൾ മുൻ വർഷം 1.5 ലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിച്ചാൽ ഈ വാർഷിക ഫീസ് ഒഴിവാക്കാവുന്നതാണ്.

2. ആർബിഎൽ ബാങ്ക് പ്ലേ ക്രെഡിറ്റ് കാർഡ്:
ബുക്ക്‌മൈഷോയിലെ സിനിമകൾ, സ്ട്രീമുകൾ, ഇവന്റുകൾ, നാടകങ്ങൾ, സ്‌പോർട്‌സ് എന്നിവ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്താൽ 500 രൂപയുടെ കിഴിവ് ഉറപ്പാക്കാം. ഈ കാർഡിന് അപേക്ഷിച്ചാൽ 1000 രൂപ ജോയിനിംഗ് ഫീസും 1000 രൂപ വാർഷിക ഫീസും നൽകേണ്ടി വരും.
3. ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ് :
ഈ കാർഡ് ഉപയോഗിച്ച് ഓരോ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും 10 ശതമാനം കിഴിവ് ലഭിക്കും. പ്രതിമാസം 100 രൂപ വരെ കിഴിവ് നേടാം. ഈ ക്രെഡിറ്റ്കാർഡിന് അപേക്ഷിച്ചാൽ ജോയിനിംഗ് ഫീസായി 250 രൂപ നൽകണം. രണ്ടാമത്തെ വർഷം മുതൽ വാർഷിക ഫീസും 250 രൂപ നൽകണം.
4. എച്ച്ഡിഎഫ്സി ബാങ്ക് ടൈംസ് ക്രെഡിറ്റ് കാർഡ് :
ഈ കാർഡ് ഉപയോഗിച്ച് ബുക്ക് മൈഷേ വഴി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്താൽ 25 ശതമാനം കിഴിവ് ലഭിക്കും. ഈ ക്രെഡിറ്റ് കാർഡുള്ളവർക്ക് പ്രതിമാസം പരമാവധി നാല് കിഴിവുള്ള സിനിമാ ടിക്കറ്റുകൾ ഉറപ്പാക്കാം. ഈ ക്രെഡിറ്റ് കാർഡിന് ജോയിനിംഗ് ഫീസ് ഇല്ല. പക്ഷേ വാർഷിക ഫീസായി 1,000 രൂപ അടക്കണം. ഈ കാർഡ് ഉടമയ്ക്ക് ഓരോ ഇടപാടിനും പരമാവധി 350 രൂപ കിഴിവ് ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications