നിങ്ങളൊരു സർക്കാർ ജീവനക്കാരനാണോ? പ്രൊവിഡന്റ് ഫണ്ട് സംബന്ധിച്ച് എന്തെങ്കിലും പ്രതിസന്ധികളുണ്ടോ? ഉണ്ടെങ്കിൽ പേടിക്കണ്ട, പരിഹാരമുണ്ട്. റിട്ടയർമെന്റിനു ശേഷം ലഭിക്കേണ്ട തുക വൈകിയെത്തുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. പലപ്പോഴുമായി സർക്കാർ ജീവനക്കാർക്ക് ജനറൽ പ്രൊവിഡൻ്റ് ഫണ്ട് (ജി.പി.എഫ്) വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാവുന്നതിനാൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകി.
റിട്ടയർമെൻ്റിന് ശേഷം ജി.പി.എഫ് വിതരണം വൈകുന്നതിനെ കുറിച്ച് പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെൻ്റ് (DoPPW) 2024 ഒക്ടോബർ 25-ന് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിരമിക്കൽ പട്ടിക തയ്യാറാക്കുന്നത് മുതൽ പെൻഷൻ പേയ്‌മെൻ്റ് ഓർഡർ (പി.പി.ഒ) പുറപ്പെടുവിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും സമയബന്ധിതമായി കാര്യങ്ങൾ ചെയ്യേണ്ടത് നിർബന്ധമാണെന്നും ഈ നിർദ്ദേശങ്ങൾ തുറന്നു കാട്ടുന്നു.
വിരമിച്ച സർക്കാർ ജീവനക്കാർക്കുള്ള ജി.പി.എഫ് ഫൈനൽ പേയ്‌മെൻ്റുകൾ വൈകിയാൽ അതിന്റെ പലിശ അടയ്ക്കുന്നതിൻ്റെ വിവരങ്ങൾ നോട്ടീസിൽ നൽകുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലകളെക്കുറിച്ചും പണം വൈകുന്നതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചും അതിൽ പരാമർശിക്കുന്നു.
ജി.പി.എഫ് എന്താണ്?
ജി.പി.എഫ് അഥവാ ജനറൽ പ്രൊവിഡന്റ് ഫണ്ട് ഒരു സമ്പാദ്യ മാർഗമാണ്. അതിൻ്റെ ആനുകൂല്യങ്ങൾ സർക്കാർ ജീവനക്കാർക്ക് മാത്രമേ ലഭ്യമാകൂ. സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്ന സമയത്ത് അവരുടെ ശമ്പളത്തിൻ്റെ ഒരു നിശ്ചിത ഭാഗം ജി.പി.എഫിൽ നിക്ഷേപിക്കണം. ഒരു പ്രത്യേക വിഭാഗം സർക്കാർ ജീവനക്കാർക്ക് ജി.പി.എഫിലേക്കുള്ള നിക്ഷേപം നിർബന്ധമാണ്. ജോലിയിൽ നിന്ന് വിരമിക്കുന്നതു വരെ സർക്കാർ ജീവനക്കാർ ജി.പി.എഫിലേക്ക് നിക്ഷേപിച്ച തുക ജോലിയിൽ നിന്നും വിരമിക്കുമ്പോൾ മൊത്തമായും നിങ്ങൾക്ക് നേടാം.
ഈ സ്കീമിന്റെ മറ്റൊരു പ്രത്യകത എന്തെന്നാൽ ജി.പി.എഫിലേക്ക് സർക്കാർ യാതൊരു സംഭാവനയും നൽകുന്നില്ല. ജീവനക്കാരൻ മാത്രമാണ് സംഭാവന ചെയ്യുന്നത്. ജി.പി.എഫിൻ്റെ പലിശ നിരക്ക് ഓരോ പാദത്തിലും ധനമന്ത്രാലയം മാറ്റുന്നു.

ജി.പി.എഫ് വിതരണം സംബന്ധിച്ച പ്രധാന കാര്യങ്ങൾ ഇനിപ്പറയുന്നവയാണ്...
1. സമയബന്ധിതമായ പണമടയ്ക്കൽ: ജനറൽ പ്രൊവിഡൻ്റ് ഫണ്ട് റൂൾസ്, 1960 ലെ റൂൾ 34 പ്രകാരം വരിക്കാരൻ വിരമിക്കുമ്പോൾ ജി.പി.എഫ് തുക അടച്ചിട്ടുണ്ടെന്ന് അക്കൗണ്ട് ഓഫീസർ ഉറപ്പാക്കുക.
2. കൃത്യമായ വിതരണം: ഒരു ജി.പി.എഫ് ബാലൻസ് തുക വിരമിച്ച സർക്കാർ ജീവനക്കാരന്റെ അധ്വാനമാണ്. അതിനാൽ മറ്റൊരു പ്രതിസന്ധകളും ജി.പി.എഫിന്റെ വിതരണത്തെ ബാധിക്കില്ല.
3. വൈകിയ തുകയുടെ പലിശ: റൂൾ 11(4) പ്രകാരം റിട്ടയർമെൻ്റ് സമയത്ത് ജി.പി.എഫ് ബാലൻസ് തന്നില്ലെങ്കിൽ റിട്ടയർമെന്റ് കഴിഞ്ഞതിനു ശേഷമുള്ള കാലയളവിലേക്ക് പലിശ നൽകണമെന്ന് ആവശ്യപ്പെടുന്നു.
4. അപ്രൂവൽ പ്രോസസ്: റിട്ടയർമെന്റിനു ശേഷം ജി.പി.എഫ് ബാലൻസ് തന്നില്ലെങ്കിൽ എത്ര കാലാതാമസം വന്നാലും അംഗീകാരം ലഭിക്കും. വിരമിച്ചതിന് ശേഷം ആറ് മാസം വരെ കാലതാമസം വന്നാൽ പേ ആൻഡ് അക്കൗണ്ട്സ് ഓഫീസിന് (PAO) പലിശ അംഗീകരിക്കാൻ കഴിയും. ആറ് മാസത്തിൽ കൂടുതൽ കാലതാമസം വന്നാൽ അക്കൗണ്ട്സ് ഓഫീസ് മേധാവിയുടെ അനുമതി ആവശ്യമാണ്. ഒരു വർഷത്തിൽ കൂടുതൽ കാലതാമസം നേരിട്ടാൽ, കൺട്രോളർ ഓഫ് അക്കൗണ്ട്‌സ്/ഫിനാൻഷ്യൽ അഡ്വൈസർ എന്നിവരിൽ നിന്നുള്ള അംഗീകാരം ലഭിച്ചാലേ പലിശ അംഗീകരിക്കാനാവൂ.
5. കാലതാമസം: ജി.പി.എഫ് പേയ്‌മെൻ്റിൻ്റെ കാലതാമസം മൂലമുള്ള അധിക സാമ്പത്തിക ബാധ്യത തടയുന്നതിന് പലിശ അടക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് മന്ത്രാലയത്തിൻ്റെ സെക്രട്ടറിക്ക് റഫർ ചെയ്യും.
കാലതാമസം തടയുന്നതിനും അനാവശ്യ പലിശ പേയ്‌മെൻ്റുകൾ ഒഴിവാക്കുന്നതിനും മറ്റും ഓരോ ഘട്ടത്തിലും ഈ സെക്രട്ടറിക്കാണ് ഇത്തരവാദിത്തം നൽകുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications