ശമ്പള വേതന വരുമാനാക്കാരായ വ്യക്തികള്‍ക്കായുള്ള നിബന്ധിത നിക്ഷേപ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അല്ലെങ്കില്‍ പൊതുവേ നമ്മളെല്ലാവരും പറയുന്ന പ്രൊവിഡന്റ് ഫണ്ട് (പിഎഫ്). സര്‍ക്കാര്‍ പിന്തുണയോടു കൂടിയ സുരക്
ശമ്പള വേതന വരുമാനാക്കാരായ വ്യക്തികള്‍ക്കായുള്ള നിബന്ധിത നിക്ഷേപ പദ്ധതിയാണ (ഇപിഎഫ്) അല്ലെങ്കില്‍ പൊതുവേ നമ്മളെല്ലാവരും പറയുന്ന പ്രൊവിഡന്റ് ഫണ്ട് (പിഎഫ്). സര്‍ക്കാര്‍ പിന്തുണയോടു കൂടിയ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്. ഓരോ മാസവും ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം വീതം ജീവനക്കാരനും തൊഴില്‍ ദാതാവും പിഎഫ് ഫണ്ടിലേക്ക് വിഹിതമായി നിക്ഷേപിക്കുകയാണ് ചെയ്യുക. നേരത്തേ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ വിഹിതം 12 ശതമാനം വീതമായിരുന്നു.

ഓരോ മാസവും തൊഴില്‍ ദാതാവും ജീവനക്കാരനും തങ്ങളുടെ വിഹിതം എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലേക്ക് (ഇപിഎഫ്ഒ) നിക്ഷേപിക്കുന്നു. ജീവനക്കാരന് റിട്ടയര്‍ ചെയ്യുന്ന സമയത്തോ ജോലി അവസാനിപ്പിക്കുന്ന സമയത്തോ ഈ മുഴുവന്‍ തുകയോ അല്ലെങ്കില്‍ ഭാഗികമായോ ജീവനക്കാരന് പിന്‍വലിക്കുവാന്‍ സാധിക്കും. എന്നാല്‍ ഓരോ വ്യക്തിയ്ക്കും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സാമ്പത്തീകാവശ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് ഈ തുകയുടെ ഒരു ഭാഗം അടിയന്തിര സാഹചര്യങ്ങളില്‍ പിന്‍വലിക്കുവാനുള്ള അനുമതി ഇപിഎഫ്ഒ ഇപ്പോള്‍ പിഎഫ് അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇപിഎഫ്ഒയുടെ ഏറ്റവും പുതിയ പിഎഫ് പിന്‍വലിക്കല്‍ നയങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
Also Read : ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
ഇപിഎഫ്ഒ പുറത്തിറക്കിയിരിക്കുന്ന ഓഫീസ് മെമ്മോറാണ്ടത്തില്‍ യാതൊരു വിധ രേഖകളും സമര്‍പ്പിക്കാതെ തന്നെ ഉടനടി 1 ലക്ഷം രൂ പിന്‍വലിക്കുവാന്‍ സാധിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസ് മെമ്മോറാണ്ടത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ പ്രകാരം കോവിഡ് ഉള്‍പ്പെടുള്ള ജീവന് ഭീഷണിയായിട്ടുള്ള ഗുരുതര രോഗബാധയാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വ്യക്തികള്‍ക്ക് മുന്‍കൂര്‍ ചികിത്സാ സഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചാണ്.
Also Read : ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
ഗുരുതരമായ രോഗ ബാധയുണ്ടാകുന്ന സാഹചര്യങ്ങളില്‍ രോഗിയുടെ ജീവന് രക്ഷിക്കുന്നതിനായി അടിയന്തിമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടേണ്ടുന്ന സാഹചര്യമാണ് പലപ്പോഴും ഉണ്ടാകാറ്. അത്തരം അടിയന്തിര സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ നിന്നും എസ്റ്റിമേറ്റ് ലഭിക്കുക എന്നതും പലപ്പോഴും സാധ്യമല്ല. അത്തരം ഗുരുതരവസ്ഥയില്‍ രോഗി കഴിയുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്നും എസ്റ്റിമേറ്റ് കൈകാര്യം ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന മനസ്സിലാക്കിക്കൊണ്ടാണ് മുന്‍കൂര്‍ തുക നല്കുവാനുള്ള സേവനം ഇപിഎഫ്ഒ വാഗ്ദാനം ചെയ്യുന്നത്.
Also Read : വായ്പാ ബാധ്യതയുള്ള വീട് എങ്ങനെ വില്‍പ്പന നടത്താം? എളുപ്പത്തില്‍ വില്‍പ്പന നടത്തുവാന്‍ ഇക്കാര്യങ്ങള്‍ അറിയൂ
ചിലപ്പോള്‍ രോഗിയായിട്ടുള്ള ജീവനക്കാരന് ഐസിയുവില്‍ ആയിരിക്കാം. അത്തരം സാഹചര്യങ്ങളില്‍ നേരത്തേ എസ്റ്റിമേറ്റ് അറിയുവാനും സാധിക്കുകയില്ല. എങ്കിലും കോവിഡ് ഉള്‍പ്പെടെയുള്ള ഗുരുതര രോഗബാധയാല്‍ സര്‍ക്കാര്‍/പിഎസ്യു/ സിജിഎച്ച്സ് എംപാനല്‍ ചെയ്തിരിക്കുന്ന ആശുപത്രികളില്‍ ചികിത്സ തേടുന്ന പിഎഫ് അംഗങ്ങള്‍ക്ക് മുന്‍കൂര്‍ ചികിത്സാ ചിലവ് നേടുന്നതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും. ഇനി ചികിത്സയ്ക്കായി സ്വകാര്യ ആശുപ്ത്രിയിലാണ് പ്രവേശിപ്പിച്ചത് എങ്കില്‍ ചികിത്സാ ആനുകൂല്യം ലഭിക്കുവാന്‍ അര്‍ഹതയുള്ള വ്യക്തിയാണ് അയാളെങ്കില്‍ ആ വ്യക്തിയ്ക്കും മുന്‍കൂര്‍ തുക ലഭിക്കും.
Also Read : പെന്ഷന് ഫണ്ടുകളുടെ ഐപിഒ നിക്ഷേപത്തില്‍ നിന്നും എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് നേട്ടം ലഭിക്കുന്നതെങ്ങനെ? അറിയാം
ജീവനക്കാരനോ അല്ലെങ്കില്‍ ജീവനക്കാരന്റെ ബന്ധുക്കളാരെങ്കിലുമോ ചികിത്സാ മുന്‍കൂര്‍ തുക ലഭിക്കുന്നിനായി രോഗിയുടേയും ആശുപത്രിയുടേയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അപേക്ഷാ തയ്യാറാക്കണം.
ആശുപത്രിയില്‍ ചികിത്സ ആരംഭിക്കുന്നതിനായി മുന്‍കൂറായി നല്കുന്ന തുക 1 ലക്ഷം രൂപ വരെയാണ്. അപേക്ഷ നല്കിയ ദിവസം പ്രവൃത്തി ദിവസമാണെങ്കില്‍ അന്നേ ദിവസം തന്നെ തുക അനുവദിച്ചു നല്‍കും. അപേക്ഷ നല്‍കിയിരിക്കുന്ന ദിവസം അവധിയാണെങ്കില്‍ തൊട്ടടുത്ത ദിവസം അപേക്ഷ പരിഗണിച്ച് തുക നല്‍കും. ഇതിനായി ആശുപത്രിയില്‍ നിന്നും എസ്റ്റിമേറ്റോ മറ്റ് രേഖകളോ ആവശ്യമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
