2015 മെയ് 9ന് ആരംഭിച്ച പ്രധാന് മന്ത്രി ജീവന് ജ്യോതി ഭീമ യോജന 18 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള ബാങ്ക് അക്കൗണ്ട് ഉടമകളായ വ്യക്തികള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ടേം ഇന്‍ഷുറന്‍സാണ് വാഗ്ദാനം ചെയ്യുന്നത്.
നിങ്ങളുടെ കുടുബത്തില്‍ ആരെങ്കിലും കോവിഡ് രോഗബാധയാല്‍ അപ്രീതിക്ഷിത മരണത്തിന് കീഴടങ്ങേണ്ടി വന്നോ? രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക നിങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാറിന്റെ ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ട്.
2015 മെയ് 9ന് ആരംഭിച്ച പ്രധാന് മന്ത്രി ജീവന് ജ്യോതി ഭീമ യോജന 18 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള ബാങ്ക് അക്കൗണ്ട് ഉടമകളായ വ്യക്തികള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ടേം ഇന്‍ഷുറന്‍സാണ് വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട നിങ്ങളുടെ പ്രിയപ്പെട്ടവര്‍ 2020-21 കാലയളവില്‍ ഈ പോളിസി വാങ്ങിച്ചിട്ടുണ്ട് എങ്കില്‍ അയാളുടെ നോമിനിയ്ക്ക് ക്ലെയിം തുക അവകാശപ്പെടാവുന്നതാണ്.

ജൂണ്‍ 1 മുതല്‍ മെയ് 31 വരെ കാലാവധിയുള്ള ഒരു വര്‍ഷത്തെ ടേം ഇന്‍ഷുറന്‍സ് കവറേജാണിത്. ഓരോ വര്‍ഷവും പോളിസി പുതുക്കുവാന്‍ സാധിക്കും. എന്ത് കാരണം കൊണ്ട് കരണമുണ്ടായാലും ഈ പദ്ധതിയ്ക്ക് കീഴില്‍ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. കോവിഡ് കാരണമുണ്ടായ മരണത്തിനും കവറേജ് ലഭിക്കും. ഒപ്പം ആത്മഹത്യയോ കൊലപാതകമോ ആയാലും കവറേജ് ലഭിക്കും.
ഒരു വര്‍ഷത്തേക്ക് പോളിസിയ്ക്ക് നല്കേണ്ടുന്ന പ്രീമിയം തുക 330 രൂപയാണ്. വ്യക്തിയ്ക്ക് സ്വന്തമായുള്ള പോളിസിയ്ക്ക് പുറമേയാണിത്. മരണ സര്‍ട്ടിഫിക്കറ്റ്, മരണ കാര്യം വ്യക്തമാക്കുന്ന രേഖ എന്നിവ ക്ലെയിം ലഭിക്കുന്നതിനായി സമര്‍പ്പിക്കേണ്ടതുണ്ട്. എന്റോള്‍ ചെയ്ത് 45 ദിവസത്തിനുള്ളിലാണ് ക്ലെയിം സമര്‍പ്പിക്കേണ്ടത്.
ഒരു വര്‍ഷത്തില്‍ ഏത് സമയത്തും ഒരു വ്യക്തിയ്ക്ക് പോളിസി വാങ്ങിക്കാം. പ്രോ റാറ്റ് അടിസ്ഥാനത്തിലാണ് പ്രീമിയം നല്‍കേണ്ടത്. ജൂണ്‍. ജൂലൈ, ആഗസ്ത് മാസത്തില്‍ എന്റോള്‍മെന്റ് നടത്തുന്നത്. 330 രൂപയാണ് വാര്‍ഷിക പ്രീമിയം തുക. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 3 പാദങ്ങളായി 86 രൂപയാണ് പ്രീമിയം തുക. അതായത് ആകെ നല്‍കേണ്ടത് 258 രൂപ. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 2 പാദങ്ങളായി 86 രൂപയാണ് പ്രീമിയം തുക. ആകെ 172 രൂപയാണ് പ്രീമിയം തുക. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ 1 പാദ പ്രീമിയമായി 86 രൂപയാണ് പ്രീമിയം തുക. പദ്ധതി പ്രകാരം ഒരു വര്‍ഷത്തിന്റെ ആകെ പ്രീമിയം തുക പോളിസി പുതുക്കുമ്പോള്‍ അടയ്ക്കാവുന്നതാണ്. 2021 മാര്‍ച്ച് 31 വരെ പിഎംജെപിവൈ പദ്ധതിയില്‍ 10.27 കോടി ആള്‍ക്കാരാണ് ചേര്‍ന്നിരിക്കുന്നത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 2,50,351 ക്ലെയിമുകള്‍ സ്വീകരിക്കപ്പെടുകയും 2,34,905 ക്ലെയിമുകള്‍ അനുവദിക്കുകയും ചെയ്തു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications