വായ്പ എടുക്കാനുള്ള പ്ലാനിലാണോ? പലിശയില്ലാതെ ഏതെങ്കിലും ബാങ്കിൽ നിന്നോ ബാങ്ക് ഇതര സ്ഥാപനങ്ങളിൽ നിന്നോ വായ്പ എടുക്കാൻ സാധിക്കുമോ? ഒരു രൂപ പോലും പലിശ നൽകാതെ നിങ്ങൾക്ക് വലിയൊരു തുക ഒറ്റത്തവണയായി കിട്ടും. ഇതിന് ബാങ്കിൽ പോവേണ്ട കാര്യമില്ല. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ പലിശയില്ലാതെ പണം ലഭിക്കും. കെ.എസ്.എഫ്.ഇ ചിട്ടികളിലൂടെ.
സാധാരണ ഒരു ബാങ്ക് പോലെ സങ്കീർണമല്ല കെ.എസ്.എഫ്.ഇ എന്ന സ്ഥാപനം. അതിനാൽ തന്നെ കെ.എസ്.എഫ്.ഇ ചിട്ടികളിൽ തിരിച്ചടവ് തുക പലിശ രഹിതമായിരിക്കും. മാത്രമല്ല നിങ്ങളുടെ ചിട്ടിത്തുക മുഴുവനായും തിരിച്ചടക്കേണ്ടി വരില്ല. ഉദാഹരണത്തിന് 10 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നാൽ മൊത്തം തിരിച്ചടവ് തുക ചിലപ്പോൾ 8.50 ലക്ഷം മാത്രമായിരിക്കും. അതായത് 1.50 മുതൽ 2 ലക്ഷം വരെ നിങ്ങൾക്ക് കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ ലാഭം കിട്ടാൻ സാധ്യതയുണ്ട്.
കെ.എസ്.എഫ്.ഇ ചിട്ടികളിലൂടെ നിങ്ങൾക്ക് പണം ലഭിച്ചാൽ തിരിച്ചടവ് പോലും വളരെ കുറവായിരിക്കും. അതായത് പ്രതിമാസം 10,000 രൂപ തിരിച്ചടവ് വരുന്ന 10 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നാൽ ആദ്യ മാസം മാത്രമാണ് 10,000 എന്ന തുക അടക്കേണ്ടി വരുന്നത്.
പിന്നീട് കുറച്ച് മാസം വരെ 7500 മാത്രം അടച്ചാൽ മതിയാവും. ബാക്കിയുള്ള 2,500 രൂപ ഡിവിഡന്റായി കണക്കാക്കും. ഇത്തരത്തിൽ എല്ലാ മാസവും ഡിവിഡന്റ് ലഭിക്കും. എന്നാൽ ചിട്ടിയുടെ അവസാന കാലത്തേക്ക് അതായത് അവസാന 4,5 മാസങ്ങളിൽ ചിലപ്പോൾ 10,000 രൂപ അടക്കേണ്ടി വരും.

പലിശയില്ലാതെ എങ്ങനെ പണം ലഭിക്കും?
നിങ്ങൾ കെ.എസ്.എഫ്.ഇയിൽ 10 ലക്ഷത്തിന്റെ ചിട്ടി ഏകദേശം 7 ലക്ഷം രൂപക്ക് വിളിച്ചെടുത്താൽ ഇതിൽ നിങ്ങൾ പലിശ നൽകേണ്ട ആവശ്യമില്ല. മാത്രമല്ല ഇത് എല്ലാവർക്കും നല്ല ലാഭം നൽകും. അതായത്, ഒരാൾ ചിട്ടി വിളിച്ചാൽ മുഴുവൻ തുകയും ലഭിക്കില്ല. 10 ലക്ഷത്തിൽ 7 ലക്ഷം കിട്ടിയാൽ ബാക്കി 3 ലക്ഷം ചിട്ടിയിലെ മറ്റുള്ളവർക്ക് വീതിച്ചു നൽകും. അതാണ് ഡിവിഡന്റ്.
ജാമ്യം നൽകിക്കൊണ്ട് ചിട്ടി വിളിച്ചെടുക്കുന്ന തുക നിങ്ങളുടെ അക്കൗണ്ടിലെത്തും. ഡിവിഡന്റ് ലഭിക്കുന്നതിലൂടെ നല്ലൊരു തുക ലാഭിക്കാനും സാധിക്കും.
ഇന്നത്തെ കാലത്ത് വായ്പക്കായി ബാങ്കുകളിൽ കയറിയിറങ്ങിയാലും ഉയർന്ന പലിശ നൽകി ലോൺ എടുക്കേണ്ടി വരും. പേഴ്സണൽ ലോണുകൾ ആണെങ്കിൽ പലിശ അൽപം കൂടും. വായ്പയായി എടുക്കുന്ന തുകയുടെ ഇരട്ടി തുക ഇതിനകം തിരിച്ചടക്കേണ്ടിയും വരും. എന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന തുക പോലും മുഴുവനായി തിരിച്ചടക്കേണ്ട എന്നത് കെ.എസ്.എഫ്.ഇയുടെ പ്രത്യേകതയാണ്. വലിയൊരു സാമ്പത്തിക നേട്ടം ആഗ്രഹിക്കുന്നവർ പണത്തിന് ആവശ്യം വരുന്നതിന് ഒരു രണ്ട് വർഷം മുൻപെങ്കിലും കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേർന്നാൽ നഷ്ടം വരാതെ സമ്പാദിക്കാം.
നിങ്ങൾക്ക് ചിട്ടിയിലൂടെ ലഭിക്കുന്ന തുക വീണ്ടും വളർത്തണമെന്ന് താത്പര്യമുണ്ടെങ്കിൽ ആ തുക കെ.എസ്.എഫ്.ഇയുടെ സുഗമ സേവിംഗ്സ് സ്കീമിൽ നിക്ഷേപിച്ചാൽ പലിശ നിങ്ങൾക്ക് ലഭിക്കും എന്നതും ശ്രദ്ധേയമായ കാര്യമാണ്. കെ.എസ്.എഫ്.ഇ വെറുമൊരു ചിട്ടി സ്ഥാപനമല്ല. വായ്പയേക്കാൾ ഗുണകരമായ രീതിയിൽ സാമ്പത്തിക നേട്ടം ഉറപ്പാക്കാൻ കെ.എസ്.എഫ്.ഇയിലൂടെ സാധിക്കും. പലിശ രഹിതമായി പണം കിട്ടാൻ ഇതാണ് ഏറ്റവും മികച്ച മാർഗം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
