1 കോടിയുടെ വീട് പണിയാം; വെറും 24,617 രൂപ അടച്ചാൽ കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ ഈ നേട്ടം കൈവരിക്കാം.....

കെ.എസ്.എഫ്.ഇയിൽ നിക്ഷേപിക്കുവാൻ ഇപ്പോഴും ഭയം ഉണ്ടോ? വലിയ പലിശ നിരക്കിൽ ഉടനെ പലിശ ലഭിക്കുന്നതിനേക്കാൾ ലാഭത്തോടെ കെ.എസ്.എഫ്.ഇയിൽ നിന്ന് നിങ്ങൾക്ക് പണം നേടാം. ഒരു വീട് പണിയുവാൻ ഭവന വായ്പക്കായി തിരയുന്നവർക്ക് കെ.എസ്.എഫ്.ഇയുടെ 1 കോടിയുടെ ചിട്ടി നല്ല തിരഞ്ഞെടുപ്പായിരിക്കും. ബാങ്കിൽ വായ്പക്ക് അപേക്ഷിച്ചാൽ പോലും നിങ്ങൾക്ക് ഇത്രയും വലിയ തുക സ്വന്തമാക്കാൻ സാധിക്കില്ല എന്നതാണ് സത്യം.

കെ.എസ്.എഫ്.ഇ സാധാരണക്കാർക്കും ബിസിനസുകാർക്കും ഒരുപോലെ ഉപകാരപ്രദമായ നിക്ഷേപമാർ​ഗമാണ്. ചിട്ടികളാണ് കെ.എസ്.എഫ്.ഇയുടെ ഹൈലൈറ്റ്. കെ.എസ്.എഫ്.ഇയിലും ഭവന വായ്പ വാ​ഗ്ദാനം ചെയ്യുന്നുണ്ട്, എന്നാൽ 1 കോടി രൂപയെന്ന ലക്ഷ്യം ആഗ്രഹിക്കുന്നവർക്ക് ഇതാണ് ഉചിതം. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ ഇല്ലാത്തവർക്കാണ് 1 കോടിയുടെ ചിട്ടി ഉപകാരപ്രദമാവുന്നത്. മാത്രമല്ല തിരിച്ചടവ് ശേഷിയും പ്രധാനപ്പെട്ട കാര്യമാണ്.

1 കോടിയുടെ ചിട്ടിയുടെ പ്രതിമാസ തിരിച്ചടവ് 1 ലക്ഷം രൂപയാണ്. അതിനാൽ സാമ്പത്തികമായ മുന്നോക്കമുള്ളവർക്ക് കെ.എസ്.എഫ്.ഇയുടെ 1 കോടിയുടെ ചിട്ടി ആകർഷകമായ നേട്ടങ്ങളാണ് സമ്മാനിക്കുന്നത്.

​30 ശതമാനം കിഴിവിൽ ചിട്ടി വിളിക്കാം......

ചിട്ടിയിൽ ചേർന്നപ്പോൾ ആദ്യത്തെ നറുക്കിൽ തന്നെ നിങ്ങൾക്ക് ചിട്ടി ലഭിച്ചുവെങ്കിൽ ആ തുക പിൻവലിക്കാതെ കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കുന്നതാണ് നല്ലത്. ചിട്ടിത്തുക പിൻവലിക്കണമെങ്കിൽ ജാമ്യം വെക്കേണ്ടി വരും. അതായത് 98 ലക്ഷം രൂപക്ക് തതുല്യമായ ജാമ്യം നൽകേണ്ടി വരും. ഇത് ഒഴിവാക്കാൻ കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കുന്നതാണ് നല്ലത്. മാത്രമല്ല ചിട്ടിക്കാലാവധി പൂർത്തിയാവുന്നതു വരെ നിങ്ങൾക്ക് പ്രതിവർഷം 8.75% പലിശയും ഉറപ്പാക്കാൻ സാധിക്കും.

1 കോടിയുടെ വീട് പണിയാം; വെറും 24,617 രൂപ അടച്ചാൽ കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ ഈ നേട്ടം കൈവരിക്കാം.....

100 മാസത്തെ കാലാവധിയിലാണ് കെ.എസ്.എഫ്.ഇയുടെ 1 കോടി ചിട്ടി. ആദ്യ ലേലത്തിൽ തന്നെ ചിട്ടി വിളിച്ചാൽ 30 ശതമാനം കിഴിവിൽ 70 ലക്ഷം വരെ നിങ്ങൾക്ക് ലഭിക്കും. ഇവിടെ ആദ്യത്തെ മാസം നിങ്ങൾ 1 ലക്ഷം അടക്കണമെങ്കിലും രണ്ടാമത്തെ മാസം 30 കിഴിവിൽ ഡിവിഡൻ്റ് ലഭിച്ചാൽ 75,000 രൂപയാണ് രണ്ടാമത്തെ മാസം മുതൽ പ്രതിമാസ തിരിച്ചടവ് ഈടാക്കുന്നത്. രണ്ടാമത്തെ മാസം ലഭിക്കുന്ന ചിട്ടിത്തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കുന്നതോടെ മൂന്നാമത്തെ മാസം മുതൽ പലിശയും ലഭിച്ചു തുടങ്ങും.

മൂന്നാമത്തെ മാസം മുതൽ പലിശ കിട്ടും.....

നിങ്ങൾക്ക് ലഭിക്കുന്ന 70 ലക്ഷത്തിൽ നിന്ന് ഡോക്യുമെൻ്റേഷൻ ചാർജും ജി.എസ്.ടിയും ഈടാക്കിയാൽ ലഭിക്കുന്നത് 69,09,764 ലക്ഷം രൂപയാണ്. ഈ തുക കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ 8.75% പലിശ നിരക്കിൽ ഒരു വർഷത്തേക്ക് മാത്രം 6,04,604 രൂപ ഉറപ്പാക്കാം. അതായത് ഓരോ മാസവും നിങ്ങൾക്ക് 50,383 രൂപ ലഭിക്കും. ഈ പലിശ പ്രതിമാസ തിരിച്ചടവിലേക്ക് ചേർത്താൽ മൂന്നാമത്തെ തിരിച്ചടവ് മുതൽ 24,617 രൂപ മാത്രമേ അടക്കേണ്ടി വരുന്നുള്ളൂ. ഈ പലിശ ചിട്ടിയുടെ കാലാവധി അവസാനിക്കുന്നതു വരെ ഉറപ്പാക്കാം.

ഇവിടെ ചിട്ടിത്തുകക്കൊപ്പം പലിശയായി വെറുതെ നിങ്ങൾക്ക് പണം കിട്ടും. ആ തുകയെല്ലാം തിരിച്ചടവ് തുകയിലേക്ക് മാറ്റുന്നതിനാൽ നിങ്ങളുടെ പോക്കറ്റിൽ നിന്നും വലിയ തുക നഷ്ടപ്പെടുന്നില്ല എന്നതാണ് ലാഭം. 

കാലാവധി അവസാനിക്കുന്നതു വരെയും ചിട്ടി വിളിക്കാതിരിക്കാം...

ചിട്ടി വിളിക്കാതെ അടച്ചു കൊണ്ടിരുന്നാൽ അവസാനത്തെ മാസമെത്തുമ്പോൾ 95 ലക്ഷം വരെ ലഭിക്കും. ഈ സമയത്ത് 5 ശതമാനം ഫോർമാൻ കമ്മീഷൻ മാത്രമാണ് ഈടാക്കുന്നത് എന്നതാണ് പ്രത്യേകത. 

1 കോടിയുടെ ചിട്ടിയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന തുക സ്വപ്ന ഭവനം നിർമ്മിക്കുന്നതിന് ഉപയോഗിക്കാം. ഒരു ഭവന വായ്പയെടുക്കുമ്പോൾ മുതലിനേക്കാൾ പലിശയും നിങ്ങൾ അടക്കേണ്ടി വരും. എന്നാൽ കെ.എസ്.എഫ്.ഇയിൽ കൃത്യമായി പ്രതിമാസ തവണകൾ അടച്ചാൽ നിശ്ചിത തുക ഡിവിഡൻ്റും ഒപ്പം ചിട്ടിത്തുക കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ചാൽ പലിശയും ലഭിക്കും. 

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X