2021 ജൂലൈ 1ന് എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ അവതരിപ്പിച്ച പുതിയ പെന്ഷന് പദ്ധതിയാണ് സരള്‍ പെന്ഷന് പ്ലാന്‍. ഒറ്റ പ്രീമിയം പ്ലാനായ സരള്‍ പെന്ഷന് ഇമ്മീഡിയറ്റ് ആന്വുറ്റി പ്ലാനാണ്. കൂടാതെ നോണ്‍ ലിങ്ക്
2021 ജൂലൈ 1ന് എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ അവതരിപ്പിച്ച പുതിയ പെന്ഷന് പദ്ധതിയാണ് സരള്‍ പെന്ഷന് പ്ലാന്‍. ഒറ്റ പ്രീമിയം പ്ലാനായ സരള്‍ പെന്ഷന് ഇമ്മീഡിയറ്റ് ആന്വുറ്റി പ്ലാനാണ്. കൂടാതെ നോണ്‍ ലിങ്ക്ഡ്,നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് പ്ലാനുമാണിത്. ഒറ്റത്തവണ പെയ്മെന്റിന് ശേഷം രണ്ട് ആന്വുറ്റി തെരഞ്ഞെടുപ്പുകള്‍ എല്‍ഐസി സര്ള് പെന്ഷന് പ്ലാനിലൂടെ പോളിസി ഉടമകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്ലാന്‍ വാങ്ങി ആറ് മാസങ്ങള്‍ പൂര്‍ത്തിയായാല്‍ പോളിസി ഉടമയ്ക്ക് വായ്പ എടുക്കുവാനുള്ള സൗകര്യം കൂടി ഈ പ്ലാനിലൂടെ ലഭിക്കുന്നു.
എല്‍ഐസിയുടെ പെന്ഷന് പ്ലാന്‍
എല്‍ഐസിയുടെ ഈ പെന്ഷന് പ്ലാനില്‍ പര്‍ച്ചേസ് വിലയായി ഒരു നിശ്ചിത തുക നല്‍കിക്കൊണ്ട് തുടര്‍ന്നുള്ള ജീവിത കാലയളവില്‍ സ്ഥിരമായ ഒരു വരുമാനം കൃത്യമായ ഇടവേളയില്‍ പോളിസി ഉടമയ്ക്ക് ലഭിയ്ക്കും. ഒരു വര്‍ഷം 12,000 രൂപയാണ് പോളിസി ഉടമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും ചുരുങ്ങിയ ആന്വുറ്റി. ആന്വിറ്റിയുടെ തരം എങ്ങനെയാണോ അതിന് അനുസരിച്ചായിരിക്കും ചുരുങ്ങിയ പര്‍ച്ചേസ് വില നിശ്ചയിക്കപ്പെടുന്നത്. പോളിസി ഉപയോക്താവിന്റെ പ്രായവും ഇതില്‍ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ പരമാവധി പര്‍ച്ചേസ് വിലയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
രണ്ട് തരത്തിലുള്ള ആന്വുറ്റികള്‍
രണ്ട് തരത്തിലുള്ള ആന്വുറ്റികളാണ് എല്‍ഐസി സരള്‍ പെന്ഷന് പ്ലാനിലൂടെ പോളിസി ഉടമയ്ക്ക് ലഭിക്കുന്നത്. പര്‍ച്ചേസ് വിലയുടെ 100 ശതമാനം നേട്ടവും ലഭിക്കുന്ന ലൈഫ് ആന്വുറ്റിയും, മരണത്തിന് ശേഷം പര്‍ച്ചേസ് വിലയുടെ 100 ശതമാനം നല്കുന്ന ജോയിന്റ് ലൈഫ് ലാസ്റ്റ് സര്‍വൈവര്‍ ആന്വുറ്റിയും.
ആന്വുറ്റി
പ്രതിമാസ രീതിയിലും, പാദ വാര്‍ഷികമായും, അര്‍ധ വാര്‍ഷികമായും ആന്വുറ്റി ലഭിക്കും. ചുരുങ്ങിയ പ്രതിമാസ ആന്വുറ്റി ഈ പ്ലാനില്‍ 1,.000 രൂപയാണ്. ചുരുങ്ങിയ പാദ വാര്‍ഷിക ആന്വുറ്റി 3,000 രൂപയാണ്. എല്‍ഐസി സരള്‍ പെന്ഷന് പ്ലാനിന് കീഴിലുള്ള ചുരുങ്ങിയ അര്‍ധ വാര്‍ഷിക ആന്വുറ്റി 6,.000 രൂപയുമാണ്.
പോളിസി ആര്‍ക്കൊക്കെ വാങ്ങിക്കാം?
40 വയസ്സ് മുതല്‍ 80 വയസ്സ് വരെ പ്രായമുള്ള എല്ലാ വ്യക്തികള്‍ക്കും എല്‍ഐസിയുടെ ഈ പുതിയ സരള്‍ പെന്ഷന് പ്ലാന്‍ വാങ്ങിക്കുവാന്‍ സാധിക്കും. ആന്വുറ്റി ഉടമകള്‍ക്ക് വായ്പാ സൈകര്യവും എല്‍ഐസി സരള്‍ പെന്ഷന് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പോളിസി വാങ്ങിച്ചതിന് ആറ് മാസത്തിന് ശേഷമായിരിക്കും വായ്പാ സേവനം പോളിസി ഉടമയ്ക്ക് ലഭിക്കുക.
വായ്പാ സൗകര്യം
പദ്ധതിയില്‍ ചേര്‍ന്ന് ആറു മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. ജോയിന്റ്റ് ലൈഫ് ആന്വിറ്റി ആണെങ്കില്‍ ഒരാള്‍ക്ക് മാത്രമേ വായ്പ എടുക്കാന്‍ സാധിക്കുകയുള്ളൂ. വാര്‍ഷിക ആന്വിറ്റി തുകയുടെ 50 ശതമാനം വരെ ഒരാള്‍ക്ക് വായ്പ എടുക്കാം.
എങ്ങനെ പദ്ധതിയില്‍ ചേരാം ?
എല്‍ഐസി സരള്‍ പെന്ഷന് പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു എല്‍ഐസി ഏജന്റ്റ് വഴിയോ അല്ലെങ്കില്‍ അടുത്തുള്ള എല്‍ഐസി ഓഫീസില്‍ നേരിട്ടെത്തിയോ പദ്ധതിയില്‍ ചേരാവുന്നതാണ്. ഓഫീസില്‍ നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായും പദ്ധതിയില്‍ ചേരാം. ഇതിനായി www.licindia.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.
പോളിസി സ്റ്റാറ്റസ് അറിയാം
എസ്എംഎസ് സന്ദേശത്തിലൂടെ പോളിസി സ്റ്റാറ്റസ് അറിയാം ഒരൊറ്റ എസ്എംഎസ് സന്ദേശത്തിലൂടെ നിങ്ങളുടെ പോളിസി സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കും. ഇതിനായി ഏറെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്ന ചില കാര്യങ്ങള്‍ മാത്രമാണ് പോളിസി ഉടമ ചെയ്യേണ്ടത്. അതിന് പുറമേ എല്‍ഐസി പോളിസി ഉടമയ്ക്ക് വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയും ഡിജിറ്റല്‍ പെയ്മെന്റുകള്‍ സാധ്യമാകുന്ന സേവനവും ലഭിക്കും. ഇപ്പോള്‍ പുതിയൊരു സേവനം കൂടെ അതിനൊപ്പം എല്‍ഐസി ചേര്‍ത്തിരിക്കുകയാണ്
പോളിസി പ്രീമിയം തുകകളുടെ പെയ്മെന്റ് പേടിഎം വഴി
പേടിഎം പ്ലാറ്റ്ഫോം ഉപയോഗിച്ച് പെയ്മെന്റുകള്‍ പോളിസി പ്രീമിയം തുകകളുടെ പെയ്മെന്റും കൂടാതെ പോളിസികളുമായുള്ള ഏത് തരത്തിലുള്ള പെയ്മെന്റുകളും പേടിഎം പ്ലാറ്റ്ഫോം ഉപയോഗിച്ച് എല്‍ഐസി ഉപയോക്താക്കള്‍ക്ക് നടത്താവുന്നതാണ്. എല്‍ഐസിയുടെ എല്ലാ തരത്തിലുമുള്ള പെയ്മെന്റ് സേവനങ്ങളും ഉപയോക്താക്കള്‍ക്ക് പേടിഎമ്മിലൂടെ ലഭ്യമാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
