ധനസമാഹരണത്തിനുള്ള മികച്ച സാമ്പത്തിക മാർഗ്ഗങ്ങളിൽ ഒന്നാണ് ചിട്ടികൾ. സുരക്ഷിതമായി നിക്ഷേപം നടത്താനും, നഷ്ടമില്ലാതെ സാമ്പാദിക്കാനും ചിട്ടികളിലൂടെ സാധിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ പണത്തിനായി വലിയ പലിശ നൽകി വായ്പയെടുക്കുമ്പോൾ തിരിച്ചടയ്‌ക്കേണ്ടി വരുന്ന ഭീമമായ തുക ചിട്ടിയിലൂടെ ഒഴിവാക്കാം. പലിശ പോലും അധികമായി നൽകാതെ, സാമ്പത്തിക ബാധ്യതകളില്ലാതെ പണം നേടാൻ ചിട്ടികൾ സഹായിക്കുന്നു.
കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ, ചിട്ടികൾക്ക് പേരു കേട്ട സ്ഥാപനമാണ്. കെഎസ്എഫ്ഇ നിരവധി ചിട്ടി ഓപ്ഷനുകളാണ് ഉപഭോക്താക്കൾക്കായി നൽകുന്നത്. വായ്പയെ അപേക്ഷിച്ച് ചിട്ടി പിടിച്ചെടുക്കാൻ അൽപം സമയം എടുത്തേക്കാം. ഉദ്ദേശിക്കുന്ന സമയത്ത് പണം ലഭിക്കണമെന്നില്ല. എങ്കിലും, നിലവിലെ ചിട്ടിയിൽ നിക്ഷേപിക്കുമ്പോൾ തന്നെ കെഎസ്എഫ്ഇയിൽ നിന്ന് വായ്പ നേടാൻ അവസരമുണ്ട്.
ചിട്ടിയിൽ നിന്ന് വായ്പ: സെക്യൂരിറ്റി ഇല്ലാതെയും നേടാം
സാധാരണയായി വായ്പക്ക് അപേക്ഷിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ സെക്യൂരിറ്റി അഥവാ ജാമ്യം നൽകേണ്ടി വരും. എന്നാൽ ചിട്ടി വായ്പ സെക്യൂരിറ്റിയായി ഒന്നും നൽകേണ്ട ആവശ്യമില്ല. ചിട്ടിയിലെ നിങ്ങളുടെ നിക്ഷേപത്തിന്റെ ഉറപ്പിൽ തന്നെ കെഎസ്എഫ്ഇ വായ്പ നൽകുന്നു. ഇത് പ്രധാനമായും രണ്ട് രീതിയിൽ ലഭ്യമാകും: വിശദമായി അറിയാം;

1. പാസ്ബുക്ക് ലോൺ
ചിട്ടി പാസ്ബുക്ക് മാത്രം സെക്യൂരിറ്റിയായി വെച്ച് ചിട്ടിയിൽ നിന്ന് വായ്പ ലഭിക്കുന്ന മാർഗമാണിത്. നിങ്ങൾ 50 മാസക്കാലവധിയിൽ 5 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേർന്നാൽ ഏകദേശം 20 മാസം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് വായ്പക്ക് അപേക്ഷിക്കാം. അതായത് ഇത്രയും നാൾ കഴിഞ്ഞിട്ടും ചിട്ടി ലഭിക്കാത്ത സാഹചര്യത്തിൽ പണത്തിന് ആവശ്യം വന്നാൽ അതുവരെ നിക്ഷേപിച്ച തുകക്ക് അനുസരിച്ച് വായ്പക്ക് അപേക്ഷിക്കാം എന്നർത്ഥം. ഇതിനായി നിങ്ങളുടെ ചിട്ടി പാസ്ബുക്ക് കെഎസ്എഫ്ഇയിൽ ജാമ്യമായി നൽകാം.
അതുവരെയുള്ള നിങ്ങളുടെ നിക്ഷേപത്തിന്റെ 65 ശതമാനം വരെ നിങ്ങൾക്ക് വായ്പയായി ലഭിക്കാൻ സാധ്യതയുണ്ട്. ഈ വായ്പയ്ക്ക് ഏകദേശം 12% വരെ പ്രതിമാസ പലിശ നിരക്ക് ഉണ്ടായിരിക്കും. പാസ്ബുക്ക് സെക്യൂരിറ്റിയായി വെച്ചാൽ, എല്ലാ മാസവും ചിട്ടിത്തുകയും വായ്പയുടെ പലിശയും കൃത്യമായി അടയ്‌ക്കേണ്ടതുണ്ട്. അതിൽ വീഴ്ച വരുത്തിയാൽ 2% വരെ പിഴ ഈടാക്കിയേക്കാം.
2. ന്യൂ ചിട്ടി ലോൺ
ചിട്ടിത്തുകയുടെ 50% വരെ വായ്പ ലഭിക്കുന്ന മാർഗമാണിത്. ചിട്ടിയിലെ മൊത്തം ഇൻസ്റ്റാൾമെന്റുകളുടെ 5% എങ്കിലും അടച്ചു തീർത്തവർക്ക് വായ്പക്ക് അപേക്ഷിക്കാം. എന്നാൽ ഈ വായ്പ പാസ്ബുക്ക് ലോൺ പോലെ ജാമ്യമില്ലാത്ത വായ്പയല്ല. ചിട്ടിയുടെ ഭാവി ബാധ്യതക്ക് അനുസൃതമായി സെക്യൂരിറ്റി നൽകേണ്ടതുണ്ട്. നിങ്ങളുടെ ചിട്ടിത്തുകയുടെ 50% വരെ വായ്പയായി ലഭിക്കും.
സ്വീകാര്യമായ സെക്യൂരിറ്റികൾ
- സർക്കാർ ജീവനക്കാരുടെയോ അംഗീകൃത സ്ഥാപനങ്ങളിലെ ജീവനക്കാരുടെയോ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യമായി നൽകാം.
- എൽഐസി സറണ്ടർ വാല്യൂ ജാമ്യമായി ഉപയോഗിക്കാം.
ഈ രണ്ട് രീതിയിൽ ചിട്ടിയിൽ നിന്നും വായ്പ എടുക്കാം. ചിട്ടി വിളിച്ചെടുത്തില്ലെങ്കിൽ മാത്രം ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
