പോസ്റ്റ് ഓഫീസുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗ പ്രദമാക്കി മാറ്റുവാനുള്ള ശ്രമങ്ങളിലാണ് തപാല്‍ വകുപ്പ്. അതുവഴി ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ പോസ്റ്റ് ഓഫീസുകളിലൂടെ ലഭ്യമാകും. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍
പോസ്റ്റ് ഓഫീസുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗ പ്രദമാക്കി മാറ്റുവാനുള്ള ശ്രമങ്ങളിലാണ് തപാല്‍ വകുപ്പ്. അതുവഴി ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ പോസ്റ്റ് ഓഫീസുകളിലൂടെ ലഭ്യമാകും. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ലഭ്യമാകുന്ന ധാരാളം സേവനങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പാന്‍ കാര്‍ഡിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ കോവിഡ് വാക്സിനേഷന് സ്ലോട്ട് ബുക്ക് ചെയ്യുന്നത് വരെ ഇന്ത്യ പോസ്റ്റിന്റെ വെബ്സൈറ്റിലൂടെ സാധ്യമാണ്.
പോസ്റ്റ് ഓഫീസ് സേവനങ്ങള്‍
കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ഒട്ടുമിക്ക സേവനങ്ങളും, അത് പാന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതാവട്ടെ, ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതാവട്ടെ, കോവിഡ് വാക്സിന് ബുക്ക് ചെയ്യുന്നതാവട്ടെ എല്ലാം ഓണ്‍ലൈന്‍ രീതിയിലാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. സാങ്കേതിക വിദ്യകളെക്കുറിച്ചും ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും കൂടുതല്‍ അറിവില്ലാത്ത സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് അല്‍പ്പം പ്രയാസകരമായി മാറുന്നുണ്ടെന്ന് എന്നത് വാസ്തവമാണ്. ഇത്തരം സേവനങ്ങളുടെ ഗുണഫലങ്ങള്‍ ലഭിക്കണമെങ്കില്‍ പലര്‍ക്കും മറ്റുള്ളവരുടെ സഹായം തേടേണ്ടി വരുന്നതും ഇക്കാരണത്താലാണ്.
ആദായ നികുതി റിട്ടേണ്‍ ഫയലിംഗ്
ഇന്ത്യ പോസ്റ്റ് തങ്ങളുടെ വെബ്സൈറ്റിലൂടെ മേല്‍പ്പറഞ്ഞ എല്ലാ സേവനങ്ങളും ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. നിശ്ചയിക്കപ്പെട്ടിട്ടുള്ള കോമണ്‍ സര്‍വീസ് സെന്ററുകളിലൂടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള സൗകര്യവും തപാല്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സിഎസ്സികളില്‍ നിങ്ങള്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്.
പോസ്റ്റ് ഓഫീസ് ശാഖയിലെ സിഎസ്സി കൗണ്ടറുകളിലൂടെ
ഇതുമാത്രമല്ല, ധാരാളം മൂന്നാം കക്ഷി സേവനങ്ങളും ഈ സര്‍വീസ് സെന്ററുകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാണ്. ഇതേ സംബന്ധിച്ച് അടുത്തിടെ തപാല്‍ വകുപ്പ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സന്ദേശം പങ്കുവച്ചിരുന്നു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ ഇനി ദൂരേക്ക് അലയേണ്ട. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖയിലെ സിഎസ്സി കൗണ്ടറുകളിലൂടെ ഇനി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം എന്നതായിരുന്നു തപാല്‍ വകുപ്പിന്റെ ട്വിറ്റര്‍ സന്ദേശം.
സേവനങ്ങള്‍ എന്തൊക്കെ?
പോസ്റ്റ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന പ്രധാനപ്പെട്ട ചില സേവനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. ആദായ നികുതി റിട്ടേണ്‍ ഫയലിംഗ്, കോവിഡ് 19 വാക്സിനേഷന് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാന്‍, പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുവാന്‍, വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍, പാസ്പോര്‍ട്ടിനായി അപേക്ഷിക്കാന്‍, പ്രധാന് മന്ത്രി ഫസല്‍ ഭീമ യോജന പദ്ധതിയിലേക്ക് അപേക്ഷ നല്കുവാന്, ഫാസ്ടാഗ് ടോപ് അപ്പ് സേവനത്തിനായി, യൂട്ടിലിറ്റി ബില്ലുകളുടെ പെയ്മെന്റ് ചെയ്യുന്നതിനായി, ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഒക്കെ നിങ്ങള്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖയിലേക്ക് ചെന്നാല്‍ മതി.
കേന്ദ്ര സര്‍ക്കാര്‍ സ്കീമുകളും
ഈ സേവനങ്ങളെല്ലാം പൊതു ജനങ്ങളിലേക്ക് എത്തുന്നത് രാജ്യത്തുടനീളം പോസ്റ്റ് ഓഫീസികളില്‍ സജ്ജീകരിച്ചിട്ടുള്ള സിഎസ്സികള്‍ മുഖേനയാണ്. ഇതുവഴി ധാരാളം കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. സിഎസ്സികള്‍ വഴി വാഗ്ദാനം ചെയ്യുന്ന ചില സര്‍ക്കാര്‍ പദ്ധതികളുണ്ട്. പ്രൈം മിനിസ്റ്റര്‍ സ്ട്രീറ്റ് വെന്‍ഡേര്‍സ് സെല്‍ഫ് റിലയന്റ് ഫണ്ട് സ്കീം (പിഎംഎസ്വിഎ നിധി), പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജന (ആയുഷ്മാന്‍ ഭാരത്), പ്രധാന് മന്ത്രി ലഘു ട്രേഡര്‍ മാന്‍ ധന് യോജന (പിഎം എല്‍വിഎം) തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
