ഒരു വ്യക്തി നിക്ഷേപത്തിന് തയ്യാറെടുക്കുമ്പോള്‍ അയാളുടെ മനസ്സില്‍ രണ്ടേ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഉണ്ടാവുക. അതിലൊന്ന് അയാളുടെ നിക്ഷേപത്തിന് പൂര്‍ണമായ സുരക്ഷിതത്വം ലഭ്യമാകണം എന്നതാണ്. ആ നിക്ഷേപത്തില്‍ നിന്നും അയാള്‍ക്
ഒരു വ്യക്തി നിക്ഷേപത്തിന് തയ്യാറെടുക്കുമ്പോള്‍ അയാളുടെ മനസ്സില്‍ രണ്ടേ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഉണ്ടാവുക. അതിലൊന്ന് അയാളുടെ നിക്ഷേപത്തിന് പൂര്‍ണമായ സുരക്ഷിതത്വം ലഭ്യമാകണം എന്നതാണ്. ആ നിക്ഷേപത്തില്‍ നിന്നും അയാള്‍ക്ക് മികച്ച ആദായം ലഭിക്കണം എന്നതാണ് രണ്ടാമത്തെ കാര്യം. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ നമുക്ക് നമ്മുടെ തൊട്ടടുത്ത് തന്നെ ലഭിക്കുമെങ്കിലോ?
നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്
പറഞ്ഞു വരുന്നത് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെക്കുറിച്ചാണ്. പല തരത്തിലുള്ള മികച്ച നിക്ഷേപ പദ്ധതികള്‍ ഉപയോക്താക്കള്‍ക്കായി പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യ പോസ്റ്റ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന അത്തരമൊരു നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്എസ്സി. മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കി വരുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപകര്‍ക്ക് ലഭിക്കും.
പലിശ നിരക്ക്
നിലവില്‍ പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങളില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. ഓരോ വര്‍ഷവും നിങ്ങളുടെ നിക്ഷേപത്തുകയ്ക്ക് മേല്‍ പലിശ ചേര്‍ക്കപ്പെടുമെങ്കിലും നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് നിക്ഷേപകന് അത് ലഭിക്കുക.
മെച്യൂരിറ്റി കാലയളവ്
പോസ്റ്റ് ഓഫീസ് എന്എസ്സി നിക്ഷേപങ്ങളുടെ മെച്യൂരിറ്റി കാലയളവ് 5 വര്‍ഷമാണ്. നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ ഈ നിശ്ചിത കാലയളവ് പൂര്‍ത്തിയായതിന് ശേഷം വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപം ദീര്‍ഘിപ്പിക്കുവാനും സാധിക്കും. 1000 രൂപയാണ് എന്എസ്സിയിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപം. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. നിങ്ങള്‍ 1,000 രൂപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപ തുക 1389.49 രൂപയായി മാറും.
നികുതി ഇളവ്
പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് നിക്ഷേപങ്ങളിലൂടെ നിക്ഷേപകര്‍ക്ക് നികുതി ഇളവ് നേടുവാനും സാധിക്കും. ആദായ നികുതി നിയമം 1961 പ്രകാരമുള്ള വകുപ്പ് 80സിയ്ക്ക് കീഴില്‍ എന്എസ്സി നിക്ഷേപകര്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപത്തിന് മേല്‍ 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.
എങ്ങനെ നിക്ഷേപിക്കാം?
100 രൂപ, 500 രൂപ, 1000 രൂപ, 5,000 രൂപ, 10,000 രൂപ എന്നിങ്ങനെ നിങ്ങള്‍ക്ക് എന്എസ്സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകും. വ്യത്യസ്ത വിലകളിലുള്ള നിങ്ങള്‍ ആഗ്രഹിക്കുന്ന അത്രയും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിച്ചുകൊണ്ട് നിങ്ങള്‍ക്ക് എന്എസ്സിയില് നിക്ഷേപം നടത്താം. ഇനി ഒരു നിക്ഷേപകന് 15 ലക്ഷം രൂപ എന്എസ്സിയില് നിക്ഷേപിച്ചാല്‍ 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അയാള്‍ക്ക് 20.85 ലക്ഷം രൂപ ലഭിക്കും. അതായത് നിലവിലെ 6.8 ശതമാനം പലിശ നിരക്കില്‍ 5 വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ തുക 6 ലക്ഷം രൂപയോളം വരും.
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍
വിവിധങ്ങളായ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിലവിലുണ്ട്. പല തരത്തിലുള്ള നിക്ഷേപ സമ്പാദ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകരുടെ പ്രായം കണക്കിലെടുത്ത് രൂപ കല്‍പ്പന ചെയ്തിട്ടുള്ള നിക്ഷേപ പദ്ധതികളും അതില്‍ ഉള്‍പ്പെടുന്നു. യുവാക്കള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര് വരെയുള്ള വിവിധ പ്രായങ്ങളിലുള്ളവര്ക്ക് സാമ്പത്തീക നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുന്ന പദ്ധതികളാണവ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications