വെറുതെയൊരു കാർഡ് എന്തിന്? റിവാർഡ് പോയിൻ്റുകൾ വാ​ഗ്ദാനം ചെയ്യുന്ന കിടിലൻ ക്രെഡിറ്റ് കാർഡുകൾ ഇതാ...

ഒരു ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ അതിൻ്റെ എല്ലാ സവിശേഷതകളെ കുറിച്ചും മനസിലാക്കിയ ശേഷം മാത്രം സ്വന്തമാക്കുക. ഓരോ ഉപഭോക്താവിൻ്റെയും ആവശ്യം വ്യത്യസ്തമായിരിക്കും. ചിലർ ഓൺലൈൻ പർച്ചേസുകൾക്ക് വേണ്ടിയായിരിക്കും ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത്. എന്നാൽ മറ്റു ചിലർക്ക് സൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസോ അല്ലെങ്കിൽ ബുക്ക്മൈ ഷോ വഴിയുള്ള കിഴിവോ അല്ലെങ്കിൽ മറ്റേതെങ്കിലും ആനുകൂല്യങ്ങൾക്കോ വേണ്ടിയായിരിക്കും ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കുന്നത്.

എന്നാൽ ഭൂരിഭാ​ഗം ആളുകളും ഉയർന്ന റിവാർഡ് പോയിൻ്റുകൾ വാ​ഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകളാണ് തിരഞ്ഞെടുക്കുന്നത്. കാരണം ഉയർന്ന റിവാർഡ് പോയിൻ്റുകൾ നേടിയാൽ അത് മറ്റു പർച്ചേസുകൾക്ക് ഉപയോ​ഗിക്കാൻ സാധിക്കും. ഓരോ റിവാർഡ് പോയിൻ്റുകൾക്കും വ്യത്യസ്ത മൂല്യമുണ്ട് എന്നതും പ്രധാന കാര്യമാണ്. അത്തരത്തിൽ റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്ന ആറ് ജനപ്രിയ ക്രെഡിറ്റ് കാർഡുകളെ കുറിച്ച് പരിശോധിക്കാം;

1. എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ് :

ആമസോൺ, Bookmyshow, Cult.fit, ഫ്ലിപ്കാർട്ട്, മിന്ത്ര, സോണിലിവ്, Tata CliQ, ഊബർ, സൊമാറ്റാ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഈ കാർഡ് ഉപയോ​ഗിച്ച് പർ‌ച്ചേസ് ചെയ്താൽ 5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. മറ്റ് ചെലവുകൾക്ക് 1 ശതമാനം ക്യാഷ്ബാക്ക് ഉറപ്പാക്കാം. നിങ്ങൾ ഓരോ കലണ്ടർ പാദത്തിലും 1 ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ 1,000 രൂപാ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. മാത്രമല്ല HDFCCARDS എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് നിങ്ങൾക്ക് Swiggy Dineout-ൽ നിന്ന് അധിക കിഴിവ് ലഭിക്കും.

2. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് :

ഫ്ലിപ്കാർട്ടും ആക്സിസ് ബാങ്കും ചേർന്നുള്ള ക്രെഡിറ്റ് കാർഡാണിത്. ഈ കാർഡ് ഉപയോ​ഗിച്ച് ഫ്ലിപ്കാർട്ട്, ക്ലിയർട്രിപ്പ് എന്നിവയിലൂടെ പണം ചെലവഴിക്കുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നു. തിരഞ്ഞെടുത്ത വ്യാപാരികളിൽ നിന്ന് പരിധിയില്ലാത്ത 4 ശതമാനം ക്യാഷ്ബാക്കും നേടാം. മറ്റ് പർച്ചേസുകളിലൂടെ നിങ്ങൾക്ക് പരിധിയില്ലാത്ത 1 ശതമാനം ക്യാഷ്ബാക്കും നേടാം.

വെറുതെയൊരു കാർഡ് എന്തിന്? റിവാർഡ് പോയിൻ്റുകൾ വാ​ഗ്ദാനം ചെയ്യുന്ന കിടിലൻ ക്രെഡിറ്റ് കാർഡുകൾ ഇതാ...

3. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് :

ഈ ക്രെഡിറ്റ് കാർഡ് അൺലിമിറ്റഡ് റിവാർഡ് പോയിൻ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ക്രെഡിറ്റ് കാർഡിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ കാർഡിന് ജോയിനിം​ഗ് ഫീസോ വാർഷിക ഫീസും ഇല്ല എന്നതാണ്. മാത്രമല്ല കാർഡ് ഉടമകൾക്ക് നിരവധി ഡൈനിംഗ് കിഴിവുകളും ലഭിക്കും.

4. എച്ച്ഡിഎഫ്സി റി​ഗാലിയ ക്രെഡിറ്റ് കാർഡ് :

ഈ ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ വെൽകം ബോണസായി Swiggy One, MMT Black Gold അംഗത്വം എന്നിവ സൗജന്യമായി ലഭിക്കും. 1.5 ലക്ഷം രൂപയുടെ ത്രൈമാസ ചെലവുകൾക്ക് 1,500 രൂപ മൂല്യമുള്ള വൗച്ചറുകളും, 5 ലക്ഷം രൂപയുടെ വാർഷിക ചെലവുകൾക്ക് 5,000 രൂപ മൂല്യമുള്ള ഫ്ലൈറ്റ് വൗച്ചറുകളും, 7.5 ലക്ഷം രൂപയുടെ ചെലവുകൾക്ക് 5,000 രൂപയുടെ അധിക വൗച്ചറും ലഭിക്കും. Marks & Spencer, മിന്ത്ര, നൈക്ക, റിലയൻസ് ഡിജിറ്റൽ എന്നീ പ്ലാറ്റ്ഫോമുകളിൽ ഈ കാർഡ് ഉപയോ​ഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 5X റിവാർഡ് പോയിന്റുകൾ ലഭിക്കും.

5. ഐസിഐസിഐ ബാങ്ക് കോറൽ ക്രെഡിറ്റ് കാർഡ് :

ഈ കാർഡ് ഉപയോ​ഗിച്ച് ഇന്ധനം ഒഴികെയുള്ള ഓരോ 100 രൂപയുടെ ചെലവുകൾക്കും 2 റിവാർഡ് പോയിന്റുകൾ ലഭിക്കും. യൂട്ടിലിറ്റികൾക്കും ഇൻഷുറൻസിനുമായി ചെലവഴിക്കുന്ന ഓരോ 100 രൂപക്കും ഒരു റിവാർഡ് പോയിൻ്റ് വീതം ലഭിക്കും.

6. എസ്‌ബി‌ഐ കാർഡ് എലൈറ്റ് :

ഡൈനിംഗ്, പലചരക്ക് ചെലവുകൾ എന്നിവ ഈ കാർഡ് ഉപയോ​ഗിച്ച് നടത്തിയാൽ 5 മടങ്ങ് റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ധനം ഒഴികെയുള്ള മറ്റെല്ലാ ചെലവുകൾക്കും ഓരോ 100 രൂപ ചെലവഴിച്ചാൽ 2 റിവാർഡ് പോയിന്റുകൾ ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X