മാസം 1,000 രൂപ നിക്ഷേപിച്ചു കൊണ്ട് നേടാം 12 ലക്ഷത്തിലേറെ!

നമുക്ക് ചുറ്റുമുള്ളത് അനിശ്ചിതത്വം മാത്രമാണ്. നാളെ എന്ത് സംഭവിക്കും എന്ന് നമുക്കാര്‍ക്കും പ്രവചിക്കുവാന്‍ സാധ്യമല്ല. എന്നാല്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് മതിയായ തുക ഇപ്പോള്‍ തന്

നമുക്ക് ചുറ്റുമുള്ളത് അനിശ്ചിതത്വം മാത്രമാണ്. നാളെ എന്ത് സംഭവിക്കും എന്ന് നമുക്കാര്‍ക്കും പ്രവചിക്കുവാന്‍ സാധ്യമല്ല. എന്നാല്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് മതിയായ തുക ഇപ്പോള്‍ തന്നെ നിക്ഷേപിച്ചു തുടങ്ങുക എന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്. കൂടുതല്‍ സമ്പാദിക്കുവാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതികളെയാണ് ഇത്തരമൊരു സാഹചര്യത്തില്‍ ഏവരും അന്വേഷിക്കുന്നത്.

നിക്ഷേപത്തില്‍ നിന്നും പരമാവധി ആദായം

നിക്ഷേപത്തില്‍ നിന്നും പരമാവധി ആദായം

കുറച്ച് തുക നിക്ഷേപം നടത്തിക്കൊണ്ട് അതില്‍ നിന്നും പരമാവധി ആദായം സ്വന്തമാക്കുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരമൊരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുവാന്‍ പോകുന്നത്. മാസം 1000 രൂപ ഇവിടെ നിക്ഷേപത്തിനായി മാറ്റി വച്ചാല്‍ നിങ്ങള്‍ 12 ലക്ഷത്തിലേറെ തുക സ്വന്തമാക്കാം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പറഞ്ഞു വരുന്നത് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫിനെ പറ്റിയാണ്. ഉറപ്പുള്ള ആദായം നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. നാഷണല്‍ സേവിംഗസ് ഓര്‍ഗനൈസേഷന്‍ ചെറുകിട സമ്പാദ്യ പദ്ധതിയായി 1968ലാണ് പിപിഎഫ് നിക്ഷേപം ആരംഭിക്കുന്നത്. ദീര്‍ഘകാല നിക്ഷേപത്തിലൂടെ വളരെ ഉയര്‍ന്ന ആദായം സ്വന്തമാക്കുവാന്‍ സാധിക്കും. എന്നാല്‍ അനുയോജ്യമായ നിക്ഷേപ കാലയളവ് ഏറെ ശ്രദ്ധയോടെ തെരഞ്ഞെടുക്കണം എന്ന് മാത്രം.

പലിശ നിരക്ക്

പലിശ നിരക്ക്

നിലവില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. നിയമ പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് 500 രൂപയെങ്കില്‍ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതായുണ്ട്. ഒരു വര്‍ഷത്തില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. 15 വര്‍ഷമാണ് പിപിഎഫ് അക്കൗണ്ടിന്റെ മെച്യൂരിറ്റി കാലയളവ്.

നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാം

നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാം

15 വര്‍ഷ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിക്ഷേപം പിന്‍വലിക്കുകയോ, അല്ലെങ്കില്‍ വീണ്ടും 5 വര്‍ഷത്തെ വീതം ബ്ലോക്കുകളായി നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുകയോ ചെയ്യാം. ഓരോ മാസവും 1,000 രൂപ വീതം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലേക്ക് 15 വര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ ആകെ നിക്ഷേപം നടത്തുന്ന തുക 1.80 ലക്ഷം രൂപയായിരിക്കും. നിക്ഷേപ തുകയ്ക്ക് ലഭിക്കുന്ന പലിശ ആദായം 1.45 ലക്ഷം രൂപയും. ഇത്തരത്തില്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുന്ന സമയത്ത് നിങ്ങളുടെ പക്കലുണ്ടാവുക ആകെ 3.25 ലക്ഷം രൂപയായിരിക്കും.

നിക്ഷേപം ഇങ്ങനെ

നിക്ഷേപം ഇങ്ങനെ

ഇനി നിക്ഷേപ കാലാവധി അടുത്ത 5 വര്‍ഷത്തേക്ക് കൂടി ഉയര്‍ത്തിക്കൊണ്ട് ഇതേ രീതിയില്‍ മാസം 1,000 രൂപാ വീതമുള്ള നിക്ഷേപം തുചരുകയാണെങ്കില്‍ നിങ്ങളുടെ നിക്ഷേപം 2.40 ലക്ഷമാകും. ഇതിന് ലഭിക്കുന്ന പലിശ 2.92 ലക്ഷമായിരിക്കും. മെച്യൂരിറ്റി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ആകെ 5.32 ലക്ഷം രൂപ ലഭിക്കും.

ഇത്തരത്തില്‍ 5 വര്‍ഷത്തേക്ക് വീതം നിക്ഷേപ കാലയളവ് ഉയര്‍ത്തിക്കൊണ്ട് 30 വര്‍ഷം ഇതേ രീതിയില്‍ നിക്ഷേപം തുടരാം. അതായത് 30 വര്‍ഷത്തേക്ക് മാസം 1,000 രൂപാ വീതം നിക്ഷേപം. അപ്പോള്‍ നിങ്ങളുടെ ആകെ നിക്ഷേപ തുക 3.60 ലക്ഷം രൂപയായിരിക്കും. പലിശയായി ലഭിക്കുന്നത് 8.76 ലക്ഷം രൂപയും. ഈ രീതിയില്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ആകെ 12.36 ലക്ഷം രൂപ ലഭിക്കും.

റിസ്‌ക് ഇല്ലാത്ത നിക്ഷേപം

റിസ്‌ക് ഇല്ലാത്ത നിക്ഷേപം

സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതിയായതിനാല്‍ പിപിഎഫ് നിക്ഷേപം പരിപൂര്‍ണമായും റിസ്‌ക് മുക്തമാണ്. ആശങ്കളില്ലാതെ പിപിഎഫ് നിക്ഷേപം ആരംഭിക്കാം. പിപിഎഫ് ഓഹരി വിപണിയുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള നിക്ഷേപ പദ്ധതിയുമല്ല. മികച്ച ഒരു നിക്ഷേപ ഉപാധി എന്നതിന് പുറമേ മറ്റ് പല നേട്ടങ്ങളും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന നികുതി ഇളവുകള്‍ക്ക് പുറമേ പിപിഎഫില്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന മറ്റൊരു നേട്ടമാണ് അതിലൂടെ നിങ്ങള്‍ക്ക് വായ്പാ സേവനം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും എന്നത്.

പിപിഎഫില്‍ നിന്നും വായ്പ

പിപിഎഫില്‍ നിന്നും വായ്പ

പിപിഎഫില്‍ നിന്നും ലഭിക്കുന്ന വായ്പ എളുപ്പത്തില്‍ ലഭിക്കുമെന്നതിനാല്‍ പണത്തിനായി പെട്ടെന്ന് അത്യാവശ്യം വരുന്ന സാഹചര്യങ്ങളില്‍ അത് നിങ്ങള്‍ക്ക് ഏറെ സഹായകരമായിരിക്കും. പിപിഎഫില്‍ നിന്നും വായ്പ ലഭിക്കുന്നതിനായി നിങ്ങള്‍ യാതൊന്നും തന്നെ ഈടായി നല്‍കേണ്ടതില്ല. കൂടാതെ പിപിഎഫിന്മേല്‍ വായ്പ എടുക്കുന്നത് ചിലവ് കുറഞ്ഞതും പലിശ നിരക്ക് കുറഞ്ഞതുമാണ്. പിപിഎഫ് നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞത് മുതല്‍ 5 വര്‍ഷം തികയുന്നത് വരെയാണ് ഉപയോക്താവിന് പിപിഎഫ് അക്കൗണ്ടില്‍ നിന്നും വായ്പ എടുക്കുവാന്‍ സാധിക്കുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X