അപ്രതീക്ഷിതമായി സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ പെട്ടെന്ന് ആശ്രയിക്കാവുന്ന ഓപ്ഷനാണ് പേഴ്സണൽ ലോൺ. അടിയന്തിര സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ ഏറ്റവും മികച്ച മാർഗമാണ് പേഴ്സമൽ ലോൺ. ഒരു വ്യക്തിയ്ക്ക് ഈട് വെക്കാൻ ഭൂമിയോ മറ്റു ആസ്തിയോ ഇല്ലാതെ വരുമ്പോൾ പേഴ്സണൽ ലോണുകളെ സമീപിക്കാം. എന്നാൽ ഇത്തരം വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
പേഴ്സണൽ ലോണുകൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് ക്രെഡിറ്റ് സ്കോറാണ്. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ കിട്ടും. എന്നാൽ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ നിങ്ങൾക്ക് ഉയർന്ന പലിശ നൽകേണ്ടി വരും. ഇത് സാമ്പത്തിക ബാധ്യതയിലേക്ക് നിങ്ങളെ നയിച്ചേക്കാം. 600-ന് താഴെയുള്ള സ്‌കോറുകളെ മോശം ക്രെഡിറ്റ് സ്‌കോറുകൾ എന്നാണ് വിളിക്കുന്നത്, എന്നാൽ 750-ലും അതിനു മുകളിലുമുണ്ടെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായിരിക്കും.
കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ ഉള്ളവർക്കും പേഴ്സണൽ ലോൺ കിട്ടുമോ? ലഭിക്കും. കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവർക്ക് എങ്ങനെ പേഴ്സണൽ ലോൺ ലഭിക്കുമെന്ന് പരിശോധിക്കാം.
1. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്രയാണെന്ന് അറിയുക
പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്രയാണെന്ന് അറിയുക. നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് അറിയുമെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വ്യക്തമായി മനസിലാക്കാൻ സാധിക്കും. ഇതിലൂടെ വായ്പ ലഭിക്കുന്നതിനെ കുറിച്ച് വ്യക്തത ലഭിക്കാനും സാധിക്കും.
2. ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക
മോശം ക്രെഡിറ്റ് ഹിസ്റ്ററിയുള്ളവർക്ക് പോഴ്സണൽ ലോൺ അനുവദിക്കുന്ന നിരവധി ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവായതിനാൽ ഉയർന്ന പലിശ നിരക്ക് ഈടാക്കിയേക്കാം.

3. ഒരു സുരക്ഷിത വായ്പ പ്രയോജനപ്പെടുത്താം
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മോശമാണെങ്കിൽ, സുരക്ഷിതമായ പേഴ്സണൽ ലോൺ ഒരു മികച്ച ഓപ്ഷനാണ്. വാഹനം, റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ സ്ഥിര നിക്ഷേപം പോലെയുള്ള ചില ആസ്തികൾ ഇവിടെ ഈടായി സമർപ്പിക്കാം. ഇത് വായ്പയുടെ അപകട സാധ്യതയെ കുറക്കുന്നു. എന്നാൽ നിങ്ങൾ ലോൺ കൃത്യാമായി അടച്ചില്ലെങ്കിൽ ഈട് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
4. ഒരു ഗ്യാരണ്ടർ ആവശ്യമുണ്ട്
നിങ്ങൾക്ക് ഒരു ഗ്യാരണ്ടർ ഉണ്ടെങ്കിൽ ലോൺ അംഗീകാരിക്കാനുള്ള സാധ്യത മെച്ചപ്പെടുത്തും. ഇവിടെ, നിങ്ങൾ തവണകൾ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ വായ്പ തിരിച്ചടയ്ക്കാനുള്ള ഉത്തരവാദിത്തം ഗ്യാരണ്ടറിനായിരിക്കും.
5. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുന്നത് മികച്ച വായ്പ ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ്. എന്നാൽ ഇത്തരത്തിൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് ചില കാര്യങ്ങൾ സ്വീകരിക്കണം;
- ബില്ലുകൾ ഉടനടി അടയ്‌ക്കുക: ലോണുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും മറ്റ് യൂട്ടിലിറ്റി ബില്ലുകൾക്കും മുൻകൂറായി പണമടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ വർദ്ധിക്കാൻ ഇടയാക്കും.
- കുടിശ്ശികയുള്ള കടങ്ങൾ അടച്ചുതീർക്കുക: എല്ലാ കടങ്ങളും തിരിച്ചടക്കുക.
- ഒന്നിൽ കൂടുതൽ ലോണിന് അപേക്ഷിക്കരുത്: ഒരു ചെറിയ കാലയളവിനുള്ളിൽ നിരവധി ലോണുകൾക്ക് അപേക്ഷിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കും.
6. സ്ഥിരവരുമാനത്തിൻ്റെ പ്രൂഫ് നൽകുക
നിങ്ങളുടെ പേ സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ അല്ലെങ്കിൽ ആദായനികുതി റിട്ടേണുകൾ പോലുള്ള രേഖകൾ സമർപ്പിക്കുക.
7. ഹ്രസ്വകാല വായ്പകൾ
ഹ്രസ്വകാല വായ്പകൾക്ക് കുറഞ്ഞ തുകയായിരിക്കും നൽകുന്നത്, അതിനാൽ തിരിച്ചടവ് കാലയളവുകളും കുറവായിരിക്കും. മോശം ക്രെഡിറ്റ് സ്കോറുള്ള ഹ്രസ്വകാല വായ്പകൾ അപകട സാധ്യത ഒരുപരിധി വരെ കുറക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications