ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വ്യക്തി​ഗത വായ്പ നേടാം: ഈ പ്രമുഖ ബാങ്കുകളുടെ പുതിയ നിരക്കുകൾ ഇതാ

സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വരുമ്പോഴാണ് ആളുകൾ വായ്പ എടുക്കുന്നത്. നിലവിൽ നിരവധി വായ്പാ ഓപ്ഷനുകൾ ഉണ്ട്. ഈട് വെക്കാനില്ലാത്തവരും, പെട്ടെന്ന് പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോഴും ആളുകൾ വ്യക്തി​ഗത വായ്പകളേയാണ് ആശ്രയിക്കുന്നത്. ഇത് സുരക്ഷിതമല്ലാത്ത വായ്പകളാണ്, മാത്രല്ല മറ്റു വായ്പകളെ അപേക്ഷിച്ച് ഈട് വെക്കേണ്ട.

മെഡിക്കൽ ബില്ലുകൾ കൈകാര്യം ചെയ്യാൻ, വീട് പുതുക്കിപ്പണിയാൻ, വിവാഹത്തിന്, വിദ്യാഭ്യാസത്തിന് തുടങ്ങിയ നിങ്ങളുടെ ഏതൊരു ആവശ്യത്തിനും അധിക പണം ലഭിക്കുന്നതിനുള്ള എളുപ്പ മാർഗമാണ് വ്യക്തിഗത വായ്പകൾ. ആകർഷകമായ തിരിച്ചടവ് ഓപ്ഷനുകളും കാലാവധിയും, ലളിതമായ ഇടപാട് രീതികളുമെല്ലാം വ്യക്തി​ഗത വായ്പയുടെ മറ്റു പ്രത്യേകതകളാണ്. എന്നാൽ മറ്റു വായ്പകളേക്കാൾ പലിശ നിരക്ക് അൽപം കൂടുതലായിരിക്കും.

നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ വ്യക്തിഗത വായ്പയാണോ തിരയുന്നത്? കുറഞ്ഞ പലിശയോടെ മികച്ച ഡീലുകൾ ആ​ഗ്രഹിക്കുന്നുണ്ടോ? ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ക്രെഡിറ്റ് സ്കോറാണ്. നിങ്ങൾക്ക് മെച്ചപ്പെട്ട് ഉയർന്ന് ക്രെഡിറ്റ് സ്കോറുണ്ടോ എന്ന് പരിശോധിക്കുക. നല്ല ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ ഉയർന്ന പലിശ നിരക്കുകളുടെ സമ്മർദ്ദമില്ലാതെ നിങ്ങൾക്ക് മുൻകൂട്ടി ഒരു വലിയ തുക ലഭിക്കുകയും ലളിതമായ പ്രതിമാസ തവണകളായി അത് തിരിച്ചടയ്ക്കുകയും ചെയ്യാം. ‌

നിലവിൽ നിരവധി വ്യക്തിഗത വായ്പ ആപ്പുകൾ ഉണ്ട്. ഇത്തരം ആപ്പുകൾ വഴി കുറഞ്ഞ പലിശ നിരക്കിലുള്ള നിരവധി വായ്പാ ഓപ്ഷനുകൾ ഉറപ്പാക്കാൻ സാധിക്കും.

കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്ന നിരവധി മുൻനിര ബാങ്കുകളുണ്ട്. ഓരോ ബാങ്കുകളെ കുറിച്ചും അറിയാം.

1. ഐസിഐസിഐ ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. വായ്പാ മേഖലയിൽ ഐസിഐസിഐ ബാങ്കിന് ഒരു പ്രധാന പങ്കുണ്ട്. പ്രതിവർഷം 10.85% മുതലാണ് ഇവിടെ പലിശ നിരക്ക് ആരംഭിക്കുന്നത്. 12 മുതൽ 60 മാസം വരെയുള്ള തിരിച്ചടവ് കാലാവധിയിൽ പരമാവധി 40 ലക്ഷം രൂപ വരെയുള്ള വ്യക്തി​ഗത വായ്പകൾ നൽകുന്നു.

ഐസിഐസിഐ ബാങ്കിലൂടെ വായ്പയ്ക്ക് അപേക്ഷിച്ചാൽ കുറഞ്ഞ പേപ്പർവർക്കിലൂടെ വേ​ഗത്തിൽ വായ്പ ഉറപ്പാക്കാൻ സാധക്കും. അടിയന്തരമായി പണത്തിന് ആവശ്യം വന്നാൽ ഐസിഐസിഐ ബാങ്ക് വായ്പക്കാർക്ക് സൗകര്യപ്രദമായ ഒരു ഓപ്ഷനായി മാറുന്നു. വായ്പയ്ക്കൊപ്പം 2 ശതമാനം വരെ പ്രോസസ്സിംഗ് ഫീസ് ഉയരാം.

2. എച്ച്ഡിഎഫ്സി ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. നിലവിൽ 10.85 ശതമാനം മുതലാണ് വ്യക്തി​ഗത വായ്പകൾക്ക് പലിശ നിരക്ക് ആരംഭിക്കുന്നത്. 12 മുതൽ 60 മാസം വരെയുള്ള വായ്പാ കാലാവധിയോടെ 40 ലക്ഷം രൂപ വരെ വ്യക്തി​ഗത വായ്പ വാഗ്ദാനം ചെയ്യുന്നു. ഇവിടെ പ്രോസസ്സിംഗ് ഫീസ് വായ്പ തുകയുടെ ഏകദേശം 2.5 ശതമാനമാണ്.

ഏറ്റവും വിശ്വസനീയമായ ബാങ്കുകിൽ ഒന്നാണിത്. അതിനാൽ നിരവധി ഉപഭോക്കാക്കൾ എച്ച്ഡിഎഫ്സി ബാങ്കിൻ്റെ വ്യക്തി​ഗത വായ്പകളെ സമീപിക്കുന്നുണ്ട്.

ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വ്യക്തി​ഗത വായ്പ നേടാം: ഈ പ്രമുഖ ബാങ്കുകളുടെ പുതിയ നിരക്കുകൾ ഇതാ

3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്‌ബി‌ഐ വ്യക്തി​ഗ വായ്പയ്ക്ക് പ്രതിവർഷം 11.45 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. ഈ നിരക്ക് സ്വകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ അല്പം കൂടുതലാണെങ്കിലും, എസ്‌ബി‌ഐ കുറഞ്ഞ പ്രോസസ്സിംഗ് ഫീസാണ് ഈടാക്കുന്നത്. ഇതാണ് പലർക്കും എസ്ബിഐ വായ്പകളോടുള്ള താത്പര്യം.

25,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയുള്ള വ്യക്തി​ഗത വായ്പയാണ് എസ്ബിഐ പ്രധാനമായും നൽകുന്നത്. ഈ വായ്പകളുടെ തിരിച്ചടവ് കാലാവധി 60 മാസം വരെയാണ്.

4. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 

ഇന്ത്യയിസെ മറ്റൊരു സുപ്രധാന സ്വകാര്യ ബാങ്കാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. ഇവിടെ വ്യക്തി​ഗത വായ്പകൾക്ക് പ്രതിവർഷം 10.99 ശതമാനം മുതൽ പലിശ നിരക്ക് ആരംഭിക്കുന്നു. 12 മുതൽ 60 മാസം വരെ തിരിച്ചടവ് കാലാവധിയിൽ 40 ലക്ഷം രൂപ വരെയുള്ള വ്യക്തി​ഗത വായ്പകൾ ബാങ്ക് നൽകുന്നു.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഈടാക്കുന്ന പ്രോസസ്സിംഗ് ഫീസ് ലോൺ തുകയുടെ 2% വരെയാകാം. വേഗത്തിലുള്ള അംഗീകാരവും വിതരണവും പലർക്കും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വ്യക്തി​ഗത വായ്പകൾക്കുള്ള ഒരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

5. ആക്സിസ് ബാങ്ക്

ഇന്ത്യയിലെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് പ്രതിവർഷം 11.25 ശതമാനം മുതൽ വ്യക്തി​ഗത വായ്പയ്ക്ക് പലിശ ഈടാക്കുന്നു. 50,000 രൂപ മുതൽ 40 ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈ ബാങ്കിലൂടെ ഉറപ്പാക്കാം. ഈ വായ്പകളുടെ തിരിച്ചടവ് കാലാവധി 60 മാസം വരെയാണ്. വായ്പ തുകയുടെ 2% വരെയാണ് ആക്സിസ് ബാങ്ക് പ്രോസസ്സിംഗ് ഫീസായി ഈടാക്കുന്നത്.

ബാങ്കുകളും ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകളും

ബാങ്കുകളിൽ നിന്നും വായ്പ ലഭിക്കുന്നതു പോലെ നിരവധി ഡിജിറ്റൽ ആപ്പുകളിൽ നിന്നും നിങ്ങൾക്ക് വ്യക്തി​ഗത വായ്പ ഉറപ്പാക്കാൻ സാധിക്കും. ബാങ്കുകളെ അപേക്ഷിച്ച്, ഓൺലൈൻ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകൾ പൂർണ്ണമായും പേപ്പർ രഹിത പ്രക്രിയയിലൂടെയാണ് അം​ഗീകരിക്കുന്നത്. അതും ബാങ്കിൻ്റെ പ്രോസസിനേക്കാൾ എത്രയോ കുറ‍ഞ്ഞ സമയത്തിനുള്ളിൽ ഓൺലൈൻ ആപ്പിലൂടെ വ്യക്തിഗത വായ്പ സ്വന്തമാക്കാം.

താരതമ്യേന, കുറഞ്ഞ ഡോക്യുമെന്റേഷൻ, വേഗത്തിലുള്ള അംഗീകാരം, വിതരണം എന്നിവയാണ് ഡിജിറ്റൽ ലോൺ ആപ്പുകൾക്ക് ജനപ്രീതി വർദ്ധിക്കാനുള്ള പ്രധാന കാരണം. ഒരു ബാങ്കിലൂടെ വായ്പ എടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം. എന്നാൽ പെട്ടെന്നുള്ള ആവശ്യങ്ങളും കുറഞ്ഞ രേഖകളും, മെച്ചപ്പെട്ട ഉപഭോക്തൃ സേവനവുമെല്ലാം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വായ്പ എടുക്കുന്നവരുടെ എണ്ണം ​ഗണ്യമായി വർദ്ധിപ്പിക്കുന്നു.

കുറഞ്ഞ പലിശ നിരക്കോടെ വ്യക്തി​ഗത വായ്പ എങ്ങനെ ഉറപ്പാക്കാം?

നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുക: വ്യക്തിഗത വായ്പയ്ക്ക് കുറഞ്ഞ പലിശ നിരക്ക് ആവശ്യമുണ്ടെങ്കിൽ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ആദ്യം മനസിലാക്കുക. നിങ്ങൾക്ക് ഉയർന്ന സ്കോറുണ്ടോ? ഇല്ലെങ്കിൽ ഏറ്റവും മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഉയർന്ന ക്രെഡിറ്റ് സ്കോർ നിങ്ങളുടെ വായ്പാ അംഗീകാര സാധ്യത വർദ്ധിപ്പിക്കും, ഒപ്പം കുറഞ്ഞ പലിശ നിരക്കും ഉറപ്പാക്കാം.

കുറഞ്ഞ വായ്പാ കാലാവധി തിരഞ്ഞെടുക്കുക: കുറഞ്ഞ തിരിച്ചടവ് കാലയളവ് സുപ്രധാന ഘടകമാണ്. കുറഞ്ഞ കാലാവധിയുള്ള തിരിച്ചടവുകൾ കുറഞ്ഞ പലിശ നിരക്കിന് നൽകുന്നു. നിങ്ങളുടെ പ്രതിമാസ തിരിച്ചടവുകൾ കൂടുതലായിരിക്കും. പക്ഷേ കുറഞ്ഞ പലിശ നിരക്കായതിനാൽ മൊത്തത്തിലുള്ള തിരിച്ചടവ് തുക കുറവായിരിക്കും.

ജോയിൻ്റ് അപേക്ഷകൾ: നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിന് നേടാൻ ശക്തമായ ക്രെഡിറ്റ് പ്രൊഫൈലുള്ള ഒരു അപേക്ഷനെ പരി​ഗണിക്കുക. ഇവിടെ രണ്ട് അപേക്ഷകരുടെയും ക്രെഡിറ്റ് യോഗ്യതയെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് നിർണ്ണയിക്കുന്നത്. അതിനാൽ തീർച്ചയായും നിരക്ക് കുറയും.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X