സേവിംഗ്സ് ഇല്ലെങ്കിൽ പെട്ടെന്നൊരു സാമ്പത്തിക ആവശ്യം വരുമ്പോൾ പലരും പ്രതിസന്ധിയിലാവും. വീടിൻ്റെ അറ്റകുറ്റപ്പണി, ആശുപത്രിച്ചെലവ് തുടങ്ങി നിരവധി ആവശ്യങ്ങൾ നിങ്ങളെ തളർത്തിയേക്കാം. അത്തരം ഘട്ടങ്ങളിൽ പെട്ടെന്ന് പണം ലഭിക്കാൻ പേഴ്സണൽ ലോണുകൾ നല്ല ഓപ്ഷനാണ്. എന്നാൽ നേരിട്ട് ബാങ്ക് വഴി സമീപിച്ചാൽ അതിന് കാലതാമസം വന്നേക്കാം. ഇൻസ്റ്റൻ്റായി പണം ലഭിക്കാൻ പേഴ്സണൽ ലോൺ ആപ്പുകൾ നിങ്ങളെ സഹായിക്കും.
സാധാരണ വായ്പാ ഓപ്ഷനേക്കാൾ ഇത്തരം പേഴ്സണൽ ലോൺ ആപ്പുകൾ ഉടനടി നിങ്ങളുടെ ആവശ്യം നടപ്പിലാക്കും. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം;
1. ഇൻസ്റ്റൻ്റായി പണം ലഭിക്കും
പേഴ്സണൽ ലോൺ ആപ്പ് ഉപയോഗിച്ചാൽ നിങ്ങൾ ഒരു ബാങ്കിൽ നേരിട്ട് പോവുകയോ, ക്യൂവിൽ നിൽക്കുകയോ, രേഖകൾ സമർപ്പിക്കുകയോ ആവശ്യമില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ആവശ്യമുള്ള പണം നിങ്ങളുടെ അക്കൗണ്ടിലെത്തും.
2. കുറഞ്ഞ സമയത്തിനുള്ളിൽ അപേക്ഷ പൂർത്തിയാക്കാം
പരമ്പരാഗത വായ്പാ അപേക്ഷാ രീതികൾ പോലെ ഇത്തരം ആപ്പുകളിലൂടെ വായ്പക്ക് അപേക്ഷിക്കുമ്പോൾ കാലതാമസം ഉണ്ടാവുന്നില്ല. നിങ്ങൾ നിരവധി രേഖകൾ സമർപ്പിക്കുകയോ, നീണ്ട ഫോമുകൾ പൂരിപ്പിക്കുകയോ, മാനുവൽ പരിശോധനകൾക്കായി കാത്തിരിക്കുകയോ വേണ്ട. ഇത്തരം ലോൺ ആപ്പുകളിലൂടെ നിങ്ങളുടെ കെവൈസി വിവരങ്ങൾ നൽകി, കുറഞ്ഞ സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാം. പ്രക്രിയകളെല്ലാം ലളിതമായിരിക്കും.

3. പെട്ടെന്നുള്ള വെരിഫിക്കേഷൻ
പേഴ്സണൽ ലോൺ ആപ്പുകളിൽ വായ്പക്ക് അപേക്ഷിച്ചാൽ പെട്ടെന്നു തന്നെ പരിശോധനയും പൂർത്തിയാക്കാം. ഇ-കെവൈസി, ഓട്ടോമേറ്റഡ് വെരിഫിക്കേഷൻ, ഇൻസ്റ്റൻ്റ് ക്രെഡിറ്റ് പ്രൊഫൈൽ അസസ്മെന്റ് എന്നീ പ്രക്രിയകളും വേഗത്തിലാക്കുന്നു.
4. സുതാര്യമായ വ്യവസ്ഥകൾ
പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീസ്, വായ്പാ കാലാവധി, മൊത്തം തിരിച്ചടവ് തുക തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്പിൽ വ്യക്തമാക്കും. പല ആപ്പുകളും ഇഎംഐ കാൽക്കുലേറ്ററുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ പ്രതിമാസ ബജറ്റ് മനസിലാക്കാനും നിങ്ങളെ സഹായിക്കുന്നു. ഈ കാര്യങ്ങളെല്ലാം ആപ്പിനെ കുറിച്ചുള്ള പൂർണ രൂപം നിങ്ങൾക്ക് നൽകുന്നു.
5. അനുയോജ്യമായ വായ്പാ തുകകൾ
ചെറുതും വലുതുമായ ഏത് തുകയും പേഴ്സണൽ ലോൺ ആപ്പുകളിലൂടെ ഉറപ്പാക്കാം. അതിനാൽ ചെറിയ ആവശ്യങ്ങൾ പോലും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കും.
6. ലളിതമായ തിരിച്ചടവ് നിബന്ധനകൾ
പെട്ടെന്ന് വായ്പാ തുക ലഭിക്കുന്നതു പോലെ തന്നെ പേഴ്സണൽ ലോൺ ആപ്പുകളുടെ തിരിച്ചടവ് നിബന്ധനകളും ലളിതമാണ്. നിങ്ങളുടെ പ്രതിമാസ ബജറ്റിന് അനുസരിച്ച് കാലാവധിയും ഇഎംഐ തുകയും തിരഞ്ഞെടുക്കാം. മാത്രമല്ല, ആപ്പിൽ തിരിച്ചടവ് തിയ്യതി ഓർമപ്പെടുത്തുന്ന സന്ദേശങ്ങൾ വരുന്നതിനാൽ ഒരു ഇഎംഐ പോലും നിങ്ങൾക്ക് നഷ്ടമാവില്ല. അതിനാൽ സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കുന്നില്ല എന്നർത്ഥം.
7. സുരക്ഷിതമായ പ്ലാറ്റ്‌ഫോം
ലോൺ ആപ്പ് എടുക്കുന്നതിനു മുന്നേ അവയുടെ സുരക്ഷയുടെ കാര്യത്തിൽ പല തരത്തിലുള്ള ആശങ്ക ഉണ്ടായേക്കാം. എന്നാൽ പ്രമുഖ ആപ്പുകളെല്ലാം നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്നതിന് കർശനമായ സുരക്ഷാ നടപടികൾ പാലിക്കുന്നു. എൻക്രിപ്ഷൻ, സുരക്ഷിത സെർവറുകൾ തുടങ്ങി നിങ്ങൾ നൽകുന്ന എല്ലാ വിവരങ്ങളും സുരക്ഷിതമായിരിക്കും എന്ന് ഉറപ്പു വരുത്തുന്നു.
നിലവിൽ നിരവധി വായ്പാ ആപ്പുകളുണ്ട്. ഓരോ ആപ്പും വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. എങ്കിലും ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ വ്യക്തിഗത വായ്പകൾക്കുള്ള പലിശ നിരക്ക് എപ്പോഴും ഉയർന്നതായിരിക്കും. അത്യാവശ്യ ഘട്ടമാണെങ്കിൽ മാത്രം ഇത്തരം ആപ്പുകൾ പരിഗണിക്കുക. അപ്രതീക്ഷിത ആവശ്യങ്ങൾക്കായി ഒരു എമർജൻസി ഫണ്ടുണ്ടെങ്കിൽ ഇത്തരം വായ്പകൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications