കുറച്ചധികം വര്‍ഷങ്ങള്‍ എടുത്തിട്ടായാലും ഒരു കോടിപതിയാകണമെന്ന ആഗ്രഹം ഉള്ള ആളാണോ നിങ്ങള്‍? എങ്കില്‍ ആ ആഗ്രഹം സഫലീകരിക്കുന്നതിനായി നിങ്ങള്‍ വിശ്വസിക്കേണ്ടത് ദീര്‍ഘ കാല നിക്ഷേപ പദ്ധതികളെയാണ്. അത്തരം ദീര്‍ഘകാല നിക്ഷേപ പദ്ധതിക
കുറച്ചധികം വര്‍ഷങ്ങള്‍ എടുത്തിട്ടായാലും ഒരു കോടിപതിയാകണമെന്ന ആഗ്രഹം ഉള്ള ആളാണോ നിങ്ങള്‍? എങ്കില്‍ ആ ആഗ്രഹം സഫലീകരിക്കുന്നതിനായി നിങ്ങള്‍ വിശ്വസിക്കേണ്ടത് ദീര്‍ഘ കാല നിക്ഷേപ പദ്ധതികളെയാണ്. അത്തരം ദീര്‍ഘകാല നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. ഇപിഎഫില്‍ ജീവനക്കാരന്റെ വിഹിതത്തോടൊപ്പം തൊഴില്‍ ദാതാവിന്റെ വിഹിതവും ചേര്‍ന്നിരിക്കും.

ഇപ്പോള്‍ ഓരോ മാസവും ശമ്പളം കൈയ്യില്‍ എത്തുമ്പോള്‍ പല വകയിലുള്ള പിടുത്തങ്ങള്‍ കണ്ട് മുഖം ചുളിയാത്തവരായി നമ്മില്‍ ആരും തന്നെ ഉണ്ടാവില്ല. പല തരത്തിലുള്ള ഈ കിഴിവുകള്‍ കാരണം കൈയ്യില്‍ കിട്ടുന്ന മാസ ശമ്പളത്തിലാണല്ലോ കുറവ് വരുന്നത്. എന്നാല്‍ ദീര്‍ഘ കാലത്തില്‍ ഈ പിപിഎഫ് കിഴിക്കലുകള്‍ നിങ്ങളെ കോടിപതിയാക്കി മാറ്റും എന്നതാണ് യാഥാര്‍ത്ഥ്യം.
Also Read: എല്‍ഐസി ജീവന് ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം
എന്നാല്‍ കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഇതത്ര വിശ്വസനീയമായി തോന്നണമെന്നില്ല. കാരണം ഓരോ മാസത്തേയും ഇപിഎഫ് വിഹിതം ശരിയ്ക്കും ചെറിയൊരു തുക മാത്രമാണല്ലോ. എന്നാല്‍ കോടിപതിയാകുക എന്ന ലക്ഷ്യം ഇപിഎഫിലൂടെ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
Also Read :പ്രധാന് മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?
ഇപിഎഫില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് കുറവാണെങ്കിലും നിങ്ങളുടെ തൊഴില്‍ ദാതാവും സമാനമായ വിഹിതം നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് നല്‍കുന്നുണ്ടെന്ന് ഓര്‍ക്കുക. കോംപൗണ്ടിംഗ് റൂള്‍ പ്രകാരം കണക്കാക്കിയാല്‍ റിട്ടയര്‍ ചെയ്യുന്ന സമയത്ത് വലിയൊരു തുക തന്നെ നിങ്ങളുടെ കൈകളില്‍ പ്രൊവിഡന്റ് ഫണ്ട് വഴി എത്തും.
Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.25% പലിശ നിരക്ക് നല്കുന്ന ബാങ്കുകള്‍ ഇവയാണ്
2020 -21 സാമ്പത്തീക വര്‍ഷത്തില്‍ ഇപിഎഫ് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 8.5 ശതമാനമാണ്. വിപണിയില്‍ നിലവില്‍ ലഭ്യമായിട്ടുള്ള മിക്ക ബാങ്ക് സഥിര നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ഈ പലിശ നിരക്കില്‍ 35 ഇപ്പോള്‍ മുതല്‍ 35 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍ 1.65 കോടി രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക.
Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?
ഇപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ ആദായം പൂര്‍ണമായും നികുതി മുക്തമാണ്. എന്നാല്‍ ഇത്തരത്തില്‍ വലിയൊരു നേട്ടം സ്വന്തമാക്കുന്നതിനായി നിങ്ങള്‍ റിട്ടയര്‍മെന്റ് സമയത്തിന് മുമ്പ് പിഎഫില്‍ നിന്നും തുക പിന്‍വലിച്ചിട്ടില്ല എന്ന് ഉറപ്പാക്കണം.
Also Read : ഇപിഎഫില്‍ നിന്നും യാതൊരു രേഖകളും സമര്‍പ്പിക്കാതെ 1 ലക്ഷം രൂപ മുന്‍കൂര്‍ പിന്‍വലിക്കല്‍ നടത്താം!
ഇപിഎഫ് അക്കൗണ്ട് ആരംഭിച്ച് 5 വര്‍ഷത്തിനുള്ളില്‍ തുക പിന്‍വലിക്കുകയാണെങ്കില്‍ ആ തുകയ്ക്ക് മേല്‍ നികുതി ബാധ്യതയുണ്ടാകുമെന്നും ഓര്‍ക്കണം. കൂടാതെ പുതിയ സ്ഥാപനത്തിലേക്ക് മാറുമ്പോള്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും നിര്ബന്ധമായപം ഓര്‍ക്കണം.
Also Read: ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂ
ഇപ്പോള്‍ ഇപിഎഫ് ആധാറുമായി ബന്ധിപ്പിക്ക നിബന്ധന കര്‍ശനമാക്കിയിരിക്കുകയാണ്. നേരത്തേ 2021 ജൂണ്‍ 1 ആയിരുന്നു യുഎഎന്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കുവാന്‍ നല്‍കിയിരുന്ന സമയ പരിധി. എന്നാല്‍ ഇത് പിന്നീട് 2021 സെപ്തംബര്‍ 1 ലേക്ക് നീട്ടി നല്‍കുകയായിരുന്നു.
Also Read : ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!
142ാം വകുപ്പിന് കീഴിലാണ് ഈപുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡിലൂടെ ജീവനക്കാരന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനാണിത്. സാമൂഹ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ലഭിക്കുന്ന എല്ലാ ഇളവുകളും നേട്ടങ്ങളും ലഭിക്കുന്നതിനായി വ്യക്തിയുടെ ഐഡന്റിറ്റി ഉറപ്പാക്കുകയാണ് 142ാം വകുപ്പ് ചെയ്യുന്നത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications