ഉറപ്പുള്ളതും ആകര്‍ഷകവുമായ ആദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ എല്‍ഐസിയ്ക്ക് (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍) കീഴിലുണ്ട്. അതിലൊന്നാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ സ്‌കീം. ഈ നിക്ഷേപ പദ്ധതിയിലൂടെ തങ്ങളുടെ
ഉറപ്പുള്ളതും ആകര്‍ഷകവുമായ ആദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ എല്‍ഐസിയ്ക്ക് (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍) കീഴിലുണ്ട്. അതിലൊന്നാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ സ്‌കീം. ഈ നിക്ഷേപ പദ്ധതിയിലൂടെ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ എല്‍ഐസി ഉപയോക്താക്കളെ സഹായിക്കുന്നു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ)യുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമാണ് എല്‍ഐസിയുടെ സരള്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.
എല്‍ഐസി സരള്‍ പെന്‍ഷന്‍ പദ്ധതി
എല്‍ഐസി സരള്‍ പെന്‍ഷന്‍ പദ്ധതിയിയുടെ ഗുണഭോക്താവ് ആകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 40 വയസ്സാണ്. പരമാവധി പ്രായം 80 വയസ്സും. രണ്ട് തരത്തിലുള്ള ആന്വുറ്റി തെരഞ്ഞെടുപ്പുകളാണ് സരള്‍ പെന്‍ഷന്‍ പദ്ധതി ഉപയോക്താക്കള്‍ക്ക് എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. അതിലാദ്യത്തേത്, വാങ്ങിയ വിലയ്ക്ക് മേല്‍ 100 ശതമാനം ആദായവും ചേര്‍ത്തുള്ള ആന്വുറ്റി ഉപയോക്താവിന് തെരഞ്ഞെടുക്കാം. രണ്ടാമത് ഉപയോക്താവിന് ജോയിന്റ് ലൈഫ് ലാസ്റ്റ് സര്‍വൈവര്‍ ആന്വുറ്റി രീതിയും തെരഞ്ഞെടുക്കാം. ഇവിടെ വാങ്ങിയ വിലയ്ക്ക് മേല്‍ 100 ശതമാനം ആദായവും ചേര്‍ത്തുള്ള ആന്വുറ്റി ലഭിക്കുന്നത് ലാസ്റ്റ് സര്‍വൈവര്‍ ആയിട്ടുള്ള വ്യക്തിയ്ക്കായിരിക്കും.
എങ്ങനെ നിക്ഷേപിക്കാം?
എല്‍ഐസി സരള്‍ പെന്‍ഷന്‍ പദ്ധതിയില്‍ എങ്ങനെ നിക്ഷേപം നടത്താം? എല്‍ഐസി സരള്‍ പെന്‍ഷന്‍ പദ്ധതിയില്‍ തങ്ങളുടെ പണം നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഏതെങ്കലുമൊരു എല്‍ഐസി ഏജന്റ് വഴിയോ, അല്ലെങ്കില്‍ നിങ്ങളുടെ സമീപത്തുള്ള എല്‍ഐസിയുടെ ഓഫീസില്‍ നേരിട്ട് ചെന്നോ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുന്നതാണ്. ഇനി ഈ കോവിഡ് കാലത്ത് ഓഫീസുകളില്‍ നേരിട്ട് ചെല്ലാന്‍ താത്പര്യമില്ലാത്ത നിക്ഷേപകനാണ് നിങ്ങളെങ്കില്‍ ഓണ്‍ലൈനായും നിങ്ങള്‍ക്ക് എല്‍ഐസി സരള്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. ഇതിനായി www.licindia.in. എന്ന എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.
ആന്വുറ്റി
ഉപയോക്താവിന് തന്നെ ആന്വുറ്റി തവണവുകളും നിശ്ചയിക്കുവാന്‍ സരള്‍ പെന്‍ഷന്‍ പദ്ധതിയില്‍ സാധിക്കും. നിലവില്‍ വാര്‍ഷികമായും, അര്‍ധ വാര്‍ഷികമായും, പാദ വാര്‍ഷികമായും, പ്രതിമാസ രീതിയിലുമാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ പദ്ധതിയ്ക്ക് കീഴിലുള്ള ആന്വുറ്റി തവണകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ നിക്ഷേപകന് അനുയോജ്യമായ ഒരു തവണ രീതി തെരഞ്ഞെടുക്കാവുന്നതാണ്.
വായ്പാ സേവനവും ലഭിക്കും
ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷം 12,000 രൂപ നിങ്ങള്‍ക്ക് എല്‍ഐസി സരള്‍ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കാം. ഒരു മാസത്തില്‍ 1000 രൂപാ വീതവും, പാദത്തിലാണെങ്കില്‍ 3000 രൂപാ വീതവും അര്‍ധ വാര്‍ഷിക രീതിയിലാണെങ്കില്‍ 6000 രൂപയുമാകും. ആന്വുറ്റി ഉടമകള്‍ക്ക് വായ്പാ സൈകര്യവും എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പോളിസി വാങ്ങിച്ചതിന് ആറ് മാസത്തിന് ശേഷമായിരിക്കും വായ്പാ സേവനം പോളിസി ഉടമയ്ക്ക് ലഭിക്കുക.
വര്‍ഷം 12,000 രൂപ വരെ
ഒരു വര്‍ഷം 12,000 രൂപയാണ് പോളിസി ഉടമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും ചുരുങ്ങിയ ആന്വുറ്റി. ആന്വിറ്റിയുടെ തരം എങ്ങനെയാണോ അതിന് അനുസരിച്ചായിരിക്കും ചുരുങ്ങിയ പര്‍ച്ചേസ് വില നിശ്ചയിക്കപ്പെടുന്നത്. പോളിസി ഉപയോക്താവിന്റെ പ്രായവും ഇതില്‍ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ പരമാവധി പര്‍ച്ചേസ് വിലയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 2021 ജൂലൈ 1ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ച പുതിയ പെന്‍ഷന്‍ പദ്ധതിയാണ് സരള്‍ പെന്‍ഷന്‍ പ്ലാന്‍. ഒറ്റ പ്രീമിയം പ്ലാനായ സരള്‍ പെന്‍ഷന്‍ ഇമ്മീഡിയറ്റ് ആന്വുറ്റി പ്ലാനാണ്. കൂടാതെ നോണ്‍ ലിങ്ക്ഡ്,നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് പ്ലാനുമാണിത്.


Click it and Unblock the Notifications