ജോലി ചെയ്ത് നേടിയ പണത്തിൽ നിന്ന് കുറച്ച് തുക ലാഭിക്കാനും അത് ഭാവി ജീവിതത്തിനായി സുരക്ഷിതവും മികച്ച വരുമാനം ലഭിക്കുന്നതുമായ ഒരു സ്ഥലത്ത് നിക്ഷേപിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും റിട്ടയർമെന്‍റ് ജീവിതത്തിനാണ് ഒരു സാമ്പത്തിക നിക്ഷേപത്തിന്‍റെ ആവശ്യമുണ്ടാവുക. ഈ സാഹചര്യത്തിൽ, പോസ്റ്റ് ഓഫീസ് നടത്തുന്ന വിവിധ സേവിംഗ് സ്കീമുകൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം.
മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. നിക്ഷേപത്തിന് 8 ശതമാനത്തിലധികം പലിശ നേടാനും സാധിക്കും. അതായത് രാജ്യത്തെ ബാങ്കുകൾ വാഗ്ധാനം ചെയ്യുന്ന സ്ഥിര നിക്ഷേപത്തേക്കാൾ പലിശ.
പലിശ നിരക്ക്
രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പായ വരുമാനവും നിക്ഷേപ സുരക്ഷയും വാഗ്ധാനം ചെയ്ത് കൊണ്ടാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ആരംഭിച്ചത്. വിവിധ പ്രായത്തിലുള്ളവർക്കും വ്യത്യസ്ത സാമ്പത്തിക സ്ഥിതിയിലുള്ളവർക്കും അനുയോജ്യമായ പദ്ധതി പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. നിക്ഷേപങ്ങൾക്ക് നിലവിൽ 8.2 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം വാഗ്ധാനം ചെയ്യുന്നത്.
സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിലെ നിക്ഷേപത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ വാർഷിക നികുതി ഇളവ് ലഭിക്കും.

കാലാവധി
5 വർഷമാണ് സീനിയർ സിറ്റിസൺ സ്കീമിന്‍റെ കാലാവധി. ഈ കാലയളവിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താൽ, നിയമങ്ങൾ അനുസരിച്ച്, അക്കൗണ്ട് ഉടമ പിഴ നൽകണം. 60 വയസിന് മുകളിലുള്ള ആർക്കും പദ്ധതിയുടെ ഭാഗമാകാം. അതോടൊപ്പം തന്നെ 55 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയും പ്രായമുള്ള വിരമിച്ച സിവിലിയന്‍ ജീവനക്കാര്‍, 50 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയുമുള്ള, വിരമിച്ച പ്രതിരോധ ജീവനക്കാര്‍ എന്നിവർക്കും ചില നിബന്ധനകളോടെ പദ്ധതിയിൽ ചേരാം.
1000 രൂപയിൽ നിക്ഷേപം ആരംഭിക്കുക
പതിവ് വരുമാനം, സുരക്ഷിത നിക്ഷേപം, നികുതി ഇളവ് എന്നിവയിൽ പോസ്റ്റ് ഓഫീസിൻ്റെ ഏറ്റവും പ്രിയപ്പെട്ട സ്കീമുകളുടെ പട്ടികയിൽ പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമും ഉൾപ്പെട്ടിട്ടുണ്ട്. വ്യക്തിഗതമായോ പങ്കാളിയുമായി സംയുക്തമായോ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൽ അക്കൗണ്ട് തുറക്കാം. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി നിക്ഷേപ തുക 30 ലക്ഷം രൂപയാണ്.

ബാങ്ക് എഫ്ഡിയേക്കാൾ ഉയർന്ന വരുമാനം
രാജ്യത്തെ പ്രധാന ബാങ്കുകളെല്ലാം 5 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.00 മുതൽ 7.75 ശതമാനം വരെ പലിശ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളുടെ എഫ്ഡി നിരക്കുകൾ പരിശോധിച്ചാൽ, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മുതിർന്ന പൗരന്മാർക്ക് അഞ്ച് വർഷത്തെ എഫ്ഡിക്ക് 7.50 ശതമാനം വാർഷിക പലിശയാണ് വാഗ്ധാനം ചെയ്യുന്നത്. ഐസിഐസിഐ ബാങ്ക് 7.50 ശതമാനവും പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 7 ശതമാനവും എച്ച്ഡിഎഫ്സി 7.5 ശതമാനവും പലിശ നൽകുന്നു.
എന്നാൽ പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിന് 8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. അതായത് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ മികച്ച പലിശ.
പ്രതിമാസം 20,000 രൂപ ഉറപ്പാക്കാം
സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൽ ഏറ്റവും ഉയർന്ന തുകയായ 30 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിക്കുന്നു എന്ന് കരുതുക. 8.20 ശതമാനം വാർഷിക പലിശ കണക്കാക്കിയാൽ 2.46 ലക്ഷം രൂപ ലഭിക്കും. അതായത് എല്ലാ മാസവും 20,000 രൂപ പലിശയിനത്തിൽ മാത്രം നേടാമെന്ന് സാരം.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?



Click it and Unblock the Notifications
