മ്യൂച്വൽ ഫണ്ടുകളിലെ സമ്പാദ്യം മാസത്തിൽ വിൽപ്പന നടത്തി വരുമാനം കണ്ടെത്തുന്ന മാർഗമാണ് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവൽ പ്ലാൻ. കയ്യിലുള്ള യൂണിറ്റുകളിൽ നിന്ന് ആവശ്യമായവ വിൽപന നടത്തി പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. വിരമിക്കൽ കാലത്തേക്ക് മാസ വരുമാനം ആഗ്രഹിക്കുന്നൊരാൾ എസ്‌ഐപി വഴി സമ്പാദ്യം ഉണ്ടാക്കി ഇത് എസ്‌ഐപി വഴി പിൻവലിക്കാൻ സാധിക്കും. മാസത്തിൽ നിശ്ചിത യൂണിറ്റ് വിൽപന നടത്തുകയും ബാക്കി വരുന്ന നിക്ഷേപത്തിന് തുടർന്നും റിട്ടേൺ ലഭിക്കുന്നതിനാൽ കാലക്രമേണ സമ്പാദ്യം വലുതാക്കാൻ സഹായിക്കും.
റിസ്ക് ഇങ്ങനെ
അതേസമയം നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ട കാര്യം, നിക്ഷേപം എക്കാലവും നിലനിൽക്കുമെന്ന് യാതൊരു ഉറപ്പും നൽകുന്നില്ല. സ്‌കീമിന്റെ വളർച്ചയേക്കാൾ ഉയർന്ന നിരക്കിൽ നിക്ഷേപം പിൻവലിച്ചാൽ നിക്ഷേപം ചോർന്നുപോകാം. ഇങ്ങനെ വരുമ്പോൾ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവൽ പ്ലാൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ പിൻവലിക്കലിൽ ജാഗ്രത പുലർത്തണം. തങ്ങളുടെ കയ്യിലുള്ള സാമ്പാദ്യത്തിന് അനുസൃതമായി വേണം പിൻവലിക്കൽ. നിക്ഷേപം പൂർണമായും ഉപയോഗിച്ച് തീരാതിരിക്കാൻ റിട്ടേൺ നിരക്കിനേക്കൾ താഴെ ആയിരിക്കണം പിൻവലിക്കൽ നിരക്ക്. സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവൽ പ്ലാൻ ചെയ്യാനായി ഒറ്റത്തവണയായി ഇക്വിറ്റി ഫണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് അപകട സാധ്യതയുണ്ട്. ഇതിന് ബദലായി, ഡെബ്റ്റ്, ഹൈബ്രിഡ് ഫണ്ടുകൾ തിരഞ്ഞെടുക്കാം.

കണക്ക് ഇങ്ങനെ
50 ലക്ഷം രൂപ നിക്ഷേപിച്ചാൽ 6 ശതമാനം വാർഷിക പിൻവലിക്കൽ പ്രകാരം മാസത്തിൽ 25,000 രൂപ നേടാം. 50 ലക്ഷം രൂപ 8 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിക്കുന്നൊരു ഡെബ്റ്റ് ഫണ്ടിൽ നിക്ഷേപിക്കുകയും 10 വർഷത്തേക്ക് 25,000 രൂപ വീതം മാസ പിൻവലിക്കുകയും ചെയ്താൽ 30 ലക്ഷം രൂപയാണ് ആകെ പിൻവലിക്കപ്പെടുന്നത്. ഇതിനൊപ്പം 8 ശതമാനം നിരക്കിൽ നിക്ഷേപം വളരുന്നതിനാൽ ആകെ കോർപ്പസ് 10 വർഷത്തിന് ശേഷം 62,91,518 രൂപയായി മാറും.
നികുതി
ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിന്റെ നികുതി, ഏത് ദിവസം വിൽപ്പന നടത്തി എന്നതിനെ ആശ്രയിച്ചിരിക്കും. 2023 ഏപ്രിൽ ഒന്നിന് മുൻപ് വാങ്ങിയ യൂണിറ്റുകൾ രണ്ടു വർഷത്തിന് ശേഷം വിറ്റാൽ ദീർഘകാല മൂലധന നേട്ട നികുതിയായി, 12.5 ശതമാനം നികുതി ഈടാക്കും. രണ്ടു വർഷത്തിന് മുൻപാണ് വിൽപ്പനയെങ്കിൽ നികുതിദായകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ചാണ് ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാകുക.
2023 ഏപ്രിൽ ഒന്നിന് ശേഷം വാങ്ങിയ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ വിറ്റാൽ ലാഭത്തിന് മുകളിൽ നികുതി ഈടാക്കുന്നത് നികുതിദായകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ചാണ്. ഇവിടെ എത്രകാലം നിക്ഷേപം ഹോൾഡ് ചെയ്തു എന്നത് അടിസ്ഥാനമാക്കുന്നില്ല.
ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ഒരു വർഷത്തിനുള്ളിൽ വിറ്റാൽ ഹ്രസ്വകാല മൂലധന നേട്ട നികുതിയായി 20 ശതമാനം ഈടാക്കും. ഒരു വർഷത്തിന് ശേഷം ലാഭമെടുക്കുമ്പോൾ, ലാഭം 1.25 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 12.5 ശതമാനമാണ് മൂലധന നേട്ട നികുതി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications