ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ജീവിതം സുഗമമാക്കണമെങ്കിൽ കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്. റിട്ടയർമെന്‍റ് ജീവിതം ജോലി ചെയ്യുമ്പോൾ തന്നെ ആസൂത്രണം ചെയ്യണം. അത് എളുപ്പമുള്ള കാര്യവുമാണ്. കാരണം വിപണിയിൽ നിരവധി സാമ്പത്തിക നിക്ഷേപ പദ്ധതികളുണ്ട്. അതിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായ പദ്ധതി തിരഞ്ഞെടുത്താൽ മാത്രം മതി. റിട്ടയർമെൻ്റിന് ശേഷം മികച്ച വരുമാനം എന്നതാണ് നിങ്ങൾ ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ദേശീയ പെൻഷൻ സംവിധാനം (NPS) തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ദേശീയ പെൻഷൻ സംവിധാനം
തൊഴിലാളികളുടെ റിട്ടയർമെൻ്റ് ആസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സർക്കാർ നിക്ഷേപ പദ്ധതിയാണ് ദേശീയ പെൻഷൻ സംവിധാനം (എൻപിഎസ്). സ്ഥിരമായ പ്രതിമാസ സംഭാവനയിലൂടെ വിരമിക്കുമ്പോൾ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ഒരാളെ എൻപിഎസ് സഹായിക്കും. നിക്ഷേപത്തിന് കൂട്ടുപലിശ ലഭിക്കുന്നത് കൊണ്ടു തന്നെ ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരമായ നിക്ഷേപങ്ങളോടെ ഉയർന്ന പണം സമ്പാദിക്കാൻ എൻപിഎസിലൂടെ സാധിക്കും.
ആർക്കൊക്കെ നിക്ഷേപിക്കാം..?
18 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ പെൻഷൻ പദ്ധതിയിൽ അംഗമാകാം. ഗവണ്‍മെന്റ് ബോണ്ടുകള്‍, കോര്‍പ്പറേറ്റ് കടപ്പത്രങ്ങള്‍, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) നിയന്ത്രിക്കുന്ന പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരുടെ ഇക്വിറ്റികള്‍ എന്നിവയിലാണ് ഇതുവഴി ഒരു ഉപഭോക്താവിന് നിക്ഷേപം നടത്താൻ സാധിക്കുന്നത്.

നിക്ഷേപത്തിന്‍റെ 60 ശതമാനം
വിരമിക്കുമ്പോൾ, നിക്ഷേപത്തിൽ നിന്ന് ജീവനക്കാരന് ഒറ്റത്തവണ തുകയും പ്രതിമാസ പെൻഷനും ലഭിക്കുന്നു. മൊത്തം കോർപ്പസിൻ്റെ 40 ശതമാനമെങ്കിലും വാർഷിക നിക്ഷേപത്തിൽ നിക്ഷേപിക്കണമെന്നത് നിർബന്ധമായതിനാൽ ഒരാൾക്ക് പരമാവധി 60 ശതമാനം ഒറ്റത്തവണ ലഭിക്കും.
രണ്ട് അക്കൗണ്ടുകൾ
എന്‍പിഎസ് പ്രകാരം രണ്ട് അക്കൗണ്ടുകളാണ് ഉള്ളത്. ടയര്‍-1, ടയര്‍ 2 എന്നിങ്ങനെയാണിത്. ഇതില്‍ ടയര്‍ 1 പെന്‍ഷന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ടയര്‍ 2 വളണ്ടറി അക്കൗണ്ടാണ്. ഈ അക്കൗണ്ടിലൂടെ പണം നിക്ഷേപിക്കാം. ഇതില്‍ ടയര്‍ 1 അക്കൗണ്ട് നിര്‍ബന്ധമായും ഉണ്ടാവണം. എന്നാല്‍ മാത്രമേ നികുതി നേട്ടങ്ങള്‍ ലഭിക്കൂ.

പ്രതിമാസം 50,000 രൂപ പെൻഷൻ
നിങ്ങൾക്ക് ഇപ്പോൾ 40 വയസാണ് എന്ന് കരുതുക. റിട്ടയർമെന്‍റിന് ശേഷം പ്രതിമാസം 50,000 രൂപ ലഭിക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെ എങ്കിൽ പ്രതിമാസം 15,000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടിവരും. 65 വയസ്സ് വരെ ഈ നിക്ഷേപം നടത്തണം. അതായത് 25 വർഷത്തേക്ക് പ്രതിമാസം 15,000 രൂപ നിക്ഷേപിക്കണം.
കണക്ക് പ്രകാരം നിങ്ങൾ മൊത്തം 45 ലക്ഷം രൂപ നിക്ഷേപിക്കും. ഈ തുകയുടെ 10 ശതമാനം നിരക്കിൽ നിങ്ങൾക്ക് പലിശ ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പലിശയിൽ നിന്ന് 1,55,68,356 രൂപ ലഭിക്കും. ഇതനുസരിച്ച് 45,00,000 + 1,55,68,356 = 2,00,68,356 രൂപയാണ് ആകെ ഉണ്ടാവുക. ഈ തുകയുടെ 60 ശതമാനം, അതായത് 1,20,41,013 രൂപ ഒറ്റത്തവണയായി ലഭിക്കും. ബാക്കിയുള്ള 40 ശതമാനം, അതായത് 80,27,342 രൂപ വാർഷികമായി നൽകും. ഈ തുകയുടെ 8 ശതമാനം റിട്ടേൺ അനുമാനിക്കുകയാണെങ്കിൽ, പ്രതിമാസ പെൻഷൻ 53,516 രൂപയുണ്ടാകും.
അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ:
അപേക്ഷകൻ ഇനിപ്പറയുന്ന രേഖകൾക്കൊപ്പം കൃത്യമായി പൂരിപ്പിച്ച സബ്‌സ്‌ക്രൈബർ രജിസ്‌ട്രേഷൻ ഫോറം സേവന ദാതാവിന് (PoP)/ഓൺലൈനിൽ സമർപ്പിക്കണം:
ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്ക്:
1. അടുത്തിടെ എടുത്ത ഒരു ഫോട്ടോ
2. പാൻ കാർഡ്
3. വിലാസത്തിന്റെ തെളിവ്
4. ബാങ്ക് അക്കൗണ്ടിനുള്ള തെളിവ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
