ഒരു വര്‍ഷത്തില്‍ തന്നെ നേടാം മികച്ച ആദായം; ഈ നിക്ഷേപ പദ്ധതികളെക്കുറിച്ചറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. നിക്ഷേപകര്‍ക്ക് മികച്ച നേട്ടം വാഗ്ദാനം ഉറപ്പു നല്‍കുന്ന, സുരക്ഷിതവും വിശ്വസനീയവുമായ പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു നിക്ഷേപ പദ്ധതിയിലൂടെ ഉയര്‍ന്ന ആദായം സ്വന്തമാക്കുവാന്‍ ഇപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വേഗം തന്നെ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാം.

 
ഒരു വര്‍ഷത്തില്‍ തന്നെ നേടാം മികച്ച ആദായം; ഈ നിക്ഷേപ പദ്ധതികളെക്കുറിച്ചറിയൂ

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുന്നത് വഴി മറ്റുപല നേട്ടങ്ങളും നിക്ഷേപകര്‍ക്ക് സ്വന്തമാക്കാം. നിക്ഷേപത്തില്‍ നിന്നുള്ള മികച്ച ആദായത്തിന് പുറമേ നിങ്ങളുടെ നിക്ഷേപ മൂലധനത്തിന് സര്‍ക്കാര്‍ പരിരക്ഷയും നിക്ഷേപകര്‍ക്ക് ലഭിക്കും. പോസ്റ്റ് ഓഫീസിലെ നിങ്ങളുടെ നിക്ഷേപ തുക പരിപൂര്‍ണമായും സുരക്ഷിതമായിരിക്കും. അതോര്‍ത്ത് നിക്ഷേപകര്‍ക്ക് യാതൊരുവിധ ആശങ്കകളുടേയും ആവശ്യമില്ല. ഇതിന് പുറമേയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നേട്ടം. പാദ വാര്‍ഷികാടിസ്ഥാനത്തിലാണ് പോസ്റ്റ് ഓഫീസ് നിക്ഷേപകര്‍ക്ക് പലിശ വിതരണം ചെയ്യുന്നത്.

പോസ്റ്റ് ഓഫീസില്‍ നിക്ഷേപം ആരംഭിക്കുന്നത് വളരെ എളുപ്പമാണ്. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം പോസ്റ്റ് ഓഫീസില്‍ 1,2,3,5 വര്‍ഷക്കാലയളവുകളിലേക്കാണ് സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കുക. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കിനി നോക്കാം.

അതില്‍ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം നേരത്തേ പറഞ്ഞത് പോലെ നിങ്ങളുടെ സ്ഥിര നിക്ഷേപ തുകയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പരിരക്ഷയുണ്ട് എന്നത് തന്നെയാണ്. ഇതൊരു സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പദ്ധതിയായതിനാല്‍ നിക്ഷേപകര്‍ക്ക് പൂര്‍ണ വിശ്വാസത്തോടെ തങ്ങളുടെ നിക്ഷേപം ആരംഭിക്കാം. മുതല്‍ തുക നഷ്ടപ്പെടുമോ എന്ന ആശങ്ക ഒരു തരത്തിലും ആവശ്യമില്ല.

ഓഫ്ലൈന്‍ രീതിയില്‍ നേരിട്ട് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം ആരംഭിക്കാം. പണമായോ, ചെക്കായോ ആണ് നേരിട്ടുള്ള നിക്ഷേപം നടത്തേണ്ടത്. ഇനി ഓണ്‍ലൈന്‍ രീതിയിലും നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. നെറ്റ് ബാങ്കിംഗ് മുഖേനയോ മൊബൈല്‍ ബാങ്കിംഗ് വഴിയോ ഓണ്‍ലൈനായി നിക്ഷേപം നടത്താം. ഒരു വ്യക്തിയ്ക്ക് സ്വന്തം പേരിലും മൈനറുടെ പേരിലും രണ്ട് വ്യക്തികള്‍ക്ക് കൂട്ടായും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. വാര്‍ഷിക പലിശ അക്കൗണ്ട് ഉടമയുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

പോസ്റ്റ് ഓഫീസില്‍ ഒരാള്‍ക്ക് തന്നെ ഒന്നില്‍ക്കൂടുതല്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാനും സാധിക്കും. അതുകൂടാതെ പങ്കാളിത്ത രീതിയിലും നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്. 5 വര്‍ഷ കാലയളവിലേക്ക് നിങ്ങള്‍ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം നടത്തിയാല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ടാകും എന്നതും ഓര്‍ക്കേണ്ടുന്ന കാര്യമാണ്.

ഒരു പോസ്റ്റ് ഓഫീസില്‍ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് സങ്കീര്‍ണതകളൊന്നുമല്ലാതെ എളുപ്പത്തില്‍ നിങ്ങളുടെ സ്ഥിര നിക്ഷേപം കൈമാറ്റം ചെയ്യുവാനും സാധിക്കും. ഇനി എങ്ങനെയാണ് സ്ഥിര നിക്ഷേപത്തിനായി പോസ്റ്റ് ഓഫീസില്‍ ഒരു സ്ഥിര നിക്ഷേപ അക്കൗണ്ട് ആരംഭിക്കുന്നത്? ചെക്കായോ പണമായോ തുക നല്‍കി നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ ആവശ്യമായ ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. ഇതില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുനന പരമാവധി തുകയ്ക്ക് പരിധിയില്ല.

 

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ എങ്ങനെയാണെന്ന് ഇനി നോക്കാം. 7 ദിവസം മുതല്‍ 1 വര്‍ഷം വരെ കാലയളവുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ 5.50 ശതമാനമാണ്. 1 വര്‍ഷവും 1 ദിവസവും മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കും ലഭിക്കുന്നത് ഇതേ പലിശ നിരക്കാണ്. 3 വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും നിക്ഷേപകര്‍ക്ക് ലഭിക്കുക 5.50 ശതമാനം പലിശ നിരക്കാണ്. അതേ സമയം 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.70 ശതമാനം പലിശ നിരക്ക് ലഭിക്കും.

ഇതിന് പുറമേ, ഉപയോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുളള സൗകര്യവും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതു കൂടാതെ നോമിനിയോ ചേര്‍ക്കുവാനോ, നോമിനിയെ മാറ്റി നല്‍കുവാനോ ഉള്ള സേവനവും ഉപയോക്താക്കള്‍ക്ക് ലഭിക്കും. അക്കൗണ്ട് ആരംഭിച്ചതിന് ശേഷവും എപ്പോള്‍ വേണമെങ്കിലും ഉപയോക്താക്കള്‍ത്ത് ഈ തിരുത്തല്‍ ചെയ്യാവുന്നതാണ്.

തപാല്‍ വകുപ്പ് ഒരാള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്രയോജനകരമായ നിരവധി സേവിംഗ്സ് സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റോഫീസുകള്‍ക്ക് കീഴിലുള്ള സേവിംഗ് സ്‌കീമുകളില്‍ ചേരുന്നതും വളരെയെളുപ്പമാണ്. ഇത് ഗ്രാമീണ, നഗര നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു നിക്ഷേപ മാര്‍ഗമാണ്. മാന്യമായ സ്ഥിര വരുമാനവും റിസ്‌ക് എടുക്കാന്‍ താത്പര്യം കുറഞ്ഞ വ്യക്തിയുമാണ് നിങ്ങളെങ്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തന്നെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

Read more about: money
English summary

get top benefit in one year; Know everything about this super bumper schemes

get top benefit in one year; Know everything about this super bumper schemes
Story first published: Thursday, October 28, 2021, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X