2025 ന്റെ തുടക്കത്തിൽ മികച്ച പലിശ സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിച്ച സമയമായിരുന്നു. പൊതുമേഖലാ ബാങ്കുകളിലടക്കം എട്ടു ശതമാനത്തിന് മുകളിലായിരുന്നു ക്ക്. പലിശ നിരക്ക് കുറയ്ക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം സ്ഥിര നിക്ഷേപങ്ങളുടേയും ആകർഷണത ഇല്ലാതാക്കി.

പണപ്പെരുപ്പം ചുരുങ്ങുന്നതും വളർച്ചയും പരിഗണിച്ച് ആർബിഐ ഈ വർഷം പലിശ നിരക്കിൽ ഒരു ശതമാനത്തിന്റെ കുറവ് വരുത്തി. റിപ്പോ നിരക്ക് കുറയ്ക്കുന്നതോടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ നിരക്കിലും കുറവ് വന്നു. നേരത്തെ 7-8 ശതമാനം പലിശയ്ക്ക് നിക്ഷേപിച്ചവർക്ക് കാലാവധിയെത്തുമ്പോൾ ഇനി ലഭിക്കുന്നത് കുറഞ്ഞ പലിശയാകും.
ഈ സമയത്ത് മികച്ച പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിൽ ശ്രദ്ധിക്കണം. നിക്ഷേപകർക്ക് എട്ടു ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന സ്ഥിര നിക്ഷേപങ്ങളിൽ കോർപ്പറേറ്റ് എഫ്ഡികളുണ്ട്.
എന്താണ് കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന സ്ഥിര നിക്ഷേപങ്ങളെയാണ് കോർപ്പറേറ്റ് എഫ്ഡി എന്ന് വിളിക്കുന്നത്. സാധാരണ ബാങ്ക് നിക്ഷേപങ്ങൾ പോലെയാണ് കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളും പ്രവർത്തിക്കുന്നത്. സാധാരണയായി 12 മാസം മുതൽ 60 മാസ കാലയളവിലാണ് കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. നിക്ഷേപകരുടെ താൽപര്യം അനുസരിച്ച് ദീർഘകാല, ഹ്രസ്വകാല നിക്ഷേപങ്ങൾ സ്വീകരിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പലതും കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾക്കില്ല. ബാങ്കിലെ നിക്ഷേപത്തിന് ലഭിക്കുന്ന ഡെപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷെറന്റെ അഞ്ചു ലക്ഷത്തിന്റെ ഇൻഷൂറൻസ് പരിരക്ഷ ഇവയ്ക്ക് ലഭിക്കില്ല. ക്രെഡിറ്റ് റേറ്റിങ് അടിസ്ഥാനമാക്കിയാണ് കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷ കണക്കാക്കേണ്ടത്. മുതിർന്ന പൗരന്മാർക്ക് അര ശതമാനത്തോളം ഉയർന്ന നിരക്ക് ലഭിക്കും. നേരത്തെയുള്ള പിൻവലിക്കലുകൾക്ക് നിബന്ധനകൾ കർശനമാണ്.
ക്യുമുലേറ്റീവ്, നോൺ ക്യുമുലേറ്റീവ് രീതിയിൽ കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കാനാകും. ക്യുമുലേറ്റീവ് രീതിയിലാണെങ്കിൽ പലിശ നിക്ഷേപവുമായി കൂട്ടിച്ചേർക്കപ്പെടുകയും കാലാവധിയിൽ അനുവദിക്കുകയും ചെയ്യും. നോൺ ക്യുമുലേറ്റീവ് രീതിയിലാണെങ്കിൽ മാസത്തിലോ പാദത്തിലെ അർധ വർഷത്തിലെ വർഷത്തിലെ പലിശ വാങ്ങാം.
കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ
വിവിധ കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ നൽകുന്ന ഉയർന്ന പലിശ നിരക്ക് നോക്കാം. സുന്ദരം ഹോം ഫിനാൻസ് സ്ഥിര നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശ നൽകും. മുതിർന്നവരുടെ നിക്ഷേപങ്ങൾക്കിത് 8.65 ശതമാനമാണ്. ശ്രീറാം ഫിനാൻസിൽ 7.60 ശതമാനം പലിശ സാധാരണ നിക്ഷേപകർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.10 ശതമാനം വരെ. ഐസിഐസിഐ ഹോം ഫിനാൻസിൽ 7.45 ശതമാനമാണ് ഉയർന്ന പലിശ. മുത്തൂറ്റ് ക്യാപിറ്റൽ സ്ഥിര നിക്ഷേപങ്ങൾക്ക് റഗുലർ നിക്ഷേപകർക്ക് 8.95 ശമാനം പലിശ നൽകും. മുതിർന്നവർക്ക് 9.20 ശതമനം പലിശ നൽകും.
സ്വകാര്യ ബാങ്ക്
സ്വകാര്യ ബാങ്കുകൾ എട്ട് ശതമാനത്തിന് താഴെയായാണ് മുതിർന്നവർക്ക് നൽകുന്ന പലിശ നിരക്ക്. യെസ് ബാങ്ക് 7.15 ശതമാനം- 7.75 ശതമാനം വരെ പലിശ നൽകുന്നു. ആർബിഎൽ ബാങ്കിൽ 7.70 ശതമാനമാണ് ഉയർന്ന നിരക്ക്. ഇൻഡസ്ഇൻഡ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവ 7.50 ശതമാനം വരെ പലിശ നൽകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
