ഇന്ത്യൻ പൗരനാണെങ്കിൽ തീർച്ചയായും ആധാർ കാർഡ് കൈവശമുണ്ടായിരിക്കും. ജനിച്ചു വീഴുന്ന കുട്ടികൾക്ക് മുതൽ ആധാർ കാർഡ് നിർബന്ധമാണ്. ഒരു തിരിച്ചറിയൽ രേഖയെന്ന നിലയിൽ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ആധാർ നിർണ്ണായകമാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക യുണീക്ക് ഐഡന്റിറ്റി നമ്പറായ ആധാറിന് ഇപ്പോൾ എളുപ്പത്തിൽ അപേക്ഷിക്കാം.
നേരത്തെ, ആധാർ കാർഡുകൾ കടലാസിൽ അച്ചടിച്ച നീളമുള്ള രൂപത്തിലായിരുന്നു ലഭിച്ചിരുന്നത്. ഈ രൂപം കാരണം അവ സൂക്ഷിക്കുന്നതിലും വാലറ്റുകളിൽ കൊണ്ടുനടക്കുന്നതിലും പ്രയാസം ഉണ്ടായിരുന്നു. നിലവിൽ, ഇതേ രൂപത്തിലുള്ള കടലാസ് ആധാർ കാർഡുകൾ ലഭിക്കുമെങ്കിലും, നിങ്ങൾക്ക് ഇപ്പോൾ ഡെബിറ്റ് കാർഡിന് സമാനമായ പിവിസി ആധാർ കാർഡിന് അപേക്ഷിക്കാവുന്നതാണ്.
പിവിസി ആധാർ കാർഡ് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാണ്. ഇത് സിന്തറ്റിക് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല വാലറ്റിൽ എളുപ്പത്തിൽ സൂക്ഷിക്കാനും സാധിക്കും. സാധാരണ ആധാർ കാർഡിനെ അപേക്ഷിച്ച് പിവിസി കാർഡ് ഉറപ്പുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമാണ്. ഹോളോഗ്രാമുകൾ, ഗില്ലോച്ചെ പാറ്റേണുകൾ, ക്യുആർ കോഡുകൾ എന്നീ സുരക്ഷാ സവിശേഷതകളും ഇതിൽ ഉൾക്കൊള്ളുന്നു.
പിവിസി കാർഡിന് അപേക്ഷിക്കാൻ ആഗ്രഹമുണ്ടോ? എന്നാൽ നിങ്ങൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഇപ്പോൾ കൈവശമില്ലേ? പേടിക്കേണ്ട രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറില്ലെങ്കിലും നിങ്ങൾക്ക് ഓൺലൈനായി ആധാർ പിവിസി കാർഡിന് അപേക്ഷിക്കാൻ സാധിക്കുമെന്ന് യുഐഡിഎഐ അടുത്തിടെ ഒരു എക്സ് പോസ്റ്റിൽ അറിയിച്ചു.

ഇതിനായി മറ്റൊരു മൊബൈൽ നമ്പർ നൽകി, ആ നമ്പറിലേക്ക് ലഭ്യമായ ഒടിപി ഉപയോഗിച്ച് കാർഡിന് അപേക്ഷിക്കാം. ഇത് കൃത്യമായി നിങ്ങളുടെ മേൽവിലാസത്തിലേക്ക് ലഭിക്കുകയും ചെയ്യും.
പിവിസി ആധാർ ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?
1) ആദ്യം https://myaadhaar.uidai.gov.in/genricPVC പോർട്ടൽ സന്ദർശിക്കുക.
2) അതിനു ശേഷം നിങ്ങളുടെ ആധാർ നമ്പർ, ഇഐഡി/എസ്ഐഡി, കാപ്ച കോഡ് എന്നിവ നൽകുക.
3) 'മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
4) അടുത്തതായി മറ്റൊരു മൊബൈൽ നമ്പർ നൽകി ഒടിപി പരിശോധിച്ച് ഉറപ്പിക്കുക.
5) പിവിസി ആധാറിനായുള്ള ഫീസ് ഓൺലൈനായി അടയ്ക്കുക.
ഇത്രയും പ്രക്രിയ പൂർത്തിയായാൽ ആധാർ പിവിസി കാർഡ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ എത്തിക്കും. ആധാർ പിവിസി കാർഡ് ഓർഡർ ചെയ്യുന്നതിന് 50 രൂപ ചിലവാകും. എങ്കിലും ദീർഘകാല സുരക്ഷ എന്ന നിലയിൽ ഈ 50 രൂപ വളരെ ചെറിയ തുകയായി കണക്കാക്കാം. ഓരോ പത്ത് വർഷം കഴിയുമ്പോഴാണ് ആധാർ അപ്ഡേറ്റ് ചെയ്യുന്നത്. ഈ ഘട്ടത്തിൽ നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്ത് പുതിയ പിവിസി കാർഡിന് അപേക്ഷിക്കേണ്ടി വരും. ഒരുവേള ഈ പിവിസി കാർഡ് നഷ്ടമായാലും നിങ്ങൾക്ക് വീണ്ടും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications