സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷം ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ ധാരാളമാണ്. കോവിഡ് നിബന്ധനകള്‍ കാരണം പുറത്തു പോയി സ്വര്‍ണം വാങ്ങിക്കുന്ന എന്നത് പ്രയാസമേറിയ കാര്യമായി മാറിയത് തന്നെ അതിന്റെ കാരണം. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ രീതിയിലുള്ള സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങള്‍ ഏതൊക്കെയെന്നും അവയുടെ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണെന്നും നാം കൂടുതലായി അന്വേഷിക്കുവാനും അറിയുവാനും ആരംഭിച്ചത്.

 

സ്വര്‍ണ നിക്ഷേപം ഡിജിറ്റലായി

സ്വര്‍ണ നിക്ഷേപം ഡിജിറ്റലായി

ഡിജിറ്റലായിക്കോട്ടെ അല്ലാതെ നേരിട്ട് സ്വര്‍ണം വാങ്ങിക്കുന്നതാവട്ടെ, ഈ മഞ്ഞ ലോഹത്തെ നിക്ഷേപത്തില്‍ നിന്ന് ഒഴിവാക്കാതിരിക്കേണ്ടതിന് കാരണങ്ങള്‍ നിരവധിയുണ്ട്. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോവില്‍ നിര്‍ബന്ധമായും വേണ്ട ആസ്തിയാണ് സ്വര്‍ണം. ഓരോ ആസ്തിയും ഓരോ സമയത്തും ഓരോ രീതിയിലാണ് ആദായം നല്‍കുക. ഓഹരി വിപണികളിലെ അസ്ഥിരതകളെ മറികടക്കുവാന്‍ ഒരു നിശ്ചിത ശതമാനം സ്വര്‍ണം നിക്ഷേപം കൂടി നിങ്ങള്‍ക്കുണ്ടെങ്കില്‍ എളുപ്പം സാധിക്കും. ഇപ്പോഴുള്ളത് പോലുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ സ്വര്‍ണം മികച്ച ഒരു നിക്ഷേപ മാര്‍ഗമാണ്. പോര്‍ട്ട്‌ഫോളിയോവില്‍ ചുരുങ്ങിയത് 10 ശതമാനമെങ്കിലും സ്വര്‍ണം ഉള്‍പ്പെടുത്തുന്നതാണ് അഭികാമ്യം.

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുവാന്‍

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുവാന്‍

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിനായി പല മാര്‍ഗങ്ങളുണ്ട്. പരമ്പരാഗതമായ മാര്‍ഗം എന്നത് സ്വര്‍ണാഭരണങ്ങളോ സ്വര്‍ണ നാണയങ്ങളോ വാങ്ങിക്കുക എന്നതാണ്. എന്നാല്‍ സുക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും, പണമാക്കി മാറ്റുന്നതിനുള്ള പ്രയാസവും, ശുദ്ധതയും, 20 ശതമാനം മുതല്‍ 30 ശതമാനം വരെ പണിക്കൂലിയും രു നിക്ഷേപമെന്ന നിലയില്‍ പരമ്പരാഗത രീതിയില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നതില്‍ നിന്നും ഇന്ന് നമ്മെ പിന്നോട്ടടിപ്പിക്കുന്നു. ഉപഭോഗത്തിന് മാത്രമായി അത്തരത്തില്‍ സ്വര്‍ണം വാങ്ങുന്നതാണ് അഭികാമ്യം.

ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍

ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍

കോവിഡ് സാഹചര്യം പോലെ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത സമയങ്ങളില്‍ സ്വര്‍ണ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്ന മികച്ച മാര്‍ഗം ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപ പദ്ധതികളായ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സ് എന്നിവയാണ്. ഇവ രണ്ടും ചിലവ് കുറഞ്ഞതും എളുപ്പത്തില്‍ നടത്താവുന്നതുമായ നിക്ഷേപ രീതികളാണ്. സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ നികുതി ഇളവും നിക്ഷേപകന് നേടിത്തരും. എസ്ജിബിയിലെ മെച്യൂരിറ്റി തുക നികുതിമുക്തമാണ്. ഒപ്പം 2.5 ശതമാനം പലിശ നിരക്ക് മാത്രമേ പ്രതിവര്‍ഷം നികുതി ഈടാക്കുകയുള്ളൂ.

എസ്ജിബി

എസ്ജിബി

നിങ്ങള്‍ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോവില്‍ സ്വര്‍ണം ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എസ്ജിബി തെരഞ്ഞെടുക്കാം. 8 വര്‍ഷത്തെ ലോക്ക് ഇന്‍ പീരിഡ് ഉണ്ടെന്ന് കൂടി ഓര്‍മിക്കേണ്ടതുണ്ട്. 2021 -22 സാമ്പത്തിക വര്‍ഷത്തിലെ സോവറീന്‍ ബോണ്ട് സ്‌കീം ആദ്യ സീരീസില്‍ ഇപ്പോള്‍ നിക്ഷേപിക്കാം. ഒരു ഗ്രാമിന് 4,777 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. മെയ് 21ന് ഇഷ്യൂ അവസാനിപ്പിക്കുകയും മെയ് 25ന് ബോണ്ടുകള്‍ നല്‍കുകയും ചെയ്യും.

ഒരു ഗ്രാം സ്വര്‍ണത്തിന് 4,727 രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന് 4,727 രൂപ

ഓണ്‍ലൈനായി അപേക്ഷിക്കുകയും ഡിജിറ്റല്‍ രീതിയില്‍ പണമടക്കുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഗ്രാമിന് 50 രൂപയുടെ ഇളവ് നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തീരുമാനിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകര്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4,727 രൂപയായിരിക്കും നല്‍കേണ്ടി വരിക. 2021 മെയ് മുതല്‍ 2021 സെപ്തംബര്‍ മാസം വരെ 6 ട്രഞ്ചുകളായാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്.

എവിടെ ലഭിക്കും?

എവിടെ ലഭിക്കും?

സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും പെയ്മെന്റ് ബാങ്കുകളും ഒഴികെയുള്ള എല്ലാ ബാങ്കുകളിലൂടെയും സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പേഷന്‍ ഓഫ് ഇന്ത്യ ലി., തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, എന്‍എസ്ഇ, ബിഎസ്ഇ എന്നിവ ഉള്‍പ്പെടെയുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവയിലൂടെ ബോണ്ടുകള്‍ വില്‍പ്പന നടത്തും.

Read more about: gold
English summary

going to in sovereign gold bonds? these are the things you should know -explained |സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

going to in sovereign gold bonds? these are the things you should know -explained
Story first published: Monday, May 17, 2021, 19:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X