പലിശ നിരക്ക് കുറവാണെങ്കിലും സ്ഥിരമായതും ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. പണപ്പെരുപ്പത്തില്‍ നിന്നും സുരക്ഷ നല്കുവാന് ഈ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധിക്കുകയില്ല എന്നത് നിലവിലെ പലിശ
പലിശ നിരക്ക് കുറവാണെങ്കിലും സ്ഥിരമായതും ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. പണപ്പെരുപ്പത്തില്‍ നിന്നും സുരക്ഷ നല്കുവാന് ഈ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധിക്കുകയില്ല എന്നത് നിലവിലെ പലിശ നിരക്കില്‍ വിലയിരുത്തുമ്പോള്‍ വസ്തുതയാണ്.
എന്നാല്‍ സ്ഥിര നിക്ഷേപങ്ങളെക്കുറിച്ചുള്ള ഈ വിലയിരുത്തലുകള്‍ വലിയ വാണിജ്യ ബാങ്കുകളെ സംബന്ധിച്ച് പാതിമാത്രം ശരിയാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇന്ന് സ്വകാര്യ മേഖലയിലെ ബാങ്കുകള്‍, സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പെയ്മെന്റ് ബാങ്കുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും പല തരത്തിലുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ ഉപയോക്താക്കള്‍ക്കായി വാദ്ഗാനം ചെയ്യുന്നുണ്ട്.
നിക്ഷേപിച്ച തുകയ്ക്ക് പൂര്‍ണ സുരക്ഷിതത്വം
അതായത് നിക്ഷേപകര്‍ക്ക് മുന്നില്‍ ഇന്ന് ധാരാളം തെരഞ്ഞെടുപ്പുകള്‍ ഉണ്ട് എന്നര്‍ഥം. ഉയര്‍ന്ന പലിശ നിരക്കാണ് ഈ സ്ഥാപനങ്ങളിലെല്ലാം സ്ഥിര നിക്ഷേപങ്ങള്‍ക്കായി നല്‍കുന്നത്. ഒപ്പം ധാരാളം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഉയര്‍ന്ന പലിശ നിരക്കില്‍ സ്ഥിര നിക്ഷേപ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന ഉയര്‍ന്ന പലിശ നിരക്ക് 7.75 ശതമാനമാണ്. 4 മുതല്‍ 4.5 ശതമാനം വരെ പണപ്പെരുപ്പം കണക്കാക്കിയാല്‍ തന്നെ 3 മുതല്‍ 3.5 ശതമാനം വരെ സ്ഥിരമായ ആദായം നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപങ്ങളിലൂടെ ലഭിക്കും. ഒപ്പം നിങ്ങള്‍ നിക്ഷേപിച്ച തുകയ്ക്ക് പൂര്‍ണമായ സുരക്ഷിതത്വവും.
സ്ഥിര നിക്ഷേപങ്ങള്‍
എല്ലാ ബാങ്കുകളിലും മുന്‍നിര പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളില്‍ മാത്രം സ്ഥിര നിക്ഷേപ സേവനങ്ങള്‍ ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇത് ആ നില മാറി. സ്വകാര്യ ബാങ്കുകളിലും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലും പെയ്മെന്റ്സ് ബാങ്കുകളിലുമൊക്കെ ഇപ്പോള്‍ ആര്‍ക്കും സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും. ഇവയോടൊപ്പം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപം നടത്തുന്നതിനുള്ള മികച്ച തെരഞ്ഞെടുപ്പ് ആയി മാറിക്കഴിഞ്ഞു.
പൊതുമേഖലാ ബാങ്കുകളില്‍
പൊതുമേഖലാ ബാങ്കുകളില്‍ 2.75 ശതമാനം മുതല്‍ 6.00 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് 2.75 ശതമാനം മുതല്‍ 6.95 ശതമാനം വരെയാണ്. നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 50 രൂപയാണ്. പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്ന തുകയ്ക്ക് പൊതുമേഖലാ ബാങ്കുകളില്‍ പരിധിയില്ല. സ്വകാര്യ മേഖലാ ബാങ്കുകളില്‍ 2.25 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് 2.50 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ്. 100 രൂപയാണ് ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ 2.50 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 3 ശതമാനം മുതല്‍ 7.75 ശതമാനം വരെയാണ് പലിശ നിരക്ക്. 100 രൂപയാണ് ചുരുങ്ങിയ നിക്ഷേപ തുക. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. പെയ്മെന്റ് ബാങ്കുകളില്‍ 4 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 4 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് പലിശ നിരക്ക്. 100 രൂപയാണ് നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക. പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്നത് 2 ലക്ഷം രൂപ വരെയാണ്.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ 4.30 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 4.55 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. 5000 രൂപയാണ് ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. മേല്‍പ്പറഞ്ഞ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ്. ഒപ്പം എല്ലാ ബാങ്കുകള്‍ക്കും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റീ കോര്പ്പറേഷന് സ്കീമിന്റെ സുരക്ഷയുമുണ്ട്.
സുരക്ഷിതത്വം
അതായത് ബാങ്കിന് എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാലും നിക്ഷേപകന്റെ പണം സുരക്ഷിതമായിരിക്കും എന്നര്‍ഥം. എന്നാല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഡിഐസിജിസിയുടെ സുരക്ഷ ലഭിക്കുകയില്ല. എന്‍ബിഎഫ്സിയുടെ ക്രെഡിറ്റ് റേറ്റിംഗ് മാത്രം ആശ്രിയിച്ചാണ് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്. നിങ്ങളുടെ സ്ഥിര നിക്ഷേപ തുക മൂന്നോ നാലോ ബാങ്കുകളിലായി വിന്യസിക്കുന്നതാണ് അഭികാമ്യം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ കൃത്യമായി വിന്യസിക്കുന്നത് വഴി നിങ്ങളുടെ ആദായം ഉയര്‍ത്തുവാനും റിസ്ക കുറയ്ക്കുവാനും സാധിക്കും.
പലിശ നിരക്കുകള്‍
സ്മോള്‍ ഫിനാന്‍സ് ബാങ്കായ ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 7.25 ശതമാനമാണ് ഏറ്റവും ഉയര്‍ന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍സേര്‍വില്‍ 7 ശതമാനമാണ് സ്ഥിര നിക്ഷേപത്തിന്മേലുള്ള ഉയര്‍ന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ നിരക്ക് 7.25 ശതമാനമാണ്.
പലിശ നിരക്കുകള്‍
സ്വകാര്യ ബാങ്കായ യെസ് ബാങ്കില്‍ 6.75 ശതമാനമാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാരുടേത് 7.50 ശതമാനവും. എച്ച്ഡിഎഫ്സില് ബാങ്കില്‍ 5.50 മാണ് ഉയര്‍ന്ന പലിശ നിരക്ക്. 6.25 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഉയര്‍ന്ന പലിശ നിരക്ക്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 5.40 ശതമാനമാണ് ഉയര്‍ന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന ഉയര്‍ന്ന പലിശ നിരക്ക് 6.20 ശതമാനമാണ്.
സവിശേഷതകള്‍
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായതിനാല്‍ തന്നെ സ്ഥിര നിക്ഷേപങ്ങള്‍ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപങ്ങളില്‍ ഒന്നാണ്. സേവിംഗ്സ് അക്കൗണ്ടുകളെക്കാളും റെക്കറിംഗ് നിക്ഷേപങ്ങളെക്കാളും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകന് നല്കുമ്പോള് തന്നെ നിക്ഷേപ നേട്ടങ്ങളും പരാവധിയാക്കുവാന് സ്ഥിര നിക്ഷേപങ്ങളിലൂടെ സാധിക്കുന്നു. സ്ഥിര നിക്ഷേപങ്ങളില്‍ പല തരത്തിലുള്ള നിക്ഷേപ രീതികളുണ്ട്. ബാങ്കുകളിലെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെയും സ്ഥിര നിക്ഷേപ കാലയളവ് എന്നത് 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷം വരെയാണ്. ചുരുക്കം ചില ബാങ്കുകള്‍ ദീര്ഘിപ്പിച്ച കാലയളവുകളിലേക്ക് പരമാവധി 20 വര്‍ഷം വരെയും സ്ഥിര നിക്ഷേപം അനുവദിക്കാറുണ്ട്.
ഒന്നിലധികം സ്ഥിര നിക്ഷേപങ്ങള്‍
നിങ്ങള്‍ക്ക് ഒന്നിലധികം സ്ഥിര നിക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ പണത്തിനായി അടിയന്തിര ആവശ്യങ്ങള്‍ മുന്നിലെത്തുകയാണെങ്കില്‍ അവയില്‍ നിന്നും ആവശ്യത്തിനനുസരിച്ച് ഒന്നോ രണ്ടോ സ്ഥിര നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് പിന്‍വലിക്കുവാനും സാധിക്കും. നിങ്ങളുടെ മൊത്ത നിക്ഷേപത്തെ ഇത്തരം പിന്‍വലിക്കലുകള്‍ ബാധിക്കുകയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
നികുതി ലാഭിക്കുവാന്‍
അതുപോലെ നികുതി ലാഭിക്കുവാന്‍ സാധിക്കുന്ന സ്ഥിര നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1,50,000 രൂപ വരെ സേവ് ചെയ്യാന്‍ കഴിയും. നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ സാധാരണ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവുണ്ട്, അതിനുമുമ്പ് നിങ്ങളുടെ പണം പിന്‍വലിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും (എച്ച്യുഎഫ്) മാത്രമേ ഈ നിക്ഷേപം ആരംഭിക്കാന്‍ കഴിയൂ. നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപം ഒരു വ്യക്തിക്ക് അല്ലെങ്കില്‍ സംയുക്ത നാമങ്ങളില്‍ ആരംഭിക്കാന്‍ സാധിക്കും. ജോയിന്റ് ഹോള്‍ഡിംഗിന്റെ കാര്യത്തില്‍, വകുപ്പ് 80 സി പ്രകാരം ആദ്യത്തെ ഉടമയ്ക്ക് മാത്രമേ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാന്‍ കഴിയൂ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications