സ്വര്‍ണം ഏവരുടേയും ഏറെ പ്രിയപ്പെട്ട നിക്ഷേപ ഉപാധികളില്‍ ഒന്നാണ്. പണപ്പെരുപ്പത്തില്‍ നിന്ന് രക്ഷനേടാനുള്ള ഒരു മാര്‍ഗമാണിത് എന്നത് കൊണ്ടു കൂടിയാണത്.
സ്വര്‍ണം ഏവരുടേയും ഏറെ പ്രിയപ്പെട്ട നിക്ഷേപ ഉപാധികളില്‍ ഒന്നാണ്. പണപ്പെരുപ്പത്തില്‍ നിന്ന് രക്ഷനേടാനുള്ള ഒരു മാര്‍ഗമാണിത് എന്നത് കൊണ്ടു കൂടിയാണത്. എന്നാല്‍ ഒന്നിലധികം നിക്ഷേപ സംവിധാനങ്ങള്‍ മുന്നിലെത്തുമ്പോള്‍ എല്ലാവരും സ്വര്‍ണ വിലയെ പിന്തുടരുന്നതിനാല് ഏത് തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിലാവുകയും ചെയ്യും. നികുതി വിധദ്ധരുടേയും നിക്ഷേപ വിധദ്ധരുടേയും അഭിപ്രായത്തില്‍ ഗോള്‍ഡ് ബോണ്ടുകളും ഗോള്‍ഡ് ഇടിഎഫും (എക്ചേഞ്ച് ട്രേഡഡ് ഫണ്ട്) രണ്ട് വ്യത്യസ്ത സ്വഭാവത്തിലുള്ള നിക്ഷേപകര്‍ക്ക് അനുയോജ്യമാണ്.
ഗോള്‍ഡ് ഇടിഎഫ്
ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കാന്‍ താത്പര്യമുള്ളവും ഏറ്റവും എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് ഗോള്‍ഡ് ഇടിഎഫുകള്‍. ലിക്വിഡിറ്റി തന്നെയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത് നിക്ഷേപകന് എപ്പോള്‍ ആഗ്രഹിക്കുന്നുവോ ആ സമയത്ത് തന്നെ നിക്ഷേപം പണമാക്കി മാറ്റുവാന്‍ സാധിക്കും. എന്നാല്‍ ഇടക്കാല, ദീര്‍ഘകാല നിക്ഷേപകര്‍ക്കായി ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി ഗോള്‍ഡ് ബോണ്ടുകളാണ്. ഗോള്‍ഡ് ബോണ്ടുകളില്‍ 2.5 ശതമാനം നിരക്കില്‍ സ്ഥിരമായ ആദായം ഉറപ്പുതരുന്നു. ഒപ്പം നിക്ഷേപകന് മെച്യൂരിറ്റി തുകയ്ക്ക് മേല്‍ ആദായ നികുതി ഇളവ് ലഭിക്കുകയും ചെയ്യും.
ഹ്രസ്വകാല നിക്ഷേപം
ഹ്രസ്വകാലത്തേക്ക് മാത്രം നിക്ഷേപം ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് യോജിച്ചത് ഗോള്‍ഡ് ഇടിഎഫ് ആണ്. ഒപ്പം തന്നെ നിക്ഷേപത്തിന്മേല് ലിക്വിഡിറ്റി കൂടുതല്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കും ഗോള്‍ഡ് ബോണ്ടിനേക്കാള്‍ യോജിച്ചത് ഇടിഎഫ് തന്നെ. എന്തെന്നാല്‍ ഗോള്‍ഡ് ബോണ്ടില്‍ മെച്വൂരിറ്റി തുകയില്‍ നികുതി ഇളവിന് അര്‍ഹമാകണമെങ്കില്‍ 8 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് നിര്‍ബന്ധമാണ്.
ഗോള്‍ഡ് ബോണ്ട്
എന്നാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ഇടിഎഫിനേക്കാള്‍ അനുയോജ്യമായ നിക്ഷേപ പദ്ധതി ഗോള്‍ഡ് ബോണ്ടുകളാണ്. റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നയങ്ങള്‍ക്ക് വിധേയമായി സമയാ സമയം ഇതില്‍ നിക്ഷേപം വര്‍ധിപ്പിക്കുവാന്‍ നിക്ഷേപകന് സാധിക്കും. 8 വര്‍ഷമാണ് ഗോള്‍ഡ് ബോണ്ടുകളിലെ ലോക്ക് ഇന്‍ പിരീഡ്. ബോണ്ട് വാങ്ങിയ തീയ്യതി മുതലുള്ള ആദ്യ അഞ്ച് വര്‍ഷവും അടുത്ത മൂന്ന് വര്‍ഷങ്ങള്‍ ട്രേഡിംഗ് നടത്തുന്നതിനായും.
ലോക്ക് ഇന്‍ പിരീഡ്
ആദ്യ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നിക്ഷേപകന് തന്റെ നിക്ഷേപത്തെ പണമാക്കി മാറ്റുവാന്‍ സാധിക്കും. എന്നാല്‍ ആ സാഹചര്യത്തില്‍ നിക്ഷേപകന് പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടം (ലോംഗ് ടേം ക്യാപ്പിറ്റല്‍ ഗെയിന്‍ - എല്‍ടിസിജി) നഷ്ടമാകും. അതുകൊണ്ട് തന്നെ ഗോള്‍ഡ് ബോണ്ടിന് കീഴിലുള്ള നികുതി ഇളവ് ലഭിക്കണമെങ്കില്‍ നിക്ഷേപകന് 8 വര്‍ഷത്തെ നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കേണ്ടതുണ്ട്. നികുതി ഒഴിവിന് പുറമേ ഗോള്‍ഡ് ബോണ്ട് സ്കീമില്‍ 2.5ശതമാനം ഉറപ്പായ ആദായവും നിക്ഷേപകന് ലഭിക്കും.
അധിക ചാര്‍ജുകള്‍
എട്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് സമര്‍പ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് മെച്യൂരിറ്റി തുക കൈമാറ്റം ചെയ്യപ്പെടും. ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപകന് മെച്വൂരിറ്റി തീയ്യതി നിശ്ചയിക്കുവാന്‍ സാധിക്കുകയില്ല. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്ന ദിവസത്തിന്റെ മുമ്പുള്ള മൂന്ന് ബിസിനസ് ദിവസങ്ങളിലെ സ്വര്‍ണ വിലയുടെ ശരാശരി എടുത്താണ് മെച്വൂരിറ്റി തുക കണക്കാക്കുന്നത്. ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും പുറത്ത് കടക്കുമ്പോഴും ഫണ്ട് മാനേജ്മെന്റ് ചാര്‍ജുകള്‍,ബ്രോക്കറേജ് ചാര്‍ജുകള്‍ തുടങ്ങിയവ നിക്ഷേപകനില്‍ നിന്നും ഈടാക്കുന്നതാണ്. എന്നാല്‍ ഗോള്‍ഡ് ബോണ്ടുകളില്‍ ഇത്തരം ചാര്‍ജുകളൊന്നും തന്നെയില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
