സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് പൊതുവെ ഉയർന്ന മൂല്യമുള്ള തുകയ്ക്ക് ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും ബിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാറുണ്ട്. സ്വർണ്ണത്തിന്റെ ഭാരം അല്ലെങ്കിൽ വാങ്ങിയ വില, വാങ്ങിയ തീയതി എന്നിവ പിന്നീട് സ്ഥിരീകരിക്കുന്നതിന് ഇത് ഉപയോഗപ്രദമാകുകയും ചെയ്യും. എന്നാൽ ഇത് മാത്രമല്ല, ബിൽ സൂക്ഷിക്കുന്നതിന്റെ നേട്ടം. ഏതെങ്കിലും കാരണത്താൽ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയാൽ സ്വർണ്ണത്തിന്റെ ഉറവിടം വിശദീകരിക്കാനും ഈ ബില്ലുകൾ സഹായിക്കും.
ബില്ലുകൾ സൂക്ഷിക്കാം
സ്വർണ്ണാഭരണങ്ങൾ അല്ലെങ്കിൽ ബുള്ളിയൻ, സ്വർണ നാണയങ്ങൾ എന്നിവ വാങ്ങുകയോ സ്വർണത്തിൽ നിക്ഷേപം നടത്തുകയോ ചെയ്യുന്ന ആൾ തീർച്ചയായും ബിൽ സൂക്ഷിക്കണം. ഈ ബില്ലുകൾ വഴി നികുതി ഉദ്യോഗസ്ഥർക്ക് വാങ്ങിയ സ്വർണ്ണത്തിന്റെ ഭാരം പരിശോധിക്കുന്നതിനും വാങ്ങുന്നയാളുടെ വരുമാനത്തിനെതിരെ നൽകിയ വില പരിശോധിക്കാനും സാധിക്കും. അത്തരം സാഹചര്യങ്ങളിൽ, ബില്ലുകൾ സൂക്ഷിക്കുന്ന ഒരു വ്യക്തി സ്വർണ്ണ വാങ്ങലിന്റെ ഉറവിടം വിശദീകരിക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സ്ഥിരമായി ആദായനികുതി റിട്ടേൺ സമർപ്പിക്കുന്ന ഒരു നികുതിദായകനും ബില്ലുകൾ സൂക്ഷിക്കുന്നത് കൂടുതൽ സഹായകമാകും.
വരുമാന പരിധി
നിങ്ങളുടെ വരുമാനം ഒരു നിശ്ചിത പരിധിയ്ക്ക് മുകളിലാണെങ്കിൽ, നിങ്ങളുടെ ആദായനികുതി റിട്ടേണിലെ മറ്റ് ആസ്തികൾക്കൊപ്പം കൈവശമുള്ള സ്വർണ്ണത്തിന്റെ അളവും വെളിപ്പെടുത്തേണ്ടതുണ്ട്. അതിനാൽ, സ്വർണ്ണ വാങ്ങിയതിന്റെ തെളിവ് സൂക്ഷിക്കുന്നത് സ്വർണ്ണത്തിന്റെ ഉറവിടം വിശദീകരിക്കാൻ സഹായിക്കും.
കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന്റെ പരിധി
നിങ്ങൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണ്ണാഭരണങ്ങൾക്കും ആഭരണങ്ങൾക്കും പരിധിയില്ല. എന്നിരുന്നാലും, ആഭരണങ്ങൾ വാങ്ങിയ വരുമാനത്തിന്റെ ഉറവിടം വിശദീകരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് പാരമ്പര്യമായി ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾക്കും പരിധിയില്ല. എന്നിരുന്നാലും വരുമാനത്തിന്റെ ഉറവിടവും കൈവശം വച്ചിരിക്കുന്ന സ്വർണത്തിന്റെ അളവും പൊരുത്തപ്പെടുന്നില്ലെങ്കിൽ സ്വർണം നികുതി വകുപ്പ് പിടിച്ചെടുക്കും.
സ്വർണം പിടിച്ചെടുക്കുന്നത് എപ്പോൾ?
വിവാഹിതയായ സ്ത്രീയുടെ കൈവശമുള്ള 500 ഗ്രാം സ്വർണാഭരണങ്ങളും അവിവാഹിതയായ സ്ത്രീയുടെ 250 ഗ്രാം വരെ സ്വർണാഭരണങ്ങളും പുരുഷന്മാരുടെ കൈവശമുള്ള 100 ഗ്രാം സ്വർണാഭരണങ്ങളും വരുമാന രേഖയുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും പിടിച്ചെടുക്കില്ല. സർക്കുലർ അനുസരിച്ച്, കുടുംബ ആചാരങ്ങളും പാരമ്പര്യങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഉയർന്ന അളവിലുള്ള സ്വർണ്ണാഭരണങ്ങൾ പോലും നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുക്കില്ല. മുകളിൽ നിർദ്ദേശിച്ചിട്ടുള്ള പരിധികൾ കുടുംബാംഗങ്ങളുടെ കൈവശമുള്ള ആഭരണങ്ങൾക്ക് മാത്രമേ ബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. മറ്റേതെങ്കിലും വ്യക്തിയുടെ ആഭരണങ്ങൾ കണ്ടെത്തിയാൽ അത് പിടിച്ചെടുത്ത് കണ്ടുകെട്ടാം.
പാരമ്പര്യ സ്വർണം
പാരമ്പര്യമായി ലഭിച്ച സ്വർണ്ണത്തിന്റെ കാര്യത്തിൽ, നികുതിദായകൻ ഗിഫ്റ്റ് ഡീഡിന്റെയോ സെറ്റിൽമെന്റ് ഡീഡിന്റെയോ വിൽപ്പത്രത്തിന്റെയോ ഒരു പകർപ്പ് നൽകേണ്ടതുണ്ട്. സ്വർണത്തിന്റെ ബില്ലുകളുടെ പകർപ്പുകൾ ലഭ്യമാണെങ്കിലും നൽകാം. എന്നിരുന്നാലും നികുതിദായകന് ഒരു ഡോക്യുമെന്ററി തെളിവുകളും നൽകാൻ കഴിയുന്നില്ലെങ്കിൽ, നികുതി അധികൃതർ കുടുംബ ആചാരങ്ങൾ, സാമൂഹിക നില തുടങ്ങിയവയെ സ്വർണ്ണത്തിന്റെ ഉറവിടം നിർണ്ണയിക്കുന്നതിന് പരിഗണിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications