2022-ല്‍ സ്വര്‍ണം ഇലക്ട്രോണിക് ആവട്ടെ; മികച്ച 5 ഗോള്‍ഡ് ഇടിഎഫുകള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാര്‍ക്ക് പരമ്പരാഗതമായി സ്വര്‍ണത്തിന്മേലുള്ള നിക്ഷേപത്തോട് താത്പര്യമുണ്ട്. സ്വര്‍ണത്തിലുള്ള നിക്ഷേപം എപ്പോഴും സുരക്ഷിതമാണെന്ന വിശ്വാസമാണ് ഇതിനുളള അടിസ്ഥാനം. എന്നാല്‍ സ്വര്‍ണത്തിലുള്ള നിക്ഷേപത്തിന് ഇപ്പോഴും ബഹുഭൂരിപക്ഷവും ആശ്രയിക്കുന്നത് ആഭരണങ്ങളെയാണ്. ഒരു പരിധിയില്‍ കവിഞ്ഞ് സ്വര്‍ണം ആഭരണമായി വാങ്ങി സൂക്ഷിക്കുന്നത് നഷ്ടമാണ്. കാരണം പിന്നീട് വില്‍ക്കേണ്ടി വന്നാല്‍ പണിക്കൂലിയായും മറ്റും ഈടാക്കുന്ന തുക നഷ്ടമാകും. അതായത്, വാങ്ങിയ നിലവാരത്തിലാണ് സ്വര്‍ണവില നില്‍ക്കുന്നതെങ്കില്‍ പോലും വില്‍ക്കേണ്ടി വരുമ്പോള്‍ മുടക്കിയ തുക കിട്ടണമെന്നില്ല. അതിനാല്‍, നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നിലുള്ള മികച്ചൊരു മാര്‍ഗമാണ് ഗോള്‍ഡ് ഇടിഎഫ്.

 

എന്താണ് ഗോള്‍ഡ് ഇടിഎഫ് ?

എന്താണ് ഗോള്‍ഡ് ഇടിഎഫ് ?

പേര് സൂചിപ്പിയ്ക്കും പോലെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ ആണിവ. സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം ആഗ്രഹിയ്ക്കുന്നവര്‍ക്ക് സുരക്ഷിതവും താരതമ്യേന എളുപ്പവുമായ മാര്‍ഗമാണ് ഗോള്‍ഡ് ഇടിഎഫുകള്‍. അതായത്, ഗോള്‍ഡ് ഇടിഎഫ് വാങ്ങുകയെന്നാല്‍ സ്വര്‍ണം ഇലക്ട്രോണിക് രൂപത്തില്‍ വാങ്ങുന്നതിന് സമാനമാണ്. സ്വര്‍ണത്തിന്റെ ഒരു ഗ്രാം മുതല്‍ 0.01 ഗ്രാം വരെ അളവില്‍ ഗോള്‍ഡ് ഇടിഎഫ് യൂണിറ്റുകള്‍ ലഭ്യമാണ്. അതിനാല്‍ ഭാവിയെ കരുതി ചെറിയ തോതിലായാല്‍ പോലും സ്വര്‍ണത്തില്‍ നിക്ഷേപം നത്താനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിത്. ഓരോ യൂണിറ്റിനും 99.5 ശതമാനം പരിശുദ്ധിയുള്ള ഭൗതിക സ്വര്‍ണത്തിന്റെ പിന്തുണയുണ്ട്.

നേട്ടമെന്ത് ?

നേട്ടമെന്ത് ?

ഓഹരി നിക്ഷേപത്തിന് ആവശ്യമായ ഡീമെറ്റീരിയലൈസ്ഡ് അക്കൗണ്ട് (ഡീമാറ്റ് അക്കൗണ്ട്) തന്നെയാണ് ഗോള്‍ഡ് ഇടിഎഫുകളിലെ നിക്ഷേപത്തിനും വേണ്ടത്. അതിനാല്‍ ഏതൊരു കമ്പനിയുടെയും ഓഹരി പോലെ തന്നെ ഇവ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ മുഖേന എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനുമാകും. ഗോള്‍ഡ് ഇടിഎഫുകള്‍ വില്‍ക്കുമ്പോള്‍ ഭൗതിക സ്വര്‍ണം അല്ല ലഭിക്കുക. പകരം സ്വര്‍ണത്തിന്റെ വിപണി വിലയുടേതിന് തുല്യമായ മൂല്യമാകും ലഭിക്കുക. ഇതോടെ, ഓഹരിക്ക് സമാനമായ ഫ്‌ലെക്‌സിബിലിറ്റിയും പരമ്പരാഗതമായി സ്വര്‍ണത്തിനുള്ള സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്നു.

Also Read: അടിത്തട്ടിലെത്തി, ഇനി ഇറക്കമില്ല; 2022-ല്‍ ഈ ഓട്ടോ സ്‌റ്റോക്ക് 52% കുതിക്കും; പരിഗണിക്കാംAlso Read: അടിത്തട്ടിലെത്തി, ഇനി ഇറക്കമില്ല; 2022-ല്‍ ഈ ഓട്ടോ സ്‌റ്റോക്ക് 52% കുതിക്കും; പരിഗണിക്കാം

മറ്റ് നേട്ടങ്ങള്‍

മറ്റ് നേട്ടങ്ങള്‍

ലോണുകള്‍ക്ക് ഈടായി കൈവശമുള്ള ഗോള്‍ഡ് ഇടിഎഫുകളെ അംഗീകരിട്ടുള്ളതിനാല്‍ അത്യാവശ്യ ഘ്ട്ടത്തില്‍ വായ്പ തേടാനും ഉപയോഗി്ക്കാം. ഡീമാറ്റ് രൂപത്തിലായതിനാല്‍ മോഷ്ടിക്കപ്പെടും എന്ന പേടിയും വേണ്ട. അതിനാല്‍ തന്നെ ലോക്കര്‍ ചാര്‍ജ് പോലുള്ള ചെലവുകള്‍ ഒഴിവാക്കാനുമാകും. പോര്‍ട്ട്‌ഫോളിയോയുടെ 5% മുതല്‍ 10% വരെ ഇത്തരത്തില്‍ സ്വര്‍ണത്തിലാകുന്നത് റിസ്‌ക് ലഘൂകരിക്കാനും ഉപകരിക്കും. വളരെ ചെറിയ അളവില്‍ പോലും വാങ്ങാന്‍ കഴിയുമെന്നതിനാല്‍ ചെറുകിട നിക്ഷേപകര്‍ക്ക് സ്വര്‍ണം ദീര്‍ഘകാലയളവിലേക്ക് ശേഖരിക്കാന്‍ കഴിയും.

നികുതി എങ്ങനെ ?

നികുതി എങ്ങനെ ?

ഇടിഎഫുകളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് മാത്രം നികുതി നല്‍കിയാല്‍ മതിയാകും. അതും പണപ്പെരുപ്പത്തിന്റെ തോതുമായി തട്ടിക്കിഴിച്ച ശേഷമുളള മൂലധന നേട്ടത്തിന് മാത്രം. അതേസമയം, സ്വത്തുനികുതി, സെക്യുരിറ്റി ട്രാന്‍സാക്ഷന്‍ നികുതി, വാറ്റ്, വില്‍ന നികുതി എന്നിവയൊന്നും ഗോള്‍ഡ് ഇടിഫ് വരുമാനത്തിന് ബാധകമല്ല. ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് പ്രവേശന ചാര്‍ജോ എക്‌സിറ്റ് ചാര്‍ജോ ബാധകമല്ല.

Also Read: കടങ്ങളില്ല; റിസര്‍വ് 18,000 കോടി, മികച്ച ഡിവിഡന്റും; 2022-ല്‍ 50% ലാഭം; ഈ ഓട്ടോ സ്‌റ്റോക്ക് കളയണോ?Also Read: കടങ്ങളില്ല; റിസര്‍വ് 18,000 കോടി, മികച്ച ഡിവിഡന്റും; 2022-ല്‍ 50% ലാഭം; ഈ ഓട്ടോ സ്‌റ്റോക്ക് കളയണോ?

ഗോള്‍ഡ് ഇടിഎഫ്- 1

ഗോള്‍ഡ് ഇടിഎഫ്- 1

വില്‍പ്പനയുടെ സമയത്താണ് മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്റെ വലിപ്പം ഗുണകരമാകുന്നത്. മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ഗോള്‍ഡ് എടിഎഫ് എസ്ബിഐയുടേതാണ്. 325.39 കോടി രൂപയാണ് മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍. എസ്ബിഐ ഗോള്‍ഡ് ഇടിഎഫ് യൂണിറ്റിന്റെ വെള്ളിയാഴ്ചത്തെ വില നിലവാരം 4257.70 രൂപയാണ്. ഇന്‍വെസ്‌കോ ഗോള്‍ഡ് ഇടിഎഫ് യൂണിറ്റിന്റെ വില 4305 രൂപയും വിപണി മൂലധനം 49.20 കോടി രൂപയുമാണ്. ഇവ രണ്ടും ഒരു ഗ്രാം സ്വര്‍ണത്തിന്റെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിരിക്കുന്നത്.

ഗോള്‍ഡ് ഇടിഎഫ്- 2

ഗോള്‍ഡ് ഇടിഎഫ്- 2

അതേസമയം, എച്ചിഡിഎഫ്‌സി ഗോള്‍ഡ് ഇടിഎഫ് യൂണിറ്റിന്റെ വില 42.57 രൂപയും മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 6.55 കോടി രൂപയുമാണ്. യുടിഐയുടെ ഇടിഎഫിന് 41.5 രൂപയും വിപണി മൂലധനം 5.77 കോടി രൂപയുമാണ്. നിപ്പോണ്‍ ഇടിഎഫിന് 41.48 രൂപയും വിപണി മൂലധനം 4.25 കോടി രൂപയുമാണ്. ഇവയെല്ലാം 0.01 ഗ്രാം സ്വര്‍ണത്തിന്റെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിരിക്കുന്നത്.

Read more about: smart investment
English summary

Gold Can Buy In Electronic Form Best 5 Gold ETFs By Market Capitalization

Gold Can Buy In Electronic Form Best 5 Gold ETFs By Market Capitalization
Story first published: Friday, December 31, 2021, 18:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X