ചൈനയിയും ഇന്ത്യയിലെയും പരമ്പരാഗത റീട്ടെയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞെങ്കിലും വിദേശ നിക്ഷേപകർ സ്വർണ്ണത്തിലേക്കുള്ള നിക്ഷേപം കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ്. ബ്ലൂംബെർഗ് ഡാറ്റ അനുസരിച്ച്, ഈ വർഷം എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപം വടക്കേ അമേരിക്കയിലും യൂറോപ്പിലും കുത്തനെ ഉയർന്നു. 2009 ലെ വാർഷിക റെക്കോർഡിന് അടുത്തെത്തി കഴിഞ്ഞു ഇപ്പോഴത്തെ നിക്ഷേപം.
വിലക്കയറ്റം
അതേസമയം, സ്വർണ്ണ ബാറുകൾ, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങളായ ചൈനയിലെയും ഇന്ത്യയിലെയും സ്വർണ ആവശ്യം കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ഇടിഞ്ഞു. ഇറക്കുമതി കുത്തനെ കുറഞ്ഞു. ലോക്ക്ഡൌണും മറ്റും നീക്കിയെങ്കിലും വിലക്കയറ്റം വാങ്ങലുകാരെ പിന്തിരിപ്പിക്കുന്നതിനാൽ വിൽപ്പന തിരിച്ചുപിടിക്കൽ വൈകുമെന്ന് ജ്വല്ലറി വ്യാപാരികൾ പറയുന്നു.
സ്വർണ നിക്ഷേപം
ഏഷ്യയിൽ ആവശ്യം കുറയുമെങ്കിലും യുഎസും യൂറോപ്യൻ നിക്ഷേപകരും സ്വർണ്ണത്തിൽ കൂടുതൽ താൽപര്യം കാണിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ചില നിരീക്ഷകർ പറയുന്നു. വികസിത രാജ്യങ്ങളിലെ കൊറോണ പ്രതസന്ധി മൂലമുള്ള ഭയം നിക്ഷേപ ആവശ്യം ഈ വർഷത്തെ സ്വർണ്ണ വിലയിൽ 18% വർദ്ധനവിന് കാരണമായി. അതേ സമയം ഭൌതിക സ്വർണ ആവശ്യകത 8% കുറഞ്ഞതായാണ് ചില റിപ്പോർട്ടുകൾ.
സ്പോട്ട് സ്വർണ വില
2020 ൽ സ്പോട്ട് സ്വർണ വില 17% ഉയർന്നു. നാലു വർഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമാണിത്. ചൊവ്വാഴ്ച, കോമെക്സിലെ സ്വർണ്ണ ഫ്യൂച്ചറുകൾ 2011 ന് ശേഷം ആദ്യമായി ഒരു ഔൺസിന് 1,800 ഡോളറിലെത്തി. എന്നാൽ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുമ്പോഴും ഉയർന്ന വില ഏഷ്യൻ ആവശ്യക്കാരെ പിന്നോട്ട് വലിക്കുന്നുണ്ട്.
ആവശ്യക്കാരുടെ എണ്ണം
മെറ്റൽ കൺസൾട്ടൻസി സ്ഥാപനമായ മെറ്റൽസ് ഫോക്കസ് ലിമിറ്റഡ് 2020 ൽ ചൈനീസ് സ്വർണ്ണാഭരണങ്ങളുടെ ഉപഭോഗത്തിൽ 23% ഇടിവാണ് പ്രവചിക്കുന്നത്. അതേസമയം ഇന്ത്യയിൽ ആവശ്യം 36% കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് സ്വർണ്ണ വിൽപ്പന 2019 നെ അപേക്ഷിച്ച് 30 ശതമാനം വരെ കുറവാണെന്ന് ചൈന ഗോൾഡ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഴാങ് യോങ്‌താവോ പറഞ്ഞു.
ഇടിഎഫ് നിക്ഷേപം
ഇടിഎഫ് ആവശ്യക്കാരുടെ എണ്ണം ഉയർന്നിട്ടുണ്ട്. ബ്ലൂംബെർഗിന്റെ കണക്കുകൾ പ്രകാരം ഇടിഎഫുകളിലെ ഭൌതിക സ്വർണ്ണത്തിന്റെ ആവശ്യം ഈ വർഷം 600 ടണ്ണിലധികം ഉയർന്നു, ഇടിഎഫ് വരവ് 2009 ന് ശേഷം ആദ്യ പാദത്തിൽ ചൈനയിലും ഇന്ത്യയിലും റീട്ടെയിൽ വാങ്ങലിനെ മറികടന്നു. രണ്ടാം പാദത്തിലെ കണക്കുകൾ ഇതുവരെ ലഭ്യമല്ല. ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ ഇടിഎഫ് വാങ്ങൽ വർദ്ധിച്ചിട്ടുണ്ട്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications