സ്വർണ വില ഓരോ വർഷവും വമ്പൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. എന്നിട്ടും ആളുകൾ പരമാവധി സ്വർണം വാങ്ങാൻ ശ്രമിക്കുന്നുണ്ട്. കാരണം സ്വർണം എല്ലാ കാലത്തും സുരക്ഷിത നിക്ഷേപം എന്ന പെരുമ സൂക്ഷിക്കുന്നു. നിലവിലെ ഈ വിലക്കയറ്റം പോലും സമീപകാലത്തായി സംഭവിച്ചതാണ്. കോവിഡ് മഹാമാരിക്ക് ശേഷമാണ് അപ്രതീക്ഷിതമായ കുതിപ്പ് സ്വർണ വിലയിയൽ പ്രകടമായത്.
2010 മുതൽ 2020 വരെ സ്വർണ വില കുറഞ്ഞ നിരക്കിലായിരുന്നു. എന്നാൽ 2020നു ശേഷമുള്ള കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. 2010ൽ ജൂലൈ 2ന് പവൻ വില 13,840 രൂപയായിരുന്നു. 2020 ജൂലൈ 2ന് പവന് 35,840 രൂപയായിരുന്നു. എന്നാൽ ഇന്ന് ഈ തുകയുടെ ഇരട്ടിയുണ്ടെങ്കിൽ പോലും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ സാധിക്കില്ല. 2024 എത്തിയപ്പോഴാണ് സ്വർണ വിലയിലെ പുതിയ ചരിത്ര വിലകൾ രേഖപ്പെടുത്തിയത്. അതിനു ശേഷം സ്വർണ വില വമ്പൻ കുതിപ്പായിരുന്നു.
സ്വർണ വില ഉയർന്നതോടെ സ്വർണ നിക്ഷേപങ്ങളുടെ പ്രാധാന്യവും വർദ്ധിച്ചു. അതിനാൽ സ്വർണ വിലയിലെ കുതിപ്പ് ജ്വല്ലറി ഉടമകളെ പോലെ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) വഴി ഡീമാറ്റ് രൂപത്തിൽ കൈവശം വച്ചിരിക്കുന്നവർക്കും ഗുണം ചെയ്തിട്ടുണ്ട്.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) വെബ്‌സൈറ്റിലെ ഡാറ്റ കാണിക്കുന്നത്, പ്രതിദിനം 1000 കോടിയിൽ കൂടുതൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന (AUM) എട്ട് വലിയ ഗോൾഡ് ഇടിഎഫുകൾ ഒരു വർഷത്തിനുള്ളിൽ ശരാശരി 34%, മൂന്ന് വർഷത്തിൽ 23%, അഞ്ച് വർഷത്തിൽ 14%, 10 വർഷത്തിൽ 12.6% എന്നിങ്ങനെ വാർഷിക വരുമാനം നേടിയുണ്ടെന്നാണ്.
ഈ സുപ്രധാന നേട്ടം കൈവരിച്ച് ഗോൾഡ് ഇടിഎഫുകളെ കുറിച്ച് അറിയാം. 1-10 വർഷത്തിനിടയിലെ വരുമാന കണക്ക് പരിശോധിക്കാം

ആദിത്യ ബിർള സൺ ലൈഫ് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്
ഈ നിക്ഷേപം ഒരു വർഷത്തിനുള്ളിൽ 33.88 ശതമാനം വരുമാനം നൽകി. 3 വർഷം കൊണ്ട് 22.79 ശതമാനവും, 5 വർഷം കൊണ്ട് 14.07 ശതമാനവും, 10 വർഷം കൊണ്ട് 12.73 ശതമാനവും വാർഷിക വരുമാനം നേടി. ഇതിൻ്റെ പ്രതിദിനം കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 1149.21 കോടിയാണ്.
ആക്സിസ് ഗോൾഡ് ഇടിഎഫ് ഫണ്ട്
ഇവിടെ ഒരു വർഷത്തിനുള്ളിൽ 34.02 ശതമാനം വരുമാനം ലഭിക്കും. 3 വർഷത്തിനുള്ളിൽ 22.85 ശതമാനവും, 5 വർഷത്തിനുള്ളിൽ 14.15 ശതമാനവും, 10 വർഷത്തിനുള്ളിൽ 12.44 ശതമാനവും വരുമാനം നേടി. ഇതിൻ്റെ പ്രതിദിനം കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 1860.49 കോടിയാണ്.
എച്ച്ഡിഎഫ്സി ഗോൾഡ് ഇടിഎഫ്
ഈ നിക്ഷേപത്തിൽ നിന്നും 1 വർഷത്തിനുള്ളിൽ ലഭിച്ചത് 33.44 വരുമാനമാണ്. എന്നാൽ 3 വർഷത്തിനുള്ളിൽ 22.77 ശതമാനവും, 5 വർഷത്തിനുള്ളിൽ 14.02 ശതമാനവും, 10 വർഷം കൊണ്ട് നേടിയത് 12.69 ശതമാനവും വാർഷിക വരുമാനമാണ്. ഇവിടെ ഇതിൻ്റെ പ്രതിദിനം കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 10325.58 കോടിയാണ്.
ഐസിഐസിഐ പ്രുഡൻഷ്യൽ ഗോൾഡ് ഇടിഎഫ്
ഈ നിക്ഷേപത്തിലൂടെ 1 വർഷം കൊണ്ട് 33.95 ശതമാനവും 3 വർഷം കൊണ്ട് 22.87 ശതമാനവും വാർഷിക വരുമാനം നേടി. മാത്രമല്ല 5 വർഷം കൊണ്ട് ലഭിച്ചത് 14.08 ശതമാനവും, 10 വർഷത്തിനുള്ളിൽ ലഭിച്ചത് 12.59 ശതമാനവും വരുമാനമാണ്. ഇതിൻ്റെ പ്രതിദിനം കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 7912.08 കോടിയാണ്.
കൊട്ടക് ഗോൾഡ് ഇടിഎഫ് ഫണ്ട്
ഈ സ്കീം നിക്ഷേപകർക്ക് 1 വർഷത്തിനുള്ളിൽ 33.8 ശതമാനം വരുമാനം നൽകി. 3 വർഷം കൊണ്ട് 22.79 ശതമാനവും, 5 വർഷത്തിനുള്ളിൽ 14.05 ശതമാനവും, 10 വർഷത്തിനുള്ളിൽ 12.68 ശതമാനവും നേടി. ഇവിടെ പ്രതിദിനം കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 7760.93 കോടിയാണ്.
നിപ്പോൺ ഇന്ത്യ ഇടിഎഫ് ഗോൾഡ് ബീഇഎസ്
ഈ നിക്ഷേപം 1 വർഷത്തിനുള്ളിൽ 33.56 ശതമാനവും, 3 വർഷത്തിനുള്ളിൽ 22.64 ശതമാനവും വരുമാനം നേടി. 5 വർഷത്തിൽ 13.85 ശതമാനവും, 10 വർഷത്തിനുള്ളിൽ നേടിയത് 12.59 ശതമാനവും വരുമാനമാണ്. എന്നാൽ പ്രതിദിനം കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 21754.5 കോടികളാണ്.
ഈ നിക്ഷേപങ്ങളിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ കണക്കുകൾ പ്രകാരം ഒരു വർഷത്തിനുള്ളിൽ ഏകദേശം 1,44,567 ലക്ഷം, 3 വർഷത്തിൽ 5,21,498 ലക്ഷം, 5 വർഷത്തിൽ 8,72,007 ലക്ഷം, 10 വർഷത്തിൽ 24 ലക്ഷം എന്നിങ്ങനെ വരുമാനം ലഭിക്കും.
ഗോൾഡ് ഇടിഎഫുകളിൽ ആർക്കെല്ലാം നിക്ഷേപിക്കാം?
സ്വർണ ഇടിഎഫുകൾ ആഭ്യന്തര സ്വർണ വിലകൾ ട്രാക്ക് ചെയ്യുന്നു. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളും ഓഹരികളും പോലെ, ഇവയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് വഴി സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഒരു സാധാരണ ഓഹരി പോലെ ഗോൾഡ് ഇടിഎഫുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം.
ഭൗതിക സ്വർണം കൈവശം വെച്ചില്ലെങ്കിലും സ്വർണ വിലക്കയറ്റത്തിലെ നേട്ടം ഉറപ്പാക്കാം, അതിനാണ് ഗോൾഡ് ഇടിഎഫുകൾ. പണിക്കൂലിക്ക് അനുസരിച്ച് ഉയർന്ന തുക സ്വർണാഭരണം വാങ്ങുന്നതിന് നൽകേണ്ടി വരും. എന്നാൽ സ്വർണ ഇടിഎഫുകൾക്ക് വളരെ കുറഞ്ഞ ചെലവ് മാത്രമാണുള്ളത്. മാത്രമല്ല ആഭരണം സൂക്ഷിക്കുന്നതു പോലെ റിസ്ക് ഗോൾഡ് ഇടിഎഫുകൾക്ക് ഇല്ല.
ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കുന്നത് ഓഹരികളിൽ നിക്ഷേപിക്കുന്നത് പോലെ എളുപ്പമാണെങ്കിലും, വിപണിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിൽ വ്യാപാരം നടത്തുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും അപകടസാധ്യതകൾ വ്യക്തമാക്കി മനസിലാക്കുന്നത് നല്ലതാണ്. ശ്രദ്ധയോടെ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ സമ്പാദിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ



Click it and Unblock the Notifications