ഡിജിറ്റല്‍ ഗോള്‍ഡ്; മില്ലേനിയല്‍സിനായുള്ള പുതു നിക്ഷേപ തന്ത്രങ്ങള്‍

ഏറ്റവും കൂടുതല്‍ മില്ലേനിയല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ആകെ ജനസംഖ്യയുടെ 34 ശതമാനവും മില്ലേനിയല്‍സാണ്. ഒപ്പം തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയൊരു ഭാഗം മില്ലേനിയല്‍സ് തന്നെ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും കൂടുതല്‍ മില്ലേനിയല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ആകെ ജനസംഖ്യയുടെ 34 ശതമാനവും മില്ലേനിയല്‍സാണ്. ഒപ്പം തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയൊരു ഭാഗം മില്ലേനിയല്‍സ് തന്നെ. ആരാണീ മില്ലേനിയല്‍സ് എന്നാണോ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്? ലോകത്തെ ഡിജിറ്റല്‍ വളര്‍ച്ചയോടൊപ്പം ജനിച്ചു വളര്‍ന്ന പുതുതലമുറയെ ആണ് മില്ലേനിയല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അവര്‍ വളര്‍ന്നത് ഇന്റര്‍നെറ്റിനൊപ്പമാണ്. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിലെ മിക്കവാറും എല്ലാ കാര്യങ്ങളും തന്നെ ടെക്‌നോളജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ടെക്‌നോളജി അവര്‍ക്ക് അവരുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ്.

എല്ലാ കാര്യങ്ങള്‍ക്കും ടെക്‌നോളജി

എല്ലാ കാര്യങ്ങള്‍ക്കും ടെക്‌നോളജി

ഷോപ്പിംഗിനായും ആശയ വിനിമയത്തിനായും പാട്ട് കേള്‍ക്കുന്നതിനായും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കുന്നതിനായാലും അങ്ങനെ തുടങ്ങി ജീവിതത്തിലെ ഓരോ കാര്യവും ടെക്‌നോളജിയുടെ സഹായത്തോടെ ചെയ്യുന്നവരാണ് മില്ലേനിയല്‍ തലമുറ. നിക്ഷേപങ്ങളുടെ കാര്യവും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ഇതിനായി നിരവധി പേഴ്‌സ്ണല്‍ ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് അപ്ലിക്കേഷനുകളും വിപണിയില്‍ ലഭ്യമാണ്. സ്വര്‍ണം ഒരു മികച്ച നിക്ഷേപ ഉപാധി മാത്രമല്ല, അത് അഭിവൃദ്ധിയുടെയും കുടുംബപാരമ്പര്യത്തിന്റെയും അടയാളം കൂടിയാണ് എന്ന് കേട്ടുകൊണ്ടാണ് ഇന്ത്യയിലെ ഓരോ കുട്ടിയും വളരുന്നത്.

സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍

സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍

വിലക്കയറ്റത്തില്‍ നിന്നുമുള്ള രക്ഷാകവചമായും , ഇന്ത്യന്‍ ഓഹരി വിപണിയേക്കാളും നഷ്ട സാധ്യത തീരെ കുറഞ്ഞ നിക്ഷേപമായും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മഞ്ഞലോഹം തിളങ്ങുകയാണ്. ഒരു നിക്ഷേപകന്റെ പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യം നിറയ്ക്കുവാനും അതില്‍ കൃത്യമായി ഒരു മൂല്യം നിറയ്ക്കുവാനും സ്വര്‍ണത്തിന് സാധിക്കും. ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമായി തുടരുമ്പോള്‍ തന്നെ സ്വര്‍ണം സ്വന്താക്കുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ഒരു കാര്യം കൂടായാണ്. മില്ലേനിയം തലമുറയ്ക്ക് ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമില്ലാത്ത ജീവിതത്തോടാണ് താത്പര്യം. എല്ലാ കാര്യങ്ങളിലും അനായാസമായതും സൗകര്യപ്രദമായതും തടസ്സങ്ങളില്ലാത്ത ഉപഭോക്തൃ അനുഭവവുമാണ് അവര്‍ ആഗ്രഹിക്കുന്നത്.

ഡിജിറ്റല്‍ ഗോള്‍ഡ്

ഡിജിറ്റല്‍ ഗോള്‍ഡ്

സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണ നാണയങ്ങള്‍ എന്നിവ സ്വന്തമാക്കുമ്പോള്‍ അവയുടെ സൂക്ഷിപ്പ്, സുരക്ഷ, പരിപാലനം തുടങ്ങിയ കാര്യങ്ങള്‍ക്ക് കൂടി നാം ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഇത്തരം ഭൗതിക പ്രത്യേകതകള്‍ കൊണ്ടും, സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ആകര്‍ഷണം കൊണ്ടും രാജ്യത്തെ മില്ലേനിയല്‍സിന് തിരഞ്ഞെടുക്കാവുന്ന മികച്ച സ്വര്‍ണ നിക്ഷേപം ഡിജിറ്റല്‍ ഗോള്‍ഡിലാണ്. എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതും കൂടുതല്‍ ലാഭകരവുമായ നിക്ഷേപ രീതിയാണിത്. അറിവുകളും വിവരങ്ങളും മറയില്ലാതെ വ്യക്തമായി നല്‍കുന്ന അപ്ലിക്കേഷനുകളും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ മില്ലേനിയല്‍സിന് ഡിജിറ്റല്‍ രീതികളോടാണ് ആഭിമുഖ്യം കൂടുതല്‍. അവര്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്ന മുഖാ-മുഖ ഇടപാടുകളോട് വിമുഖത കാണിക്കുകയും ഡിജിറ്റലിലെ കൂടുതല്‍ മികച്ച രീതികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ഡിജിറ്റല്‍ ഗോള്‍ഡ് പ്രത്യേകതകള്‍

ഡിജിറ്റല്‍ ഗോള്‍ഡ് പ്രത്യേകതകള്‍

സ്വര്‍ണത്തിന്റെ മൂല്യം പരിശോധിക്കുക, അവ സുരക്ഷിതമായി സൂക്ഷിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പാടേ ഒഴിവാക്കിക്കൊണ്ട് പുതിയ കാല സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സ്വര്‍ണം കൈവശം വയ്ക്കാനുള്ള അവസരമാണ് ഡിജിറ്റല്‍ ഗോള്‍ഡിലൂടെ നിക്ഷേപകന് ലഭിക്കുന്നത്. വിശ്വസ്തനീയമായ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍ നാം വാങ്ങുന്ന ഡിജിറ്റല്‍ ഗോള്‍ഡിന്റെ ശുദ്ധത ഉറപ്പു നല്‍കുകയും സുരക്ഷിതമായ ഇടത്ത് സൂക്ഷിക്കുകയും ഉപഭോക്താവിന് മുഴുവന്‍ ഇന്‍ഷുറന്‍സ് കവറേജും നല്‍കുകയും ചെയ്യുന്നു.

വില കുറയുമ്പോള്‍ വാങ്ങിക്കുക

വില കുറയുമ്പോള്‍ വാങ്ങിക്കുക

അക്ഷയതൃതീയ പോലുള്ള വിശേഷ അവസരങ്ങളിലാണ് പഴയ തലമുറയിലെ ആളുകള്‍ സ്വര്‍ണം വാങ്ങിക്കുവാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. എന്നാല്‍ എപ്പഴാണോ വിലയില്‍ കുറവുണ്ടാകുന്നത് അപ്പോള്‍ സ്വര്‍ണം വാങ്ങിക്കുവാനാണ് മില്ലേനിയല്‍സിന് താത്പര്യം. വിലയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് അത്തരത്തില്‍ പെട്ടെന്നുള്ള നിക്ഷേപങ്ങള്‍ നടത്തുവാന്‍ സാധിക്കുക ഡിജിറ്റല്‍ ഗോള്‍ഡില്‍ മാത്രമാണ്. നിക്ഷേപകന് അവശ്യമുള്ള അളവില്‍ അത് എത്ര ചെറുതായാലും വാങ്ങാന്‍ സാധിക്കുമെന്നതും ഡിജിറ്റല്‍ ഗോള്‍ഡിന്റെ പ്രത്യേകതയാണ്.

ഏറ്റവും ആകര്‍ഷണീയമായ നിക്ഷേപം

ഏറ്റവും ആകര്‍ഷണീയമായ നിക്ഷേപം

പ്രതിസന്ധികള്‍ നിറഞ്ഞ കോവിഡ് കാലത്തും സ്വര്‍ണം ഏറ്റവും ആകര്‍ഷണീയമായ നിക്ഷേപമായി തുടര്‍ന്നു. ഓഹരി വിപണിയുടെ സ്വഭാവത്തിന് വിരുദ്ധമായി ചാഞ്ചാട്ടമില്ലാതെ സ്ഥിരതയോടെ നിന്ന സ്വര്‍ണം അതിന്റെ വിശ്വസ്തത ഒന്നുകൂടി ഉയര്‍ത്തുകയാണ് ഈ കാലയളവില്‍ ഉണ്ടായത്. ഇത് സ്വര്‍ണ നിക്ഷേപത്തിലേക്ക് മിലേനിയല്‍സിനെ ആകര്‍ഷിക്കുന്നതിന് ഒരു പ്രധാന കാരണമായി.

Read more about: gold
English summary

gold investment pattern of millennials generation - know in detail

gold investment pattern of millennials generation - know in detail
Story first published: Monday, April 12, 2021, 11:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X