സ്വർണ വില എക്കാലത്തേയും ഉയർന്ന വിലയിലേക്ക് എത്തിയിരിക്കുന്നു. ഇന്ന് 22K സ്വർണം പവന് 90,000 രൂപ കടന്ന് മുന്നേറുന്നു. ഈ വിലക്കയറ്റം മൂലം സ്വർണാഭരണം വാങ്ങുന്നത് ഏറെ പ്രയാസമേറിയ കാര്യമായി മാറും. സ്വാഭാവികമായും ആളുകൾ വിവിധ സ്വർണ നിക്ഷേപങ്ങളെയും ഈ സമയത്ത് പരിഗണിക്കും. സ്വർണം വാങ്ങുന്നതും, വിൽക്കുന്നതുമെല്ലാം നിങ്ങൾക്ക് തീരുമാനിക്കാം, പക്ഷേ അതിനു മുന്നേ സ്വർണത്തിൻ്റെ നികുതി നിയമങ്ങളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം.
പല നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി അടക്കേണ്ടി വരാറുണ്ട്. അത് ഭൗതിക സ്വർണമായാലും, ഇടിഎഫുകളായാലും, മ്യൂച്വൽ ഫണ്ടുകളായാലും അതിനനുസരിച്ച് നികുതി നിയമങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും. നിങ്ങൾ എവിടെയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്? അതിനാൽ ഈ നികുതി വ്യവസ്ഥയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കാൻ സഹായിക്കും.
ഓരോ നിക്ഷേപത്തിന്റെയും നികുതി നിയമങ്ങൾ എന്തൊക്കെയാണ്, എത്രകാലം നിക്ഷേപം നിലനിർത്തിയാലാണ് കുറഞ്ഞ നികുതി നിരക്ക് ബാധകമാവുക, ദീർഘകാല നികുതി ഇളവുകൾ ലഭിക്കുമോ തുടങ്ങിയ എല്ലാ കാര്യങ്ങളും അറിയാം;

1. ഭൗതിക സ്വർണം
ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നീ രൂപത്തിലുള്ള ഭൗതിക സ്വർണം വിൽക്കുമ്പോൾ ലഭിക്കുന്ന ഏതൊരു ലാഭവും മൂലധന നേട്ടമാണ്. ഇത്തരം സ്വർണം വാങ്ങിയ ശേഷം 2 വർഷത്തിനുള്ളിൽ വിൽക്കുമ്പോൾ ലാഭം നിങ്ങളുടെ വരുമാനത്തിലേക്ക് ചേർത്ത് നികുതി ചുമത്തും. എന്നാൽ ഈ സ്വർണം 2 വർഷത്തിനു ശേഷം വിൽക്കുമ്പോൾ ഇതിന് 12.5% (സർചാർജ്, സെസ് എന്നിവയ്ക്ക് പുറമേ) നികുതി ചുമത്തുന്നു. സ്വർണം ആഭരണ രൂപത്തിൽ വാങ്ങുമ്പോൾ പോലും നികുതിയുണ്ട്. 3% ജിഎസ്ടിയാണ് ആഭരണത്തിന് ഈടാക്കുന്നത്.
2. ഗോൾഡ് ഇടിഎഫുകളും ഗോൾഡ് മ്യൂച്വൽ ഫണ്ടുകളും
സ്വർണം ആഭരണമായോ നാണയമായോ ഭൗതിക രൂപത്തിൽ സൂക്ഷിക്കാൻ താത്പര്യമില്ലാത്തവർക്ക് ഗോൾഡ് ഇടിഎഫുകളും, സ്വർണ മ്യൂച്വൽ ഫണ്ടുകളും മികച്ച തിരഞ്ഞെടുപ്പായിരിക്കും. ആഭരണങ്ങൾ സൂക്ഷിക്കുന്നതുപോലെയുള്ള അപകടമോ, മോഷണത്തെക്കുറിച്ചുള്ള പേടിയോ ആവശ്യമില്ല ഇത്തരം നിക്ഷേപങ്ങൾക്ക് ആവശ്യമില്ല എന്നതാണ് വലിയ പ്രത്യേകത. മാത്രമല്ല സ്വർണത്തിന്റെ വില കുതിക്കുമ്പോൾ മികച്ച നേട്ടം നിക്ഷേപകർക്കും ഉറപ്പാക്കാം.
3. സോവറിൻ ഗോൾഡ് ബോണ്ടുകൾ
ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള മികച്ച സ്വർണ നിക്ഷേപമാണിത്. ഇതിലൂടെ സ്വർണത്തിന്റെ മൂല്യത്തിൽ നിന്നുള്ള നേട്ടങ്ങളും പ്രതിവർഷം 2.5% പലിശയും ലഭിക്കുന്നു. ഈ ബോണ്ടുകൾ നിയന്ത്രിക്കുന്നത് ആർബിഐ ആണ്. ശ്രദ്ധേയ കാര്യമെന്തെന്നാൽ ബോണ്ടിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന സ്വർണത്തിൽ നിന്നം ലഭിക്കുന്ന ഏതൊരു ലാഭവും പൂർണ്ണമായും നികുതി രഹിതമാണ്.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ബോണ്ടുകൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിൽക്കുകയാണെങ്കിൽ, അവ എത്ര കാലം കൈവശം വച്ചിരുന്നു എന്നത് അനുസരിച്ച് മൂലധന നേട്ടത്തിന് നികുതി നൽകേണ്ടിവരും.
4. ഡിജിറ്റൽ സ്വർണം
പുതു തലമുറയിലെ നിക്ഷേപകർ കൂടുതലായും ഡിജിറ്റൽ സ്വർണം വാങ്ങിക്കൂട്ടാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ പല ഫിൻടെക് പ്ലാറ്റ്‌ഫോമുകളും ഡിജിറ്റൽ സ്വർണം വാങ്ങാൻ അനുവദിക്കുന്നു. അതിനാൽ ഡിജിറ്റൽ സ്വർണം വാങ്ങാൻ എളുപ്പമാണ്. വിവിധ കമ്പനികളുടെ സ്വർണം ഇതിലൂടെ വാങ്ങാൻ സാധിക്കും. എന്നാൽ ഇവിടെ ഭൗതിക സ്വർണം സ്വന്തമാക്കുന്നതു പോലെയാണ് നികുതി നിരക്കുകളും കണക്കാക്കുന്നതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
എന്നാൽ ഭൗതിക സ്വർണം വാങ്ങുന്നത് കുറയാനുള്ള സാധ്യതകൾ ഉയരുന്നു. അത്തരത്തിൽ ഡിമാൻഡ് കുറഞ്ഞാൽ നിക്ഷേപകർ കൂടുതലായും ഗോൾഡ് ഇടിഎഫുകൾ, ഡിജിറ്റൽ സ്വർണം തുടങ്ങിയ ഓപ്ഷനുകളിലേക്ക് തന്നെ നിലയുറപ്പിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications