നിരവധി നിക്ഷേപ ഓപ്ഷനുകളുണ്ട്. എന്നാൽ എവിടെ നിക്ഷേപിക്കുമെന്ന ആശയക്കുഴപ്പം നിങ്ങൾക്കുമുണ്ടോ? സത്യത്തിൽ മ്യൂച്വൽ ഫണ്ടുകളാണോ അതോ സ്വർണ നിക്ഷേപങ്ങളാണോ ഏറ്റവും മികച്ചത്? ഇവ രണ്ടും വ്യത്യസ്ത നേട്ടങ്ങളും ആനുകൂല്യങ്ങളും നൽകുന്നു. ഇവ രണ്ടും ജനപ്രിയ നിക്ഷേപങ്ങളാണ്. രണ്ടിൻ്റെയും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കിയ ശേഷം നിക്ഷേപിക്കാം....
സ്വർണ നിക്ഷേപം...
സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണ്. വിപണികൾ അസ്ഥിരമാകുമ്പോഴോ പണപ്പെരുപ്പം ഉയരുമ്പോഴോ, പല നിക്ഷേപകരും സ്വർണ നിക്ഷേപത്തിലേക്ക് ചുവട് മാറ്റുന്നു. കാരണം സ്വർണം എപ്പോഴും അതിന്റെ മൂല്യം നിലനിർത്തുന്നു. മാത്രമല്ല മറ്റ് നിക്ഷേപങ്ങൾ തകരുമ്പോഴും സ്വർണത്തിന് യാതൊരു കുലുക്കവും സംഭവിക്കാറില്ല. നിലവിൽ സ്വർണ വില കുതിച്ചുയരുകയാണ്.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങളും ഓഹരി വിപണിയുടെ തകർച്ചയുമെല്ലാം സ്വർണ വിലയ്ക്ക് കൂടുതൽ ശക്തി പകരുകയായിരുന്നു. നിലവിൽ താരിഫ് നയങ്ങളിൽ അയവുണ്ടെങ്കിലും സ്വർണ വിലയ്ക്ക് കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ല.
"വ്യാപാര താരിഫുകൾ, ഡോളർ ദുർബലമാകൽ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയ പ്രതിസന്ധികളെല്ലാം നിലനിന്നിട്ടും സ്വർണം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നു" എന്ന് വിപണി വിദഗ്ധൻ പറഞ്ഞു.
പക്ഷേ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമെന്തെന്നാൽ സ്വർണം മറ്റു നിക്ഷേപങ്ങളെ പോലെ നിങ്ങൾക്ക് പലിശയോ ലാഭവിഹിതമോ നൽകുന്നില്ല. വില ഉയരുമ്പോൾ മാത്രമേ നിങ്ങൾക്ക് വരുമാനം ലഭിക്കൂ, നിങ്ങൾ അത് ലാഭത്തിൽ വിൽക്കുന്നു. മാത്രമല്ല പലപ്പോഴും സ്വർണ വിലകൾ പ്രവചനാതീതമായിരിക്കും. അവ പെട്ടെന്ന് ഉയരുകയും അത്രയും വേഗത്തിൽ ഇടിയുകയും ചെയ്തേക്കാം.
"പരമ്പരാഗതമായി സുരക്ഷിത നിക്ഷേപമായി കാണുന്ന സ്വർണം, പണപ്പെരുപ്പത്തിനും സാമ്പത്തിക അനിശ്ചിതത്വത്തിനും എതിരെ നല്ലൊരു നിക്ഷേപമായിരിക്കും. സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്‌ജിബി) അല്ലെങ്കിൽ ഗോൾഡ് ഇടിഎഫുകൾ പോലുള്ള ഡിജിറ്റൽ ഓപ്ഷനുകളിലൂടെ നിക്ഷേപകർക്ക് സ്വർണത്തിൽ എളുപ്പം നിക്ഷേപിക്കാൻ കഴിയും," നീരജ് ഭഗത് & കമ്പനിയുടെ എംഡി സിഎ രുചിക ഭഗത് പറഞ്ഞു.
"സ്വർണത്തിന്റെ ദീർഘകാല വരുമാനം പരിശോധിച്ചാൽ അത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളേക്കാൾ എത്രയോ പിന്നിലാണ്, മാത്രമല്ല സ്വർണ നിക്ഷേപങ്ങൾ നിങ്ങൾ വരുമാനം നൽകുന്നില്ല, മറിച്ച് മൂലധന വർദ്ധനവ് മാത്രമാണ് ഉണ്ടാക്കുന്നത്." സിഎ രുചിക ഭഗത് കൂട്ടിച്ചേർത്തു.

മ്യൂച്വൽ ഫണ്ടുകൾ....
മ്യൂച്വൽ ഫണ്ടുകൾ, പ്രത്യേകിച്ച് ഇക്വിറ്റി ഫണ്ടുകൾ ഓഹരി വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിപണിയിൽ ശക്തമായ കുതിപ്പുണ്ടെങ്കിൽ നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം സ്വർണത്തേക്കാൾ വേഗത്തിൽ വളരും. ദീർഘകാലാടിസ്ഥാനത്തിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ശക്തമായ വരുമാനം നൽകുന്നു. പലപ്പോഴും മറ്റു നിക്ഷേപങ്ങളേക്കാളും ഉയർന്ന നേട്ടം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലൂടെ നേടാം..
"ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിച്ചാൽ കോമ്പൗണ്ടിംഗിന്റെയും വിപണി വളർച്ചയുടെയും ശക്തി കാരണം വലിയ സമ്പത്ത് സൃഷ്ടിക്കാൻ സാധിക്കുന്നു. ഇത് സ്വർണ നിക്ഷേപത്തേക്കാൾ കൂടുതലായിരിക്കും. കൃത്യമായ നിക്ഷേപം, വിപണിയിലെ ചാഞ്ചാട്ടം എന്നിവയുള്ളതിനാൽ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഫലപ്രദം" സിഎ രുചിക ഭഗത് പറഞ്ഞു.
ഇരു നിക്ഷേപങ്ങളിലും നികുതി ഈടാക്കുന്നത് എങ്ങനെയെല്ലാം?
"2024 ജൂലൈ 23-ന് മുമ്പ്, സ്വർണ മൂലധന ആസ്തികൾ 36 മാസത്തെ ഹോൾഡിംഗ് കാലയളവിനുള്ളിൽ വിൽക്കാൻ തീരുമാനിച്ചാൽ അത് ഹ്രസ്വകാല മൂലധന നേട്ടങ്ങളായി കണക്കാക്കുകയും വ്യക്തിയുടെ ബാധകമായ മാർജിനൽ സ്ലാബ് നിരക്കുകളിൽ നികുതി ചുമത്തുകയും ചെയ്യും. എന്നാൽ ഇതേ സ്വർണം 36 മാസത്തിൽ കൂടുതൽ കൈവശം വച്ചിട്ടുണ്ടെങ്കിൽ അതിനെ ദീർഘകാല മൂലധന നേട്ടങ്ങളായി കണക്കാക്കുന്നു. അതിനാൽ 112 സെക്ഷൻ പ്രകാരം 20% നികുതി ചുമത്തുകയും ചെയ്യും." സിഎ (Dr.) സുരേഷ് സുരാന പറഞ്ഞു.
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്കും ഈ നികുതി പ്രശ്നങ്ങളുണ്ടോ? നിങ്ങളുടെ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിൽക്കുന്നതിന് മുമ്പ് 12 മാസത്തിൽ കൂടുതൽ കൈവശം വെച്ചാൽ അത് ദീർഘകാല മൂലധന നേട്ടമായി കണക്കാക്കും. അല്ലാത്തപക്ഷം, അവ ഹ്രസ്വകാല നേട്ടമായി കണക്കാക്കുമെന്ന് സുരേഷ് സുരാന കൂട്ടിച്ചേർത്തു.
"ആദായ നികുതി നിയമത്തിലെ ('ഐടി ആക്ട്') 111A പ്രകാരം ഈ ഹ്രസ്വകാല മൂലധന നേട്ടത്തിന് 15% നികുതിയാണ് ചുമത്തുന്നത്. ദീർഘകാല മൂലധന നേട്ടത്തിന് 10% നിരക്കിലായിരിക്കും നികുതി ചുമത്തുന്നത്. അത്തരം ദീർഘകാല മൂലധന നേട്ടങ്ങൾ ഒരു സാമ്പത്തിക വർഷത്തിൽ 1.25 ലക്ഷം രൂപ എന്ന പരിധി കവിയുന്നുവെങ്കിൽ നികുതി നൽകേണ്ടി വരുന്നു" സുരാന പറഞ്ഞു.
ഈ രണ്ട് നിക്ഷേപങ്ങളിൽ ഏതാണ് കൂടുതൽ മികച്ചത്?
താരിഫ് പ്രതിസന്ധികൾക്ക് താൽക്കാലിക ആശ്വാസം വന്നെങ്കിലും സ്വർണ വില ഇപ്പോഴും ശക്തമായി കുതിക്കുന്നു. മറുവശത്ത് വിപണി സ്ഥിരത കൈവരിക്കുകയും പലിശനിരക്ക് കുറയുകയും ചെയ്താൽ മ്യൂച്വൽ ഫണ്ടുകൾ, പ്രത്യേകിച്ച് ഇക്വിറ്റി ഫണ്ടുകൾ പൂർണ ശക്തിപ്രാപിക്കുമെന്ന് വിപണി വിദഗ്ധർ വിശ്വസിക്കുന്നു.
"മിക്ക നിക്ഷേപകർക്കും, മ്യൂച്വൽ ഫണ്ടുകളായിരിക്കും പ്രധാന നിക്ഷേപ മാർഗം. ജോലിയിൽ നിന്നും വിരമിക്കുന്നവർക്കോ അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല ലക്ഷ്യങ്ങൾക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. സ്വർണം എപ്പോഴും മറ്റൊരു നിക്ഷേപം എന്ന നിലയിലാണ് നിക്ഷേപിക്കുന്നത്. അവ നിങ്ങളുടെ പോർട്ട്ഫോളിയോയുടെ 5-10% വരെയാകാം" ഭഗത് പറഞ്ഞു.
എസ്ഐപി വഴിയാണ് എല്ലാവരും മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുക. വിപണിയിലെ അപകട സാധ്യതകളും ചാഞ്ചാട്ടങ്ങളുമെല്ലാം നിക്ഷേപകർക്ക് വെല്ലുവിളിയാണ്. അതിൽ നിന്നും ശരിയായ രീതിയിൽ നിക്ഷേപം പ്ലാൻ ചെയ്യാൻ എസ്ഐപി സഹായിക്കും. അതിനാൽ തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഒരിക്കലും സുരക്ഷിതമല്ല. അതിനാൽ ഒരു സുരക്ഷിത നിക്ഷേപം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വർണത്തിലും ഒരേ സമയം നിക്ഷേപിക്കാം. പക്ഷേ മ്യൂച്വൽ ഫണ്ടിൽ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ അപ്രതീക്ഷിത വരുമാനവും ലഭിക്കും.
"ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാന സാധ്യത വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പണപ്പെരുപ്പത്തിനെതിരെ ഉറപ്പുള്ള നേട്ടം നൽകുന്ന സ്വർണ നിക്ഷേപങ്ങളിലൂടെ മാത്രമാണ്. കൂടാതെ ആഗോള അനിശ്ചിതത്വത്തിന്റെ സമയത്ത് മറ്റെല്ലാ നിക്ഷേപങ്ങളേക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സ്വർണത്തിന് കഴിയും." നിലേഷ് ഡി നായിക് പറഞ്ഞു.
"ഭൗതിക സ്വർണത്തേക്കാൾ കൂടുതൽ മികച്ചത് സ്വർണ ഇടിഎഫുകൾ അല്ലെങ്കിൽ സ്വർണ മ്യൂച്വൽ ഫണ്ടുകൾ എന്നിവയാണ്. അവയുടെ ചെലവ് കാര്യക്ഷമത, സൗകര്യം, ലിക്വിഡിറ്റി എന്നിവ ശ്രദ്ധേയമാണ്. സ്വർണത്തിൽ 10-15% വരെ നിക്ഷേപം നടത്തുന്നത് അനുയോജ്യമാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. " അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് നിക്ഷേപങ്ങളും വ്യത്യസ്ത നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. സ്വർണ നിക്ഷേപങ്ങൾ നിലവിലെ ട്രെൻഡാണ്. അവയുടെ മൂല്യം ഓരോ വർഷവും നിലവിൽ ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ നിങ്ങളുടെ നിക്ഷേപം രണ്ടിരട്ടിയോ മൂന്നിരട്ടിയോ ഉയർത്താൻ ആഗ്രഹിക്കുന്നവർ മ്യൂച്വൽ ഫണ്ടുകളെ സമീപിക്കുന്നതാവും ഉചിതം. ഇവ രണ്ടും ഒരു പോലെ നിലനിർത്തുന്നതും മികച്ച തീരുമാനമായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications