കയ്യിൽ സ്വർണമുള്ളവർക്ക് ലോട്ടറി; ഒരു പവൻ പണയം വെച്ചാൽ എത്ര കിട്ടും?
പണത്തിന് അത്യാവശ്യം വരുന്ന സമയത്ത് കയ്യിൽ സ്വർണമുണ്ടായിരുന്നെങ്കിലോ എന്ന് ചിന്തിക്കുന്നവർക്ക് ഇതാണ് നല്ലസമയം. സ്വർണം പണയം വെയ്ക്കാൻ പറ്റിയ സമയം. സ്വർണ വില കത്തി നിൽക്കുകയും ആർബിഐ ലോൺ ടു വാല്യു റേഷ്യോ ഉയർത്തുകയും ചെയ്തതോടെ കയ്യിൽ കിട്ടുന്ന തുക ഉയരും. വേഗത്തിൽ വായ്പ ലഭിക്കുമെന്നതിനാൽ വ്യക്തിഗത വായ്പയിലേക്ക് പലരെയും ആകർഷിക്കുന്നുണ്ട്. ഇന്നത്തെ പലിശ നിരക്കുകൾ പരിഗണിക്കുമ്പോൾ വ്യക്തിഗത വായ്പ വലിയ ചെലവേറിയതാണ്. ഇതിന് പകരം സ്വർണ പണയ വായ്പകളാണ് ഏറ്റവും സൗകര്യപ്രദമാകുന്നത്. എന്താണ് സ്വർണ പണയ വായ്പയുടെ നേട്ടം എന്ന് നോക്കാം.
എളുപ്പത്തിൽ വായ്പ
വേഗത്തിൽ, ചുരുങ്ങിയ നടപടികളിലൂടെ ലഭിക്കുന്നു എന്നതാണ് സ്വർണ പണയ വായ്പകളുടെ ഗുണം. പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തെ അതേ രീതിയിൽ പരിഗണിച്ച് വേഗത്തിൽ പണം ലഭിക്കാൻ സ്വർണ പണയ വായ്പയിലൂടെ സാധിക്കും. ഡിജിറ്റൽ വായ്പകൾ വേഗം നന്നായി കുറച്ചു. വലിയ രേഖകളോ ക്രെഡിറ്റ് സ്‌കോറുകളോ പരിഗണിക്കാതെ തന്നെ വായ്പ ലഭിക്കുന്നു എന്നതാണ് സ്വർണ പണയ വായ്പയുടെ നേട്ടം. ഈടായി നൽകുന്ന സ്വർണമാണ് ഇവിടെ പ്രധാനമായും പരിഗണിക്കുന്നത്. വിദ്യാഭ്യസ ചെലവുകൾ പോലെ പെട്ടന്ന് കണ്ടത്തേണ്ട പണത്തിന് സ്വർണ പണയ വായ്പ ഉപകരിക്കും.

ഉയർന്ന ലോൺ ടു വാല്യു
വായ്പയിലൂടെ ഉദ്യേശിച്ച തുക തന്നെ ലഭിക്കുക എന്നത് പലഘട്ടത്തിലും വെല്ലുവിളി നിറഞ്ഞതാണ്. ഇതിനായി പലർക്കും ഉയർന്ന പലിശയുള്ള വായ്പയിലേക്ക് പോകേണ്ടി വരും. ഇവിടെ സ്വർണ പണയ വായ്പയിലെ ഉയർന്ന ലോൺ ടു വാല്യു അനുപാതം കാരണം വലിയ തുക വായ്പയായി ലഭിക്കും. 2.5 ലക്ഷം വരെയുള്ള വായ്പയുടെ എൽടിവി 85 ശതമാനമാണ്. 1 ലക്ഷത്തിൻരെ സ്വർണം പണയപ്പെടുത്തിയാൽ 85 ശതമാനം തുക ലഭിക്കും. 2.5 ലക്ഷം മുതൽ 5 ലകഷത്തിന് വായ്പയ്ക്ക് 80 ശതമാനവും 5 ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് 75 ശതമാനവുമാണ് എൽടിവി.
പലിശ
സെക്വേർഡ് വായ്പകളായതിനാൽ തന്നെ സ്വർണ പണയ വായ്പയിൽ പലിശ നിരക്ക് താരതമ്യേന കുറവായിരിക്കും. തിരിച്ചടവ് സംഖ്യ കുറയുന്നത് വായ്പയെടുത്തയാൾക്ക് മികച്ച രീതിയിൽ തികിച്ചടവ് സൗകര്യം ഒരുക്കുന്നു. വ്യത്യസ്ത തിരിച്ചടവ് രീതികൾ സ്വർണ പണയ വായ്പയുടെ മറ്റൊരു ആകർഷണീയതയാണ്. വായ്പയെടുത്തയാളുടെ തിരിച്ചടവ് സൗകര്യം പോലെ പലിശയും വായ്പ തുകയും തിര്ച്ചടയ്ക്കാം. ചില വായ്പ പ്ലാനുകൾ അനുസരിച്ച് തുടക്കത്തിൽ പലിശ മാത്രം അടച്ച് മുന്നോട്ട് പോകാം. തുക പൂർണമായി ഒറ്റത്വണ തിരിച്ചടയ്ക്കാനും സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


