പലപ്പോഴും അത്യാവശ്യഘട്ടങ്ങളിലാണ് നമ്മൾ സ്വർണം പണയം വയ്ക്കാറുള്ളത്. എന്നാൽ ചില സമയങ്ങളിൽ പണയം വെച്ച് സ്വർണ്ണം തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്. ഇന്ത്യയിലെ സ്വർണക്കടം വിപണി 2027 മാർച്ചിനകം ₹15 ലക്ഷം കോടി എത്തുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഐസിആർഎ റിപ്പോർട്ട് പറയുന്നു. അതോടൊപ്പം കടം തിരിച്ചടയ്‌ക്കാനാവാതെ പോകുന്നവരുടെ എണ്ണം ദിനംപ്രതി ഇന്ത്യയിൽ കൂടി വരികയാണെന്നും ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇത്തരത്തിൽ എടുത്ത പണം തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നതുകൊണ്ട് തന്നെ നിങ്ങളുടെ സ്വർണാഭരണം നഷ്ടപ്പെടുക മാത്രമല്ല ചെയ്യുന്നത് അതുവഴി നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കൂടി താഴെ പോകാൻ കാരണമാകും. കൃത്യമായ ധനകാര്യ മാനേജ്മെന്റ് ഉണ്ടെങ്കിൽ അടവ് നിന്നു പോകാനോ അല്ലെങ്കിൽ നിങ്ങളുടെ സ്കോർ ഇടിഞ്ഞു പോകാനോ കാരണമാകില്ല. വിദഗ്ധരുടെ അഭിപ്രായപ്രകാരം അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു മികച്ച ഫൈനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും, അതുവഴി നിങ്ങളുടെ സ്വർണവും ഡിസ്കോർ നിങ്ങൾക്ക് സംരക്ഷിക്കാൻ കഴിയുകയും ചെയ്യും.
വിദഗ്ധർ പറയുന്നത് എന്ത്
ക്രെഡ്ജനിക് എന്ന ക്രെഡിറ്റ് ടെക് കമ്പനിയുടെ സഹസ്ഥാപകനും സി ഇ ഒയുമായ റിഷഭ് ഗോയൽ പറയുന്നത് അനുസരിച്ച്, "കടവ്യവസ്ഥകൾ പൂർണ്ണമായി മനസിലാക്കുകയും സ്വർണവിലയിലെ മാറ്റങ്ങൾ തിരിച്ചടവിനെ എങ്ങനെ ബാധിക്കുമെന്നത് മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ വരുമാനത്തിന് അനുസൃതമായ തിരിച്ചടവ് പദ്ധതി തയ്യാറാക്കുക," എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.
"ടൈംലെസ്സ് പണമടയ്ക്കുന്നതിനായി പേയ്‌മെന്റ് ഓട്ടോമേറ്റ് ചെയ്യുക, കഴിയുമ്പോൾ നിശ്ചിത തുകയിലും അധികം അടയ്ക്കുക, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ബാങ്കുമായി ബന്ധം തുടരുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണം മൂലം ഉണ്ടാകുന്ന കടത്തിൽ നിന്ന് ഒഴിവാക്കാനും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഇടയാതിരിക്കാനും ആഭരണം നഷ്ടപ്പെടാതിരിക്കാനും വിദഗ്ധർ പറയുന്ന അഞ്ച് മാർഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം

കട വ്യവസ്ഥകൾ മനസ്സിലാക്കുക
സ്വർണം പണയം വെക്കുന്നതിന് മുമ്പ് കട വ്യവസ്ഥകളും പ്രോസസ്സിങ് ഫീസ്, പരിശുദ്ധി നോക്കുന്ന ഫീസ്, കാലാവധി എന്നിവയൊക്കെ വിശദമായി മനസ്സിലാക്കണം. സാധാരണയായി, ലോൺ ടു വാല്യൂ അനുപാതം 75% ആണ്, അതായത് നിങ്ങളുടെ സ്വർണത്തിന്റെ മൂല്യത്തിന്റെ 75% വരെ മാത്രമാണ് നിങ്ങൾക്ക് വായ്പയായി ലഭിക്കുന്നത്.
ബുള്ളറ്റ് റിപെയ്മെന്റ് പോലുള്ള രീതികൾ അവസാനം വലിയ സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് ഇടയാക്കാം, അതിനാൽ ഇ എം ഐ അടിസ്ഥാനമാക്കിയുള്ള തിരിച്ചടവുകൾ കൂടുതൽ സുരക്ഷിതമാണ്.
യാഥാർഥ്യമായ തിരിച്ചടവ് പദ്ധതി ഒരുക്കുക
പണമെടുത്ത ശേഷം തിരിച്ചടവ് സംവിധാനങ്ങൾ ചിന്തിക്കുന്നത് പിശകാണ്. അതിനാൽ മുൻകൂട്ടി തിരിച്ചടവ് പദ്ധതി തയ്യാറാക്കുക. നിങ്ങളുടെ മാസവരുമാനത്തിന് യോജിക്കുന്ന ഇ എം ഐ സംവിധാനം തിരഞ്ഞെടുക്കുക. കൂടുതൽ സുരക്ഷിതത്വത്തിനായി ഒരു താത്കാലിക ഫണ്ട് അല്ലെങ്കിൽ എമർജൻസി ബഫർ കൂടി ഒരുക്കാവുന്നതാണ്.
സ്വർണവിലയിലെ മാറ്റങ്ങൾ നിരീക്ഷിക്കുക
സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടാകുമ്പോൾ, എൽ ടി വി അനുപാതം ലംഘിക്കപ്പെടാനുള്ള സാധ്യത കൂടുന്നു. ഇതോടെ ബാങ്കുകൾ മാർജിൻ പണമടയ്ക്കാൻ ആവശ്യപ്പെടുകയും, താല്പര്യം ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിന് വെക്കുകയും ചെയ്യാം. അതുകൊണ്ട് തന്നെ സ്വർണവിപണിയുടെ ചലനങ്ങളോടും ബാങ്ക് വ്യവസ്ഥകളോടും ക്രമം പാലിച്ച്‌നിൽക്കണം. വില താഴുമ്പോൾ ഭാഗിക തിരിച്ചടവുകൾ ചെയ്യുന്നത് സുരക്ഷിതത്വം നൽകും.
തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു ബദൽ സംവിധാനം മുൻകൂട്ടി പ്ലാൻ ചെയ്യുക
എടുത്ത് സ്വർണത്തിന് പണം തിരിച്ചടയ്ക്കാൻ കഴിയാതെ വരുകയാണെങ്കിൽ അതിനുവേണ്ടി ഒരു ബദൽ മാർഗ്ഗം മുൻകൂട്ടി മനസ്സിൽ കാണുക.
ഓവർഡ്രാഫ്റ്റ് സൗകര്യം, ഇ എം ഐ പുനക്രമീകരണം, അല്ലെങ്കിൽ ഗ്രേസ് പിരീഡ് പോലുള്ള സാന്ദർഭിക സഹായങ്ങൾ ലഭിച്ചേക്കാം.
അതുകൊണ്ട് വളരെ വൈകാതെ പ്രവർത്തിച്ചാൽ, ആഭരണങ്ങളും ക്രെഡിറ്റും സംരക്ഷിക്കാം.
ഫൈനാൻഷ്യൽ അച്ചടക്കം എപ്പോഴും പാലിക്കുക
മറ്റൊരു കടം എടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ ആദായം, ചെലവ്, മറ്റ് കട ബാധ്യതകൾ എന്നിവ സുതാര്യമായി ആസൂത്രണം ചെയ്യണം. മാസവരുമാനം മുഴുവനായി കട തിരിച്ചടവിന് പോവരുത്. ബജറ്റ് ഒരുക്കുക, ചെലവുകൾ നിരീക്ഷിക്കുക, ക്രെഡിറ്റ് സ്കോർ നിരന്തരം പരിശോധിക്കുക. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക ഭദ്രത നിലനിർത്താൻ സഹായിക്കും.
സ്വർണ്ണം വെച്ച് പണയത്തിന് പണം എടുത്താൽ അത് തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. അല്ലെങ്കിൽ വലിയ നഷ്ടത്തിൽ നിങ്ങളുടെ മൂല്യമേറിയ സ്വർണം നഷ്ടപ്പെടുകയും അതോടൊപ്പം തന്നെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഇടിഞ്ഞു താഴുകയും ചെയ്യും. അതുകൊണ്ടുതന്നെ ഗോൾഡ് ലോൺ എടുക്കുന്നതിനു മുൻപ് മേൽപ്പറഞ്ഞ എല്ലാം പരിശോധിച്ചു വ്യക്തമാക്കിയതിനുശേഷം ഒരു തീരുമാനത്തിലെത്തുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications