സ്വര്‍ണ വായ്പ: പ്രധാന ബാങ്കുകളില്‍ പലിശയും പ്രോസസിങ് ചാര്‍ജും കുറവുളളത് എവിടെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിന് ഒരു അത്യാവശ്യം വന്നാല്‍ വളരെ വേഗത്തില്‍ വായ്പ തരപ്പെടുത്താന്‍ ഉപകരിക്കുന്ന പണയവസ്തു സ്വര്‍ണം തന്നെയാണ്. അരദിവസം പോലും സമയമെടുക്കാതെ ഒരു വായ്പയെടുക്കുന്നതിന് കൈവശമുള്ള സ്വര്‍ണ്ണം ഉപയോഗിക്കാനാകും. ബാങ്കിന്റെ ഭാഷ്യം അനുസരിച്ച് വ്യക്തിഗത വായ്പ പോലെയുള്ളവയേക്കാള്‍ 'സുരക്ഷിത'മാണ് സ്വര്‍ണ്ണ വായ്പകള്‍. അതിനാല്‍ മറ്റുള്ള ബാങ്ക് വായ്പകളെ അപേക്ഷിച്ച് ഗോള്‍ഡ് ലോണുകള്‍ക്ക് പലിശയും കുറവായിരിക്കും.

 

ആകര്‍ഷകമായ

ഒരുപിടി ബാങ്കുകള്‍ ആകര്‍ഷകമായ പലിശയില്‍ സ്വര്‍ണ വായ്പകള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ സ്വര്‍ണം പണയമായി വയ്ക്കുമ്പോള്‍ മുന്‍കൂട്ടി നിശ്ചിയച്ചിരിക്കുന്ന 75 ശതമാനം അന്തര്‍ലീന മൂല്യത്തിനാവും (Loan To Value- LTV) വായ്പ അനുവദിക്കുക. അതായത്, ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പണയം വയ്ക്കുന്നതെങ്കില്‍ പരമാവധി 75,000 രൂപയാവും വായ്പയായി ലഭിക്കുക. അതിനാല്‍ എത്ര തുക വരെ പണയ വസ്തുവിന് ലഭിക്കുമെന്നും അതിന് ഈടാക്കുന്ന ചാര്‍ജുകള്‍ (LTC Ratio) എത്രയെന്നും വായ്പ എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

Also Read: ബാങ്കിനെയും മുട്ടുകുത്തിക്കുന്ന സ്ഥിരവരുമാനം! കുറഞ്ഞകാലം കൂടുതൽ പലിശ; നോക്കുന്നോ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ പണയത്തിന്മേലുള്ള പലിശയുടെ നിരക്ക് 7.30 ശതമാനമാണ്. ഒരു അപേക്ഷകന് പരമാവധി 50 ലക്ഷം രൂപ വരെ 3 വര്‍ഷ കാലാവധിയില്‍ സ്വര്‍ണ വായ്പ ലഭിക്കും. അതേസമയം ഗോള്‍ഡ് ലോണിന് പ്രോസസിങ് ചാര്‍ജ് പിടിക്കും. വായ്പ അനുവദിക്കുന്ന തുകയുടെ 0.50 ശതമാനം നിരക്കിലും ഇതിനുള്ള ജിഎസ്ടി നികുതിയും ചേര്‍ത്താണ് പ്രോസസിങ് ചാര്‍ജ് ഇനത്തില്‍ എസ്ബിഐ ഇടപാടുകാരില്‍ നിന്നും ഈടാക്കുക. സ്വര്‍ണ വായ്പകള്‍ അനുവദിക്കുന്നതിനുള്ള ചുരുങ്ങിയ ജിഎസ്ടി നിരക്ക് 500 രൂപയാണ് ചുമത്തുന്നത്.

കാനറ ബാങ്ക്

കാനറ ബാങ്ക്

ദേശസാല്‍കൃത ധനകാര്യ സ്ഥാപനമായ കാനറാ ബാങ്ക്, സ്വര്‍ണ വായ്പകള്‍ക്ക് 7.35 ശതമാനം നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഗോള്‍ഡ് ലോണുകള്‍ക്ക് 500 മുതല്‍ 5,000 രൂപ വരെ പ്രോസസിങ് ചാര്‍ജ് ഇനത്തില്‍ ഈടാക്കും.

പിഎന്‍ബി

വമ്പന്‍ പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് അഥവാ പിഎന്‍ബി, സ്വര്‍ണ വായ്പകള്‍ക്കായി 7.00 ശതമാനം മുതല്‍ പലിശ ഈടാക്കുന്നു. ഗോള്‍ഡ് ലോണിനുള്ള പരമാവധി പലിശ നിരക്ക് 7.50 ശതമാനമാണ്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര

മറ്റൊരു ദേശസാല്‍കൃത ബാങ്കിംഗ് സ്ഥാപനമായ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ആകര്‍ഷകമായ 7 ശതമാനം നിരക്കിലാണ് സ്വര്‍ണ വായ്പകള്‍ അനുവദിക്കുന്നത്. ഇതിനുള്ള പ്രോസസിങ് ചാര്‍ജ് ഇനത്തില്‍ 500 രൂപ മുതല്‍ 2000 രൂപയ്ക്കും ഇടയിലുള്ള തുകയും ജിഎസ്ടി നികുതിയും ചുമത്തും.

പഞ്ചാബ് & സിന്ധ് ബാങ്ക്

പഞ്ചാബ് & സിന്ധ് ബാങ്ക്

ഇടത്തരം പൊതുമേഖല ബാങ്കിംഗ് സ്ഥാപനമായ പഞ്ചാബ് & സിന്ധ് ബാങ്ക്, സ്വര്‍ണ പണയത്തിന് വാര്‍ഷികാടിസ്ഥാനത്തില്‍ 7 മുതല്‍ 7.50 ശതമാനം വരെ പലിശയാണ് ഈടാക്കുന്നത്. ഗോള്‍ഡ് ലോണുകള്‍ക്ക് വേണ്ടിയുള്ള ചുരുങ്ങിയ പ്രോസസിങ് ഫീസ് 500 രൂപയും കൂടിയ നിരക്ക് 10,000 രൂപയുമാണ്.

യൂണിയന്‍ ബാങ്ക്

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ധനകാര്യ സേവന സ്ഥാപനമായ യൂണിയന്‍ ബാങ്ക്, സ്വര്‍ണ വായ്പകള്‍ക്ക് 7.25 ശതമാനം മുതല്‍ 8.25 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. അതേസമയം ഇവരുടെ വെബ്‌സൈറ്റില്‍ പ്രോസസിങ് ചാര്‍ജിനെ കുറിച്ചുള്ള വിവരം ലഭ്യമല്ല.

ചുരുക്കം

ചുരുക്കം

മേല്‍ സൂചിപ്പിച്ച മുഖ്യധാരാ പൊതുമേഖലാ ധനകാര്യ സേവന സ്ഥാപനങ്ങളില്‍ സ്വര്‍ണ പണയത്തിന്മേലുള്ള വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്. ഇവര്‍ താരതമ്യേന മിതമായ പ്രോസസിങ് ചാര്‍ജുകളുമാണ് ചുമത്തുന്നത്. എന്നിരുന്നാലും എസ്ബിഐ, പിഎന്‍ബി, കാനറാ ബാങ്ക് തുടങ്ങിയവരുടെ പലിശ നിരക്കും ആകര്‍ഷകമായ നിലവാരത്തിലാണ്. പക്ഷേ ഇവരുടെ പ്രോസസിങ് ചാര്‍ജുകള്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ചുമത്തുന്നതിനേക്കാള്‍ കൂടുതലാണ്.

Also Read: റൈറ്റ് ട്രാക്കില്‍! ആകര്‍ഷകമായ മൂല്യവും; ഈ കുഞ്ഞന്‍ ഓഹരിയില്‍ നേടാം 60% ലാഭം

Read more about: investment
English summary

Gold Loan: Know About LTC LCV And Which Major Bank Has Less Interest Processing Fee SBI or Others

Gold Loan: Know About LTC LCV And Which Major Bank Has Less Interest Processing Fee SBI or Others
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X