കോവിഡ് വ്യാപനവും അതുമായി ബന്ധപ്പെട്ട ലോക്ക് ഡൗണും രാജ്യത്തെ മിക്ക കുടുംബങ്ങളെയും സാമ്പത്തീക ഞെരുക്കത്തിലേക്ക് തള്ളിവീഴ്ത്തിയിട്ടുണ്ട്. സാമ്പത്തിക സ്ഥിരതയില്‍ ഉലച്ചില്‍ വന്നതിനാല്‍ ഈ അനിശ്ചാതവസ്ഥയെ മറികടക്കുവാനായി പലരും
കോവിഡ് വ്യാപനവും അതുമായി ബന്ധപ്പെട്ട ലോക്ക് ഡൗണും രാജ്യത്തെ മിക്ക കുടുംബങ്ങളെയും സാമ്പത്തീക ഞെരുക്കത്തിലേക്ക് തള്ളിവീഴ്ത്തിയിട്ടുണ്ട്. സാമ്പത്തിക സ്ഥിരതയില്‍ ഉലച്ചില്‍ വന്നതിനാല്‍ ഈ അനിശ്ചാതവസ്ഥയെ മറികടക്കുവാനായി പലരും അവരുടെ സാമ്പാദ്യത്തെയും വായ്പയേയും ആശ്രയിക്കുന്നത് പതിവായിരിക്കുകയാണ്.

പെട്ടെന്നുള്ള ആവശ്യങ്ങള്‍ അഭിമുഖീകരിക്കുവാന്‍ സ്വര്‍ണ വായ്പയെയാണ് മിക്കവരും തെരഞ്ഞെടുക്കുന്നത്. വ്യക്തിഗത വായ്പകളെക്കാള്‍ പലിശ നിരക്ക് കുറവാണെന്നതും, ഏത് ഉപയോഗത്തിനും പണം ഉപയോഗിക്കുവാന്‍ സാധിക്കുമെന്നതും സ്വര്‍ണ വായ്പയുടെ പ്രത്യേകതയാണ്. സ്വര്‍ണ വായ്പ എടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സ്വര്‍ണ വായ്പകള്‍ താരതമ്യേന ഹ്രസ്വകാല വായ്പകളാണ്. മിക്ക വായ്പാ ദാതാക്കളും 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള കാലയളവിലേക്കാണ് സ്വര്‍ണ വായ്പ നല്‍കാറുള്ളത്. ഈ നിശ്ചിത കാലയളവിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കുവാന്‍ സാധിക്കുമെന്ന് വായ്പയ്ക്ക് അപേക്ഷിക്കും മുമ്പ് നിങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്.
ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്വര്‍ണ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കുകളാണ് വായ്പ എടുക്കുന്നതിന് കൂടുതല്‍ സുരക്ഷിതം. വായ്പ എവിടുന്ന് എടുക്കുമ്പോഴും അതിനു മുമ്പായി സ്ഥാപനത്തെക്കുറിച്ച് ഒരു അന്വേഷണം നടത്തേണം. ഭാവിയില്‍ സംഭവിച്ചേക്കാനിടയുള്ള ഏതെങ്കിലും തരത്തിലുള്ള നഷ്ട സാധ്യത അതുവഴി ഇല്ലാതാക്കാം.
നിങ്ങള്‍ ഈടായി നല്കുന്ന സ്വര്‍ണത്തിന്റെ 100 ശതമാനവും വായ്പാ തുകയായി വായ്പാ ദാതാവ് നല്കുകയില്ല. ചിലപ്പോള്‍ 60 ശതമാനം വരെ തുക മാത്രമേ വായ്പയായി നല്‍കുകയുള്ളൂ. ചില സ്ഥാപനങ്ങള്‍ ഈട് നല്കുന്ന സ്വര്‍ണത്തിന്റെ 85 മുതല്‍ 90 ശതമാനം വരെ തുക വായ്പയായി നല്‍കാറുണ്ട്.
വായ്പാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക മുഴുവായും അടച്ചു തീര്‍ത്താല്‍ നിങ്ങള്‍ ഈട് നല്കിയ തുക വായ്പാ ദാതാവ് തിരികെ നല്‍കും.
വായ്പ അനുവദിക്കുന്നതിനായി അപേക്ഷകന്റെ പക്കല്‍ നിന്നും ബാങ്ക് പ്രൊസസിംഗ് ചാര്‍ജ് ഈടാക്കാറുണ്ട്. വായ്പാ തുകയുടെ ഏകദേശം 2 ശതമാനം വരെ വരുമിത്. വായ്പ എടുക്കുന്നതിന് മുമ്പായി പലിശ നിരക്കും പ്രൊസസിംഗ് ചാര്‍ജും പരിശോധിക്കുന്നത് നല്ലതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
