പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ സ്വർണം പണയം വയ്ക്കുന്നവർ നിരവധിയാണ്. എന്നാൽ, സ്വർണത്തിൻ മേൽ വായ്പ എടുക്കുമ്പോൾ, ഗോൾഡ് ലോൺ, ഗോൾഡ് ഓവർഡ്രാഫ്റ്റ് എന്നിവയിൽ ഏത് തിരഞ്ഞെടുക്കുന്നു എന്നത് തിരിച്ചടവിൽ നിർണായകമായ സ്വാധീനം ചെലുത്തും. ഇതിൽ ഏതാണ് യഥാർത്ഥത്തിൽ നിങ്ങളെ പണം ലാഭിക്കാൻ സഹായിക്കുക?
അടിയന്തരമായി പണം ആവശ്യമായി വരുമ്പോൾ ഭൂരിഭാഗം പേരും ആദ്യം ആശ്രയിക്കുന്നത് സ്വർണ പണയമാണ്. നടപടിക്രമങ്ങളിലെ എളുപ്പമാണ് ഇതിന് പ്രധാന കാരണം. എന്നാൽ, എവിടെ നിന്ന്, എങ്ങനെ വായ്പ എടുക്കുന്നു എന്നത് ലാഭ നഷ്ട കണക്കിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വായ്പ എടുക്കുന്ന രീതിയിലെ ചെറിയ മാറ്റം പോലും തിരിച്ചടവിൽ വലിയ ബാധ്യതയുണ്ടാക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് സാമ്പത്തിക വിദഗ്ധർ.

ഒരേ അളവിലുള്ള സ്വർണം പണയം വച്ച രണ്ടു വ്യക്തികൾക്ക് പലിശയിലുണ്ടായ ഭീമമായ വ്യത്യാസം ഇതിനൊരു ഉദാഹരണമാണമായി ചൂണ്ടിക്കാട്ടുകയാണ് സാമ്പത്തിക വിദഗ്ധർ. ഹ്രസ്വകാല ചെലവുകൾക്കായി രണ്ട് പേർക്ക് 3 ലക്ഷം രൂപ ആവശ്യമായിരുന്നു. ഒരാൾ ഗോൾഡ് ലോണു മറ്റൊരാൾ ഗോൾഡ് ഓവർഡ്രാഫ്റ്റും തിരഞ്ഞെടുത്തു. 8–9% വാർഷിക പലിശ നിരക്കിലാണ് സ്വർണ വായ്പയെടുത്തത്. രണ്ടാമത്തെയാൾ തിരഞ്ഞെടുത്തത് ഗോൾഡ് ഓവർഡ്രാഫ്റ്റാണ്. ആവശ്യമുള്ളപ്പോഴെല്ലാം പണം പിൻവലിക്കാനും നിങ്ങൾ ഉപയോഗിക്കുന്നതിന് മാത്രം പലിശ നൽകാനും സാധിക്കുന്ന ഒന്നാണിത്.
രണ്ടുപേരും ഒരേ അളവിലുള്ള സ്വർണമാണ് പണയം വെച്ചത്. എന്നാൽ ഒരാൾ പലിശയായി നൽകിയത് 12,000 രൂപയാണെങ്കിൽ, മറ്റൊരാൾക്ക് നൽകേണ്ടി വന്നത് അതിന്റെ ഇരട്ടിയോളം തുകയാണ്. വായ്പ തിരഞ്ഞെടുക്കുന്ന രീതിയിലുള്ള മാറ്റമാണ് ഈ വ്യത്യാസത്തിന് കാരണം. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ജ്വല്ലറികൾ എന്നിവർ നൽകുന്ന പലിശ നിരക്കുകളിലുള്ള വ്യത്യാസവും, തിരിച്ചടവ് രീതികളും കൃത്യമായി മനസിലാക്കാതെ സ്വർണ വായ്പ എടുക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെക്കുമെന്നാണ് ഇത് തെളിയിക്കുന്നത്.
ഗോൾഡ് ലോൺ
ചിട്ടയായ തിരിച്ചടവ് - ഒറ്റത്തവണ ആവശ്യങ്ങൾക്കായി പണം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണ് ഗോൾഡ് ലോൺ.
നിശ്ചിത തുക - വായ്പ എടുക്കുന്നയാൾക്ക് ഒരു നിശ്ചിത തുക ഒറ്റത്തവണയായി ലഭിക്കുന്നു.
കൃത്യമായ ഇ.എം.ഐ. - കൃത്യമായ മാസത്തവണകളോടെ നിശ്ചിത കാലാവധിക്കുള്ളിൽ തുക തിരിച്ചടയ്ക്കണം.
സ്ഥിര പലിശ - സാധാരണയായി 8-9% പോലുള്ള മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്കുകളാണ് ഈ വായ്പകൾക്കുണ്ടാവുക.
പ്രയോജനം: ഘടനയും വ്യക്തതയും ആവശ്യമുള്ളവർക്ക് ഇത് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നു.
ഗോൾഡ് ഓവർഡ്രാഫ്റ്റ്
സൗകര്യത്തിനൊപ്പം അപകടസാധ്യതയും നിലനിൽക്കുന്നു. ഒരു ക്രെഡിറ്റ് ലൈൻ പോലെ പ്രവർത്തിക്കുന്ന സംവിധാനമാണിത്.
ഫ്ലെക്സിബിലിറ്റി - നിശ്ചയിച്ച പരിധിക്കുള്ളിൽ നിന്നുകൊണ്ട് ആവശ്യത്തിനനുസരിച്ച് പല തവണ പണം പിൻവലിക്കാൻ സൗകര്യമുണ്ട്.
പലിശ - ഉപയോഗിച്ച തുകയ്ക്ക് മാത്രമേ പലിശ നൽകേണ്ടതുള്ളൂ എന്നതിനാൽ ഇത് ആകർഷകമായി തോന്നാം.
പോരായ്മ - സാമ്പത്തിക അച്ചടക്കം ഇല്ലാത്തവർക്ക് ഇത് വലിയ ബാധ്യതയായി മാറും.
മറഞ്ഞിരിക്കുന്ന അപകടസാധ്യത
ഗോൾഡ് ഓവർഡ്രാഫ്റ്റ് എടുക്കുമ്പോൾ ഉപയോക്താക്കൾ ശ്രദ്ധിക്കാത്ത ഒരു പ്രധാന അപകടസാധ്യതയുണ്ട്. സ്വർണ്ണവിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഓവർഡ്രാഫ്റ്റ് സൗകര്യത്തെ നേരിട്ട് ബാധിക്കും. സ്വർണ്ണവില കുറഞ്ഞാൽ, ബാങ്ക് പണയം വെച്ച സ്വർണ്ണം വീണ്ടും മൂല്യനിർണ്ണയം നടത്തും. 'ലോൺ-ടു-വാല്യൂ' (LTV) അനുപാതം (സാധാരണയായി 75%) നിലനിർത്താൻ, ഓവർഡ്രാഫ്റ്റ് എടുത്തവരോട് ബാങ്ക് ഉടൻതന്നെ കുറച്ച് തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെടാം. പലിശ മാത്രം അടച്ചുപോവുകയും പ്രിൻസിപ്പൽ തുക തിരിച്ചടയ്ക്കാത്തവർക്ക് ഈ സാഹചര്യം വലിയ സമ്മർദ്ദമാകും. അപ്രതീക്ഷിതമായി തുക കണ്ടെത്തേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.
ഏത് തിരഞ്ഞെടുക്കണം?
ഒരു തവണ മാത്രം പണം ആവശ്യമുള്ളവർക്കും, തിരിച്ചടവിൽ കൃത്യമായ ഘടന ഇഷ്ടപ്പെടുന്നവർക്കും ഗോൾഡ് ലോൺ ആണ് സുരക്ഷിതമായ മാർഗ്ഗം. അതേസമയം, എപ്പോഴും പണം ആവശ്യമായി വരികയും, തിരിച്ചടവ് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുണ്ടെങ്കിൽ മാത്രം ഗോൾഡ് ഓവർഡ്രാഫ്റ്റ് പരിഗണിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications