പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി വായ്പയെടുക്കുകയാണ് പലരുടെയും മുന്നിലുള്ള പോംവഴി. ഇതിന് നിങ്ങൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളുണ്ടാകും. വ്യക്തിഗത വായ്പയും സ്വർണ്ണ വായ്പയും. ഈടില്ലാതെ പെട്ടെന്ന് ലഭിക്കുമെന്നതിനാൽ ഇത്തരം സാഹചര്യങ്ങളിൽ പേഴ്സണൽ ലോണുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. എന്നാൽ, പേഴ്സണൽ ലോണുകളെ പോലെ തന്നെ ഗോൾഡ് ലോണുകളും എളുപ്പത്തിൽ നേടാൻ സാധിക്കുന്നവയാണ്. അങ്ങനെയെങ്കിൽ ഇവയിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് നോക്കാം.
ഗോൾഡ് ലോൺ
സ്വർണ നാണയങ്ങൾ നാണയങ്ങൾ അല്ലെങ്കിൽ ആഭരണങ്ങൾ പോലുള്ള സ്വർണ്ണ ആസ്തികൾ പണയം വച്ച് വായ്പ നേടുന്നു. സാധാരണയായി, വായ്പ നൽകുന്ന ബാങ്കോ കമ്പനിയോ സ്വർണ്ണത്തിന്റെ വിപണി മൂല്യവും ഗുണനിലവാരവും അനുസരിച്ച് സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 75% മുതൽ 80% വരെ വായ്പയായി നൽകുന്നു. ഇഎംഐകളിലൂടെ സ്വർണ്ണ വായ്പ തിരിച്ചടയ്ക്കാം, ലോൺ ക്ലിയർ ചെയ്തുകഴിഞ്ഞാൽ സ്വർണ്ണം തിരികെ ലഭിക്കും.

ഈടായി നൽകുന്നത് സ്വർണ്ണമായതിനാൽ സ്വർണ്ണ വായ്പ സുരക്ഷിതമായ വായ്പയാണ്. ഭവന പുനരുദ്ധാരണം, നിർമ്മാണം, റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങൽ അല്ലെങ്കിൽ ബിസിനസ്സ് ചെലവുകൾ എന്നിവയ്ക്ക് അല്ലാതെ മറ്റു ആവശ്യങ്ങൾക്കായി ഫണ്ടുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ സ്വർണ്ണ വായ്പകൾ നികുതി ആനുകൂല്യങ്ങൾ നൽകുന്നില്ല. വീട് പുതുക്കിപ്പണിയുന്നതിന്, ആദായനികുതി നിയമം, 1961-ലെ സെക്ഷൻ 80C പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപയുടെവരെ നികുതിയിളവ് ലഭിക്കും. റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നതിനും നിർമ്മിക്കുന്നതിനും2 ലക്ഷം വരെ നികുതിയിളവ് ക്ലെയിം ചെയ്യാം.
ഗോൾഡ് ലോണിന്റെ നേട്ടങ്ങളും പോരായ്മകളും
നേട്ടങ്ങൾ: മറ്റു വായ്പകളിൽ നിന്ന് വ്യത്യസ്തമായി, സ്വർണ്ണ വായ്പയിൽ നിന്നുള്ള ഫണ്ടുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യത്യസ്ത പലിശ നിരക്കിൽ സ്വർണ്ണ വായ്പകൾ നൽകുന്നു. ലോൺ അംഗീകാരവും വിതരണ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണെന്നതാണ് മറ്റൊരു പ്രത്യേകത. ഈ ലോണിന് ക്രെഡിറ്റ് ചരിത്രം ആവശ്യമില്ല.
പോരായ്മകൾ: വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, പണം വീണ്ടെടുക്കാൻ സ്വർണം വിൽക്കാൻ കടം കൊടുക്കുന്നയാൾക്ക് നിയമപരമായ അവകാശമുണ്ട്.
എന്താണ് പേഴ്സണൽ ലോൺ
വ്യക്തിഗത വായ്പ എന്നത് സുരക്ഷിതമല്ലാത്ത വായ്പയാണ്. ഇതിനർത്ഥം ഫണ്ട് ലഭിക്കുന്നതിന് നിങ്ങൾക്ക് ഒരു ജാമ്യവും നൽകേണ്ടതില്ല എന്നാണ്. വായ്പ നൽകുന്ന ബാങ്ക് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം പരിശോധിച്ച് യോഗ്യനാണെന്ന് കരുതുന്നുവെങ്കിൽ, വായ്പ നൽകും. വരുമാനം, തിരിച്ചടവ് ചരിത്രം, തൊഴിൽ, ക്രെഡിറ്റ് ചരിത്രം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യോഗ്യത നിർണയിക്കുന്നത്. ക്രെഡിറ്റ് സ്കോർ എത്രത്തോളം ഉയർന്നിരിക്കുന്നുവോ അത്രയും വേഗം വായ്പ കിട്ടും.
പേഴ്സണൽ ലോണിന്റെ നേട്ടങ്ങളും പോരായ്മകളും
നേട്ടങ്ങൾ: സെക്യൂരിറ്റി ഡെപ്പോസിറ്റോ ഈടുകളോ ഇല്ലാതെ ലോൺ ലഭിക്കും. ക്രെഡിറ്റ് കാർഡുകൾ പോലെയുള്ള മറ്റ് സുരക്ഷിതമല്ലാത്ത വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് വളരെ കുറവാണ്. ഉയർന്ന പലിശയുള്ള വായ്പകൾ ഒറ്റ പ്രതിമാസ പേയ്‌മെന്റായി ഏകീകരിക്കാൻ വ്യക്തിഗത വായ്പകൾ ഉപയോഗിക്കാം. വ്യക്തിഗത വായ്പയുടെ സഹായത്തോടെ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താം.
പോരായ്മകൾ: പേഴ്സണൽ ലോണുകൾ ഫീസും പിഴയും ഈടാക്കാറുണ്ട്. ഇത് കടം വാങ്ങുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കും. പ്രോസസിംഗ് ഫീസ് ലോൺ തുകയുടെ 1% മുതൽ 6% വരെയാകാം. ക്രെഡിറ്റ് സ്കോർ കുറഞ്ഞ പലിശ നിരക്കിൽ ഒരു വ്യക്തിഗത വായ്പ ലഭിക്കാനുള്ള സാധ്യതകളെ വളരെയധികം സ്വാധീനിക്കുന്നു. മോശം ക്രെഡിറ്റ് സ്കോർ വ്യക്തിഗത വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. മുമ്പത്തെ ലോണിൽ ഇഎംഐ അടയ്ക്കാത്തത് പുതിയ വ്യക്തിഗത വായ്പ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications