ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമുള്ള സ്വര്‍ണ വായ്പകള്‍ എന്നത് നിങ്ങള്‍ക്ക് അവശ്യമുള്ള തുക അവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാം എന്നാ വായ്പാ സേവനമാണ്. നിങ്ങള്‍ സ്വര്‍ണം പണയം നല്കുമ്പോള് വായ്പാ ദാതാവ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം
ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമുള്ള സ്വര്‍ണ വായ്പകള്‍ എന്നത് നിങ്ങള്‍ക്ക് അവശ്യമുള്ള തുക അവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാം എന്നാ വായ്പാ സേവനമാണ്. നിങ്ങള്‍ സ്വര്‍ണം പണയം നല്കുമ്പോള് വായ്പാ ദാതാവ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. എന്നാല്‍ പലിശ ഈടാക്കുന്നത് നിങ്ങള്‍ എത്ര തുക പിന്‍വലിക്കുന്നോ ആ തുകയ്ക്ക് മാത്രമായിരിക്കും. മുഴുവന്‍ തുകയ്ക്കും നിങ്ങള്‍ പലിശ നല്‍കേണ്ടതില്ല.

ഏകദേശം ക്രെഡിറ്റ് കാര്‍ഡിന് സമാനമാണ് ഓവര്‍ ഡ്രാഫ്റ്റ് സംവിധാനത്തോടു കൂടിയ സ്വര്‍ണ വായ്പയും എന്ന് പറയാം. ഇതിന്റെ പലിശ നിരക്കും നല്കുന്ന തുകയും സ്വര്‍ണ വായ്പയ്ക്ക് സമാനമാണ്. എന്നാല്‍ അവ സ്വര്‍ണ വായ്പകളെക്കാള്‍ അയവ് ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നു.
നിങ്ങള്‍ ബാങ്കില്‍ നിങ്ങളുടെ പക്കലുള്ള സ്വര്‍ണം ഓവര്‍ ഡ്രാഫ്റ്റ് സേവനം ലഭിക്കുന്നതിന് ഈടായി നല്കുമ്പോള് ബാങ്ക് നിങ്ങളുടെ പേരില്‍ പ്രത്യേക ഓഫര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് ആരംഭിക്കും. ആ അക്കൗണ്ടിലേക്ക് വായ്പാ തുക ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. ബാങ്കുകള്‍ക്കനുസരിച്ച് ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് പുതിയൊരു അക്കൗണ്ടോ,നിങ്ങളുടെ നിലവിലുള്ള സേവിംഗ്സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചോ വായ്പ നല്‍കാം.
ചില ബാങ്കുകള്‍ കറന്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ നേട്ടങ്ങളും പ്രത്യേകതകളും ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടിന് നല്‍കാറുണ്ട്. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാവുന്നതാണ്. ചിലപ്പോള്‍ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടില്‍ ഡെബിറ്റ് കാര്‍ഡും ഉപയോക്താവിന് ഇഷ്യൂ ചെയ്തേക്കാം.
ഇനി വായ്പാ അക്കൗണ്ടില്‍ നിന്നും പണം എടുക്കാനുള്ള മറ്റൊരു വഴി ചെക്ക് ഉപയോഗിക്കുക എന്നതാണ്. ചില ബാങ്കുകള്‍ ഓണ്‍ലൈന്‍ പെയ്മെന്റുകള്‍ക്കുള്ള സേവനവും ഈ അക്കൗണ്ടുകള്‍ വഴി നല്‍കുന്നുണ്ട്.
ഇഎംഐ അടിസ്ഥാനത്തിലുള്ള സ്വര്‍ണ വായ്പ നിങ്ങള്‍ക്ക് മുഴുവന്‍ തുകയും തരികയാണ് ചെയ്യുന്നത്. എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റ് വായ്പയിലൂടെ നിങ്ങള്‍ക്ക് റീ യുസബിള്‍ സേവനമാണ് ലഭിക്കുന്നത്.
അതായത് നിങ്ങള്‍ക്ക് 3 വര്‍ഷ കാലാവധിയില്‍ 3 ലക്ഷം രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് ഉണ്ടെന്ന് കരുതുക. ഈ തുകയുടെ ഒരു ഭാഗം, ഉദാഹരണത്തിന് 50,000 രൂപയോ അല്ലെങ്കില്‍ മുഴുവന്‍ തുക തന്നെയോ വായ്പാ കാലാവധിയ്ക്ക് മുമ്പ് എപ്പോഴായാലും നിങ്ങള്‍ക്ക് പിന്‍വലിച്ച്് ഉപയോഗിക്കാം. നിങ്ങള്‍ എത്ര തുകയാണോ ഉപയോഗിച്ചിരിക്കുന്നത്, ആ തുകയ്ക്ക് മാത്രമാണ് ബാങ്ക് നിങ്ങളില്‍ നിന്നും പലിശ ഈടാക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
