സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല : പവന് 36,000 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 36,000 രൂപയാണ് വില. ഒരു ഗ്രാമിന് 4,500 രൂപയും. കഴിഞ്ഞ മൂന്ന് ദിവസമായി ഈ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ജൂലൈ 31 മുതലാണ് പവന് 31,000 രൂപയില്‍ എത്ത

സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 36,000 രൂപയാണ് വില. ഒരു ഗ്രാമിന് 4,500 രൂപയും. കഴിഞ്ഞ മൂന്ന് ദിവസമായി ഈ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ജൂലൈ 31 മുതലാണ് പവന് 31,000 രൂപയില്‍ എത്തിയത്. രാജ്യാന്തര വിപണയില്‍ ട്രോയ് ഔണ്‍സിന് 1,810.89 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ചു ജൂലൈ മാസം സ്വര്‍ണ വിപണി മുന്നേറ്റം ദൃശ്യമാക്കിയിരുന്നു.

 2021-ല്‍ ഐപിഒ തരംഗം; ഇതിനോടകം കമ്പനികള്‍ സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകകള്‍, ഇനിയും വരാനേറെ

ജൂലൈയില്‍ പവന് 1000 രൂപയുടെ വര്‍ധന

ജൂലൈയില്‍ പവന് 1000 രൂപയുടെ വര്‍ധന

പവന് 1000 രൂപയുടെ വര്‍ധന ആണ് ജൂലൈയില്‍ സ്വര്‍ണ്ണത്തിന് ഉണ്ടായത്. ജൂലൈ 16,20,30 തിയതികളിലാണ് സ്വര്‍ണ വില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. പവന് 36,200 രൂപയായിരുന്നു വില. ജൂലൈ ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത് . ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ജൂലൈയില്‍ പവന് 800 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 36,960 രൂപ

ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 36,960 രൂപ

ജൂണ്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. ഇതാണ് ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. മെയ് 26ന് ഒരു പവന്‍ സ്വര്‍ണത്തിന് 36,880 രൂപ വരെ വില എത്തിയിരുന്നു. പിന്നീട് 36,960 രൂപയായി വില ഉയര്‍ന്ന ശേഷം ഇടിയുകയായിരുന്നു. മെയ് മാസത്തില്‍ 36,880 രൂപ ആയിരുന്നു ഏറ്റവും ഉയര്‍ന്ന വില.

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

പ്രളയ സെസ് പിന്‍വലിച്ചതോടെ സ്വര്‍ണം വില കുറയും

പ്രളയ സെസ് പിന്‍വലിച്ചതോടെ സ്വര്‍ണം വില കുറയും

സംസ്ഥാനത്ത് 2019 ഓഗസ്റ്റ് 1 ന് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് പിന്‍വലിച്ചതോടെ സ്വര്‍ണം പവന് 90 രൂപയിലേറെ കുറയും. വിവാഹം പോലെയുള്ള ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത് ആശ്വാസകരമാകും. നിലവില്‍ സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനം സെസ് കുറയും.

ക്യൂ നിന്ന് മുഷിയേണ്ട, ട്രഷറി സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം

രാജ്യാന്തര വിപണിയില്‍

രാജ്യാന്തര വിപണിയില്‍

അതേസമയം രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.2% കുറഞ്ഞ് 1,809.21 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.1% കുറഞ്ഞ് 1,814.90 ഡോളറിലെത്തി. വെള്ളി ഔണ്‍സിന് 0.4 ശതമാനം ഇടിഞ്ഞ് 25.37 ഡോളറിലാണുള്ളത്. ഫെഡ് പ്രഖ്യാപനങ്ങളുടെ പിന്തുണയില്‍ 1830 ഡോളര്‍ വരെ എത്തിയ ശേഷം വീണ സ്വര്‍ണം പിന്തുണ ലഭിച്ചാല്‍ വീണ്ടും 11830 നിലയില്‍ ക്രമപ്പെട്ടേക്കാം എന്നാണ് പ്രതീക്ഷ.

ലൈഫ് ഇന്‍ഷുറന്‍സ് ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍- നിങ്ങള്‍ അറിയേണ്ടതെല്ലാം

സ്വര്‍ണ വിലയെ ഇപ്പോള്‍ സ്വാധീനിക്കുന്ന ഘടകങ്ങള്‍

സ്വര്‍ണ വിലയെ ഇപ്പോള്‍ സ്വാധീനിക്കുന്ന ഘടകങ്ങള്‍

യുഎസ് ഡോളര്‍ വീണ്ടും കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങിയതും ഓഹരികളിലെ സ്ഥിരതയും യുഎസ് ട്രഷറി ആദായത്തിലുണ്ടായ തിരിച്ചുവരവും ഒപ്പം നിലവിലെ കോവിഡ് വ്യാപന സാഹചര്യം എന്നീ ഘടകങ്ങളാണ് സ്വര്‍ണ വിലയെ ഇപ്പോള്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്നത്. സ്വര്‍ണത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യമായ ഇന്ത്യയിലെ കോവിഡ് വ്യാപന സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണെങ്കിലും സ്വര്‍ണത്തിന്റെ വിപണി ക്രയവിക്രയം ഇനിയും ശക്തിയാര്‍ജിച്ചിട്ടില്ല.

തൊഴില്‍ മാറുകയാണോ? ഇപിഎഫ്ഒയില്‍ പണം എങ്ങനെ കൈമാറ്റം ചെയ്യാമെന്നറിയാം

ഡോളറിന്റെ കുതിപ്പ്

ഡോളറിന്റെ കുതിപ്പ്

ഡോളറിന്റെ കുതിപ്പ് സ്വാഭാവികമായും മറ്റുകറന്‍സികളെ ബാധിച്ചു. 5 മാസത്തെ ഉയര്‍ന്നനിലവാരത്തില്‍നിന്ന യൂറോ മെയ്മാസത്തോടെ 4 ശതമാനം തിരുത്തല്‍നേരിട്ടു. ഇപ്പോള്‍ നാലുമാസത്തെ ഏറ്റവും താഴ്ന്നനിലയിലാണ്. ഡോളറിന്റെ കരുത്ത് ഇന്ത്യന്‍ രൂപയേയും ബാധിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യവാരത്തിനുശേഷം ഡോളറിന് 72.31 രൂപ എന്നതില്‍ നിന്ന് 75.02 രൂപ വരെയായി രൂപയുടെ മൂല്യം. 

ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളാല്‍ വലഞ്ഞോ? കുറഞ്ഞ പലിശ നിരക്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇങ്ങനെ ലഭിക്കുമല്ലോ!

രാജ്യത്തെ മറ്റ് നഗരങ്ങളിലെ സ്വര്‍ണ വില

രാജ്യത്തെ മറ്റ് നഗരങ്ങളിലെ സ്വര്‍ണ വില

നഗരം 22 ക്യാരറ്റ് സ്വര്‍ണം (10 ഗ്രാം) 24 ക്യാരറ്റ് സ്വര്‍ണം (10 ഗ്രാം) വെളളി 1 കിലോ
 ബാംഗ്ലൂര്‍ Rs. 44,990 Rs.49,090 Rs. 67,900
 ഹൈദരാബാദ് Rs. 44,990 Rs. 49,090 Rs.73,000
 വിശാഖപട്ടണം Rs. 44,990 Rs. 49,090 Rs.73,000

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X