സ്വര്‍ണ വില സോവറീന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യൂ വിലയിലും താഴെ! നിക്ഷേപകര്‍ എന്ത് ചെയ്യണം?

ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില താഴ്ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തെ കണക്കുകള്‍ നോക്കിയാല്‍ 10 ഗ്രാം സ്വര്‍ണത്തിന് ഏകദേശം 1,800 രൂപയോളം ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. 10 ഗ്രാം സ്വര്‍ണത്തിന് 47, 7

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില താഴ്ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തെ കണക്കുകള്‍ നോക്കിയാല്‍ 10 ഗ്രാം സ്വര്‍ണത്തിന് ഏകദേശം 1,800 രൂപയോളം ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. 10 ഗ്രാം സ്വര്‍ണത്തിന് 47, 770 രൂപ എന്ന നിരക്കില്‍ ആയാലും 1 ഗ്രാമിന് 4,777 രൂപ എന്ന നിരക്കില്‍ ആയാലും രാജ്യത്തെ സ്വര്‍ണ വില നിലവാരം സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്റെ ഇഷ്യൂ വിലയെക്കാളും താഴ്ന്നിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സോവറീന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) സ്‌കീം 2021 -22 സീരീസ് വി ഇഷ്യൂ വില നിശ്ചയിച്ചിരുന്നത് ഗ്രാമിന് 4790 രൂപ അല്ലെങ്കില്‍ 10 ഗ്രാമിന് 47, 900 രൂപ എന്ന നിരക്കില്‍ ആയിരുന്നു.

Also Read : ആദ്യ ഇക്വിറ്റി നിക്ഷേപത്തിന് തയ്യാറെടുക്കുകയാണോ? എങ്കില്‍ ഈ 3 കാര്യങ്ങള്‍ മറക്കാതിരിക്കാംAlso Read : ആദ്യ ഇക്വിറ്റി നിക്ഷേപത്തിന് തയ്യാറെടുക്കുകയാണോ? എങ്കില്‍ ഈ 3 കാര്യങ്ങള്‍ മറക്കാതിരിക്കാം

എസ്ജിബി

എസ്ജിബി

ഓണ്‍ലൈന്‍ സ്വര്‍ണ നിക്ഷേപകര്‍ക്ക് എസ്ജിബിയില്‍ ഗ്രാമിന് 50 രൂപ എന്ന ഇളവ് കൂടിയുണ്ട്. ഇത് എസ്ജിബി ഇഷ്യൂ വിലയെ ഗ്രാമിന് 4,740 എന്ന നിരക്കിലും 10 ഗ്രാമിന് 47,400 രൂപ എന്ന നിരക്കിലേക്കും വീണ്ടും താഴ്ത്തുന്നുണ്ട്. സ്വര്‍ണ വില ഇത്തരത്തില്‍ കുറയുന്നത് തുടരുകയാണെങ്കില്‍ ആഗ്‌സത് 13ന് സീരീസ് വി അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ എസ്ജിബിയുടെ ഓണ്‍ലൈന്‍ ഇഷ്യൂ വിലയേക്കാള്‍ താഴേക്ക് സ്വര്‍ണ വില എത്തും. ഇത്തരമൊരു സാഹചര്യത്തില്‍ സ്വര്‍ണ നിക്ഷേപകര്‍ക്ക് സ്വീകരിക്കാവുന്ന മികച്ച നിക്ഷേപ മാര്‍ഗം ഏതായിരിക്കും?

Also Read : എന്താണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ്? എങ്ങനെ അപേക്ഷിക്കണം എന്നറിയാംAlso Read : എന്താണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ്? എങ്ങനെ അപേക്ഷിക്കണം എന്നറിയാം

സ്വര്‍ണം വാങ്ങിക്കുമ്പോള്‍

സ്വര്‍ണം വാങ്ങിക്കുമ്പോള്‍

നഷ്ടപ്പെടുവാനുള്ള സാധ്യത, മോഷ്ടിക്കപ്പെടുവാനുള്ള സാധ്യത തുടങ്ങിയ റിസ്‌ക് സാധ്യതകള്‍ ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങിക്കുമ്പോഴുണ്ട്. അതിന് പുറമേ സുരക്ഷിതമായി ഇവ സൂക്ഷിക്കേണ്ടുന്നതും നിക്ഷേപകന് വെല്ലുവിളിയാണ്. ഇതിനായി നിക്ഷേപകന് ഏതെങ്കിലും സാമ്പത്തീക സ്ഥാപനങ്ങളുടെ ലോക്കര്‍ സേവനങ്ങളും ഉപയോഗപ്പെടുത്തേണ്ടി വരും. ലോക്കര്‍ സേവനത്തിനുള്ള വാടകയ്ക്ക് പുറമേ, സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന് മേല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും നിക്ഷേപകന്‍ നിര്‍ബന്ധമായും വാങ്ങിക്കേണ്ടതുണ്ട്. ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തില്‍ ധനകാര്യ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും നഷ്ട സാധ്യതയുണ്ടായാല്‍ അതിനുള്ള പരിരക്ഷയാണത്.

Also Read : ഈ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുംAlso Read : ഈ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും

മൂല്യത്തില്‍ കുറവ്

മൂല്യത്തില്‍ കുറവ്

സ്വര്‍ണം സുരക്ഷിതമായി ഇടപാടുകള്‍ നടത്തുന്നതിനായി അവ വാങ്ങിച്ചിരിക്കുന്നതിന്റെ ബില്ലുകള്‍ കൈയ്യില്‍ സൂക്ഷിക്കുന്നതിന് പുറമേ ഓരോ തവണ സ്വര്‍ണാഭരണം വില്‍പ്പന നടത്തുമ്പോഴും അതിന്റെ പണിക്കൂലിയില്‍ നിക്ഷേപകന് നഷ്ടം സംഭവിച്ചു കൊണ്ടിരിക്കും. അത് താരതമ്യേന വലിയൊരു അളവ് തുക തന്നെയായിരിക്കും.

Also Read : എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓണം ഓഫറുകള്‍; വാഹന, ഭവന വായ്പകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍Also Read : എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓണം ഓഫറുകള്‍; വാഹന, ഭവന വായ്പകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍

സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍

സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ സ്വര്‍ണം സൂക്ഷിക്കപ്പെടുന്നത് എസ്ബിജി ഇഷ്യൂ ചെയ്യുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കലാണ്. സര്‍ക്കാറിന് വേണ്ടി ആര്‍ബിഐയാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. അതിനാല്‍ തന്നെ തന്റെ നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെയോര്‍ത്ത് നിക്ഷേപകന് യാതൊരു ആശങ്കയുടേയും ആവശ്യമില്ല.

Also Read : എന്താണ് എസ്‌ഐപി ഇന്‍ഷുറന്‍സ്? മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?Also Read : എന്താണ് എസ്‌ഐപി ഇന്‍ഷുറന്‍സ്? മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്നു

റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്നു

2015ലാണ് രാജ്യത്ത് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അഥവാ എസ്ജിബികള്‍ നിലവില്‍ വരുന്നത്. സ്വര്‍ണ നിക്ഷേപത്തില്‍ നിന്നും കൂടുതല്‍ ആദായം നേടാന്‍ സാധിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ വലിയ തോതില്‍ എസ്ജിബികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.

Also Read : കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!Also Read : കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!

എവിടെ നിന്ന് വാങ്ങിക്കാം?

എവിടെ നിന്ന് വാങ്ങിക്കാം?

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ), മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങിക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 16ാം തീയ്യതി വരെ സീരീസ് വി സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപം നടത്താം. ഏറ്റവും ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. ഒരു വ്യക്തിയ്ക്ക് എത്ര ഗ്രാമിലേക്ക് വേണമെങ്കിലും നിക്ഷേപം നടത്താം. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 8 വര്‍ഷ കാലയളവുള്ള നിക്ഷേപത്തില്‍ 5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുമുണ്ട്.

Also Read : സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി യെസ് ബാങ്ക്; മാറിയ നിരക്കുകള്‍ അറിയാംAlso Read : സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി യെസ് ബാങ്ക്; മാറിയ നിരക്കുകള്‍ അറിയാം

അധിക ചിലവുകളില്ല

അധിക ചിലവുകളില്ല

സൂക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമായി അധിക ചിലവുകളൊന്നും തന്നെ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളുടെ കാര്യത്തില്‍ നിക്ഷേപകന്‍ മുടക്കേണ്ടതില്ല. അതേ സമയം താരതമ്യേന മോശമല്ലാത്ത ഒരു ആദായം നിക്ഷേപകന് എസ്ബിജിയില്‍ നിന്നും ലഭിക്കുകയും ചെയ്യും. നിക്ഷേപിക്കുന്ന തുകയ്ക്ക് 2.5 ശതമാനം വാര്‍ഷിക നിരക്കിലാണ് സര്‍ക്കാര്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.

Also Read : ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടിAlso Read : ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടി

നികുതി ലാഭം

നികുതി ലാഭം

കൂടാതെ , എസ്ജിബിയില്‍ നിക്ഷേപം നടത്തുന്ന ഒരു വ്യക്തിയ്ക്ക് എസ്ജിബിയുടെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാലും മൂലധന നേട്ടമായി നികുതി നല്‍കേണ്ടതില്ല. അതേ സമയം മൂന്ന് വര്‍ഷത്തെ നിക്ഷേപത്തിന് ശേഷം ഫിസിക്കല്‍ സ്വര്‍ണം വില്‍പ്പന നടത്തുമ്പോള്‍ ഇന്‍ഡക്‌സേഷന് ശേഷം 20 ശതമാനം നികുതി നിക്ഷേപകന്‍ നല്‍കേണ്ടതായുണ്ട്. 4 ശതമാനം സെസും നല്‍കണം.

Also Read : ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!Also Read : ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!

സ്വര്‍ണ വില കുറയുന്നത് എന്തുകൊണ്ട് ?

സ്വര്‍ണ വില കുറയുന്നത് എന്തുകൊണ്ട് ?

ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റയടിക്ക് 2.5 ശതമാനത്തോളം വില ഇടിഞ്ഞിരുന്നു. ഒരാഴ്ചയില്‍ 1320 രൂപയാണ് പവന് കുറഞ്ഞത്. ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്ന സ്വര്‍ണം ഓഗസ്റ്റില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്തെ വിപണിയില്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. രാജ്യാന്തരതലത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ തുടര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

ഈ മാസത്തെ സ്വര്‍ണ വില

ഈ മാസത്തെ സ്വര്‍ണ വില

ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു സ്വര്‍ണ വ്യാപാരം. ആഗസ്ത് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ പിന്നീട് കുത്തനെ വില താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. 2.5 ശതമാനത്തോളം വിലയിടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.

Also Read : പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?Also Read : പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

ജൂലൈ മാസത്തില്‍ നേട്ടം

ജൂലൈ മാസത്തില്‍ നേട്ടം

ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.

Also Read :എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷംAlso Read :എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ കൂടുതല്‍ ലാഭകരം

സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ കൂടുതല്‍ ലാഭകരം

പൊതുവേ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ജനപ്രീതി കുറഞ്ഞു വരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കാണുന്നത്. ഏതായാലും സ്വര്‍ണ വിലയിലെ നിലവിലെ ഇടിവും ഫിസിക്കല്‍ രീതിയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുമ്പോഴുള്ള അധിക ചിലവുകളും പ്രയാസങ്ങളും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

Read more about: gold
English summary

gold price decreasing continuously, what will be the right choice to invest? Physical Gold or SGBs? | സ്വര്‍ണ വില സോവറീന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യൂ വിലയിലും താഴെ! നിക്ഷേപകര്‍ എന്ത് ചെയ്യണം?

gold price decreasing continuously, what will be the right choice to invest? Physical Gold or SGBs?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X