സ്വർണ വില വീണ്ടും കുതിക്കുന്നു. യുഎസ്- ചൈന താരിഫ് യുദ്ധത്തിന് ശമനം ഉണ്ടായതോടെ സ്വർണ വില കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ഉയർന്നു. ഡൊണാൾഡ് ട്രംപിൻ്റെ പുതിയ താരിഫ് ഭീഷണികൾ ഉയർന്നതും യുഎസ് ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന നയ യോഗത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും കാരണമാണ് ഇന്ന് സ്വർണ വിലകുതിച്ചുയർന്നത്. ഇത് ഏപ്രിൽ 22 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലക്കയറ്റമാണ്. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില 3,380.02 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
നേരത്തെ താരിഫ് ചുമത്തിയതിനു പിന്നാലെ ചൈനയുമായി യുഎസ് കൊമ്പുകോർത്തിരുന്നു. ഇതിൻ്റെ ഭാഗമായി 90 ദിവസത്തേക്ക് തിരഞ്ഞെടുത്ത രാജ്യങ്ങളിൽ താരിഫ് ചുമത്തില്ലെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പുതിയ താരിഫ് ഭീതിയുമായി ട്രംപ് രംഗത്തെത്തി. അതായത്, വിദേശത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. മാത്രമല്ല അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും താരിഫ് ഏർപ്പെടുത്തുമെന്നാണ് സൂചന.
ഈ കാരണങ്ങളാണ് സ്വർണ വിലയ്ക്ക് കൂടുതൽ ശക്തിയേകിയത്. സ്വർണം കരുത്താർജ്ജിച്ചതോടെ നിക്ഷേപകർക്ക് ആവേശമായി.
"ട്രംപ് പ്രഖ്യാപിച്ച പുതുക്കിയ താരിഫ് നയങ്ങൾക്കിടയിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപത്തിനായി തിരിച്ചെത്തിയതോടെ ഈ ആഴ്ച സ്വർണത്തിൽ ശക്തമായ കുതിച്ചുചാട്ടം സംഭവിച്ചു" ഐജിയിലെ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് യീപ് ജുൻ റോങ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിൽ പലപ്പോഴും സ്വർണം തളരാതെ ശക്തിയാർജ്ജിക്കുന്നു. അതാണ് നിക്ഷേപകർക്കിടയിൽ സ്വർണത്തിന് കൂടുതൽ മാറ്റ് കൂട്ടുന്നത്.
സ്വർണ വില ഇനിയും കുതിക്കുമോ?
ബുധനാഴ്ചത്തെ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനത്തെ കുറിച്ച് ആശങ്കയിലാണ് നിക്ഷേപകർ. പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയേക്കാം എന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ സ്വർണ വില ഉയരും. എന്നാൽ പലിശ നിരക്ക് ഉയർത്തിയാൽ സ്വർണത്തിന് തിരിച്ചടിയാവും. പലിശ നിരക്ക് കുറക്കണമെന്നാണ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യം.

കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഫെഡ് റിസർവ്വ് അതിന്റെ അടിസ്ഥാന പലിശ 4.25%-4.50% നിരക്കിൽ നിലനിർത്തിയിട്ടുണ്ട്. പലിശ ഇത്തവണയും മാറ്റമില്ലാതെ തുടരുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. മാത്രമല്ല ട്രംപിന്റെ താരിഫുകൾ സാമ്പത്തിക വീക്ഷണത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 250 രൂപ വർദ്ധിച്ച് 9025 രൂപയായി. പവന് 2,000 രൂപ വർദ്ധിച്ച് 72,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9846 രൂപയും പവന് 78,768 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7384 രൂപയും പവന് 59,072 രൂപയുമാണ്.
ആഗോളതലത്തിൽ സ്പോട്ട് സിൽവർ തുക ഔൺസിന് 1.7% ഉയർന്ന് 33.05 ഡോളർ ഉയർന്നു. പ്ലാറ്റിനം 1.5% ഉയർന്ന് 973.20 ഡോളറായി.
നിങ്ങൾ വാങ്ങുന്നുണ്ടോ?
രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയ സ്വർണ വില ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? ഇന്ത്യയിൽ ഇന്ന് തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് വില കുതിക്കുന്നത്. താരിഫ് അനിശ്ചിതത്വവും, ഫെഡ് റിസർവിൻ്റെ പലിശ നിരക്കിലെ ആശങ്കയും സ്വർണ വില ഉയരാൻ കാരണമാകും. എങ്കിലും പല കാരണങ്ങളാൽ ദീർഘകാല അസ്ഥിരത നിലനിൽക്കുമെന്ന് ചില വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications