ഇന്ത്യയിൽ ഈ വർഷം സ്വർണം ഏകദേശം 28% ഉയർന്നു. 2021ലും സ്വർണം നിക്ഷേപകരുടെ ശ്രദ്ധയിൽ തുടരുമെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. ആഗോള വിപണികളിൽ, സ്വർണം ഈ വർഷം 23% ഉയർന്നു. ഇത് പണപ്പെരുപ്പത്തെ ഭയപ്പെടുത്തുന്ന മഹാമാരി ഉത്തേജക നടപടികളുടെ ഭാഗമാണ്. വിലയേറിയ ലോഹങ്ങൾ പലപ്പോഴും പണപ്പെരുപ്പത്തിനെതിരായ ഒരു നിക്ഷേപ മാർഗമായാണ് നിക്ഷേപകർ കാണുന്നത്.
നേട്ടം
2019ലെ ഇരട്ട അക്ക നേട്ടത്തിനുശേഷം, തുടർച്ചയായ രണ്ടാം വർഷമാണ് സ്വർണം വീണ്ടും ഇരട്ട അക്ക നേട്ടം കൈവരിക്കുന്നത്. അടുത്ത വർഷവും സ്വർണം മികച്ച വളർച്ച കൈവരിക്കുമെന്ന് ഇൻവെസ്റ്റ്‌മെന്റ് കൺസൾട്ടിംഗ് സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമായ നിഷ് ഭട്ട് പറയുന്നു.
2020ലെ സ്വർണ വില
ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ സാമ്പത്തിക വളർച്ചയിൽ മാന്ദ്യമുണ്ടാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ സ്വർണ വില നേരിയ നേട്ടം കൈവരിച്ചു. മാർച്ച് പകുതി മുതൽ കൊവിഡ് 19 ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ചപ്പോൾ സ്വർണ്ണ വിലയിൽ വലിയ മുന്നേറ്റം ഉണ്ടായി. ഓഗസ്റ്റിൽ സ്വർണ വില എംസിഎക്‌സിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 56,200 രൂപയിലെത്തി.
നിക്ഷേപകർ സ്വർണത്തിലേയ്ക്ക്
പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതും കേസുകളുടെ എണ്ണത്തിലുണ്ടായ വർധനയും സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് നയിച്ചു. വളർച്ച വർധിപ്പിക്കുന്നതിനായി ആഗോള സെൻട്രൽ ബാങ്കുകൾ നിരവധി ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചു. ഇത് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിച്ചു.
2021ൽ സ്വർണ വില എങ്ങോട്ട്
നിലവിൽ, ഫ്യൂച്ചർ മാർക്കറ്റിൽ സ്വർണ വില 50,300 രൂപ വരെയാണുള്ളത്. 2021ലും നിക്ഷേപകർ സ്വർണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദുർബലമായ ഡോളറും സ്വർണ്ണ വില ഉയർത്തിയേക്കാം. വാക്സിനുകളുടെ ഫലപ്രാപ്തി, വികസ്വര രാജ്യങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയ ശരിയായി നടപ്പിലാക്കുക, കുറഞ്ഞ പലിശനിരക്ക്, ദ്രവ്യത സംബന്ധിച്ച ആഗോള സെൻട്രൽ ബാങ്കിന്റെ നിലപാട് എന്നിവ 2021 ൽ സ്വർണ്ണ വിലയെ നയിക്കുമെന്ന് ഭട്ട് കൂട്ടിച്ചേർത്തു.
സ്വർണ നിക്ഷേപം കുറയുമോ?
ആക്സിസ് സെക്യൂരിറ്റീസിന് സ്വർണ്ണത്തെക്കുറിച്ച് നിഷ്പക്ഷ നിലപാടാണ് ഉള്ളത്. മൊത്തത്തിൽ നിക്ഷേപകരുടെ വികാരം മെച്ചപ്പെട്ടു. ഇപ്പോൾ നിക്ഷേപകർ ഇക്വിറ്റി പോലുള്ള അപകടസാധ്യതയുള്ള നിക്ഷേപങ്ങളിലേയ്ക്കും തിരിയുന്നുണ്ട്. കോവിഡ് വാക്സിനിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം കൂടുതൽ പേരെ ഓഹരി വിപണിയിലേയ്ക്ക് തിരിയാനും പ്രേരിപ്പിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങളെല്ലാം സ്വർണ്ണ വിലകളെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. എന്നിരുന്നാലും, കുറഞ്ഞ പലിശനിരക്കും നയപരമായ നിലപാടുകളും സ്വർണ്ണത്തിൽ നിക്ഷേപം ആകർഷിക്കുന്നത് തുടരുമെന്ന് ആക്സിസ് സെക്യൂരിറ്റീസ് അടുത്തിടെയുള്ള ഒരു കുറിപ്പിൽ പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications